ഒടിയന്‍ മാണിക്യന്റെ വരവിന് കേരളമൊരുങ്ങി കഴിഞ്ഞു! റിലീസ് ദിവസം തിരുവനന്തപുരത്ത് ഞെട്ടിക്കും!!

Recommended Video

ഞെട്ടിക്കാൻ മാണിക്യൻ വരുന്നു | filmibeat Malayalam

നാളെ മുതല്‍ തിയറ്ററുകളെ പൂരപ്പറമ്പക്കാന്‍ ഒടിയന്‍ മാണിക്യന്‍ തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇന്ത്യയ്ക്ക് പുറമേ ഫ്രാന്‍സ്, ജപ്പാന്‍, തുടങ്ങി 32 ഓളം രാജ്യങ്ങളിലായി 3500 ഓളം തിയറ്ററുകളില്‍ സിനിമ റിലീസിനെത്തുമെന്നാണ് സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ അടുത്തിടെ വ്യക്തമാക്കിയത്. ഫാന്‍സ് ഷോ അടക്കം കേരളത്തിലും വന്‍ വരവേല്‍പ്പാണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.

mohanlal

തിരുവന്തപുരത്ത് മാത്രം 139 ഓളം പ്രദര്‍ശനങ്ങളാണ് റിലീസ് ദിവസമായ ഡിസംബര്‍ പതിനാലിന് ഒരുക്കിയിരിക്കുന്നത്. അതില്‍ മുക്കാല്‍ ഭാഗത്തോളം ഷോ കളും ഓണ്‍ലൈന്‍ വഴി ബുക്കിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. തിരുവന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ മള്‍ട്ടിപ്ലെക്‌സിലാണ് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍. റിലീസ് ദിവസം 27 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ന്യൂ തിയറ്ററിലെ മൂന്ന് സ്‌ക്രീനുകളിലായി 21 പ്രദര്‍ശനങ്ങളുണ്ട്. പുലര്‍ച്ചെ 4.30 മുതല്‍ രാത്രി 11.59 വരെയാണ് 21 ഷോ നടത്തുന്നത്. ഈ ഷോ കള്‍ക്കൊന്നും തന്നെ ടിക്കറ്റുകള്‍ ഇല്ലെന്നുള്ളതാണ് വസ്തുത. വളരെ കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തിരുവനന്തപുരത്ത് ഒരു മലയാള സിനിമയ്ക്ക് റിലീസ് ദിവസം ഇത്രയധികം പ്രദര്‍ശനം കിട്ടുന്നത് ഇത് ആദ്യമായിട്ടാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X