ആ വസ്ത്രവും ധരിച്ച് ആളുകൾക്ക് നടുവിൽ കുളിക്കുന്ന രം​ഗം; ചോദിച്ചപ്പോൾ കേരളമല്ലെന്ന് ഭാനുപ്രിയ; സംവിധായകൻ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്ത് തരം​ഗമായി മാറിയ നടിയാണ് ഭാനുപ്രിയ. നൃത്തിലെ മികവും രൂപഭം​ഗിയും ഭാനുപ്രിയയുടെ കരിയറിന് വലിയ തോതിൽ ​ഗുണം ചെയ്തു. 1983 മുതൽ 1995 വരെ മുൻനിര നായിക നടിയായി തിളങ്ങിയ ഭാനുപ്രിയക്ക് നിരവധി ഹിറ്റ് സിനിമകൾ ലഭിച്ചു. തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് തുടരെ സിനിമകൾ ചെയ്ത ശേഷം 1992 ൽ രാജശിൽപ്പി എന്ന ചിത്രത്തിലൂ‌ടെയാണ് ഭാനുപ്രിയ മലയാള സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്.

മോഹൻലാൽ നായകനായ ചിത്രത്തിൽ നടി ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു. എസ് സുകുമാരനാണ് സിനിമ സംവിധാനം ചെയ്തത്. സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ. ഇന്റിമേറ്റ് രം​ഗങ്ങളുള്ള സിനിമയിലെ ഒരു ​ഗാനം ചിത്രീകരിച്ചതിനെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. തമിഴ്നാട്ടിലെ താമരഭരണിയിലാണ് ​ഗാന​രം​ഗത്തിന്റെ ഷൂട്ടിം​ഗ്. തഞ്ചാവൂരിൽ ഷൂട്ടിം​ഗ് കാണാൻ ആളുകൾ കൂടും. ഭാനപ്രിയയുമായാണ് അവിടെ എത്തിയത്.

Director S Sukumaran, Bhanupriya

വളരെ നൈസായ വസ്ത്രം ധരിച്ചാണ് നിൽക്കുന്നത്. ആളുകൾ കൂവി ബഹളമുണ്ടാക്കുമെന്നാണ് ഞങ്ങൾ കരുതിയത്. മുലക്കച്ചയും മുണ്ടും മാത്രമേയുള്ളൂ. ഇക്കാര്യം ഭാനുപ്രിയയോട് പറഞ്ഞപ്പോൾ ഇത് കേരളമല്ല, തമിഴ്നാടാണ്. ആളുകൾ ഒന്നും പറയില്ല, ധൈര്യമായി എടുത്തോ എന്ന് പറഞ്ഞു. പൊക്കിളൊക്കെ കാണുന്ന സീനുകളാണ്. താമരഭരണിയുടെ ചുറ്റിലും വലിയ സംഘം ആളുകൾ വന്നു വന്നു. ഞങ്ങൾ വിരണ്ട് പോയി. എന്ത് ചെയ്യും എന്ന് വിഷമിച്ചപ്പോൾ ഭാനുപ്രിയ പറഞ്ഞത് തമിഴർ കലാബോധമുള്ളവരാണ് അവരാരും സാറിനെ ഉപദ്രവിക്കില്ല.

ധൈര്യമായി എടുത്തോ എന്നാണ്. ഷൂട്ടിം​ഗ് തുടങ്ങിയപ്പോൾ എല്ലാവരും നിശബ്ദരായിരുന്നു. ഇന്റർവെലിന് ഞങ്ങൾ ആഹാരം കഴിക്കാൻ പോയപ്പോൾ ആളുകൾ അവർ കൊണ്ട് വന്ന പൊതിച്ചോർ കഴിച്ചു. ഒരു ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തതെന്നും സംവിധായകൻ വ്യക്തമാക്കി. രാജശിൽപ്പിക്ക് ശേഷം ഭാനുപ്രിയയെ തേടി മലയാളത്തിൽ നിന്നും നിരവധി അവസരങ്ങൾ വന്നു. അഴകിയ രാവണൻ ഉൾപ്പെടെയുള്ള സിനിമകളിൽ ഭാനുപ്രിയ ചെയ്ത വേഷം ഏറെ ജനപ്രീതി നേടി.

Director S Sukumaran, Bhanupriya

56 കാരിയായ ഭാനുപ്രിയ സിനിമാ രം​ഗത്ത് പഴയത് പോലെ സജീവമല്ല. ഭാനുപ്രിയയെക്കുറിച്ച് അടുത്തിടെ സഹോദരി നടി ശാന്തിപ്രിയ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഭാനുപ്രിയ സിനിമകൾ ചെയ്യാത്തതിനെക്കുറിച്ചാണ് ശാന്തിപ്രിയ സംസാരിച്ചത്. അടുത്തിടെ രണ്ട് മൂന്ന് സിനിമകളിൽ ചേച്ചിയോട് പറഞ്ഞത് പോലുള്ള കഥാപാത്രങ്ങളല്ല ചെയ്യേണ്ടി വന്നത്.

അതിനാലാണ് ഇപ്പോൾ സിനിമകൾ ചെയ്യാത്തത്. ചേച്ചിയോട് പറയുന്ന കഥയായിരിക്കില്ല സെറ്റിലെത്തുമ്പോൾ. പല സീനുകളും ഉണ്ടാകില്ല. എന്തിനാണ് ഇത്തരം ചെറിയ കഥാപാത്രങ്ങൾ ഭാനുപ്രിയ ചെയ്യുന്നതെന്ന് ആരാധകർ ചോദിക്കാറുണ്ടെന്നും ശാന്തിപ്രിയ വ്യക്തമാക്കി. ഭാനുപ്രിയയെ പോലെ സിനിമാ രം​ഗത്ത് ഒരുകാലത്ത് ശാന്തിപ്രിയയും തിരക്കുള്ള നടിയായിരുന്നു.

ഇടവേളയ്ക്ക് ശേഷം ശാന്തിപ്രിയ അഭിനയ രം​ഗത്ത് ഇപ്പോൾ സജീവമാണ്. ആന്ധ്രപ്രദേശിലെ തെലുങ്ക് കുടുംബത്തിലാണ് ശാന്തിപ്രിയയും ഭാനുപ്രിയയും ജനിച്ചത്. പിന്നീ‌ട് കുടുംബം ചെന്നെെയിലേക്ക് താമസം മാറുകയായിരുന്നു. ​ഗോപികൃഷ്ണന എന്ന സഹോദരനും ഭാനുപ്രിയക്കുണ്ട്.

Read more about: bhanupriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X