മോഹൻലാലിനും കൊവിഡ് ടെസ്റ്റ്! ആരേയും പുറത്ത് വിടില്ല, വ്യത്യസ്ത ചിത്രീകരണ രീതിയുമായി ദൃശ്യം 2

മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രമാണ് ദൃശ്യം 2. തെന്നിന്ത്യൻ ബോളിവുഡ് സിനിമ ലോകത്ത് ഏറെ ചർച്ചയായ മലയാള ചിത്രമായിരുന്നു ദൃശ്യം. പല ഭാഷകളിലായി ചിത്രം റീമേക്ക് ചെയ്യുപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുകയാണ്. പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ദൃശ്യം2 വിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

വർഷങ്ങൾക്ക് ശേഷം ജോർജ്ജ് കുട്ടിയും കുടുംബവും എത്തുമ്പോൾ എന്തെല്ലാം മാറ്റങ്ങളാണ് ഇവർക്ക് സംഭവിച്ചിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഭൂരിഭാഗം മലയാളി പ്രേക്ഷകരും. മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ റാമിനെ പ്രതീക്ഷിച്ചിരുന്നപ്രേക്ഷകരുടെ മുന്നിലേയ്ക്കാണിവർ ദൃശ്യം2 ആയി എത്തിന്നത്. കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ചിത്രീകരണം ആരംഭിക്കുക. മഹാമാരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കി കൊണ്ടാണ് ചിത്രീകരണം. മാനദണ്ഡങ്ങൾ ഇങ്ങനെ....

 സെപ്റ്റംബർ 14

കൊവിഡ് പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയോട് കൂടി സെപ്റ്റംബർ 14 ആണ് ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കു ചിത്രീകരണം. ചിത്രത്തിന്റെ അഭിനേതാക്കൾ ഉൾപ്പെടെയുള്ളവരെ ചിത്രീകരണം കഴിയുന്നത് വരെ ക്വാറന്റൈൻ ചെയ്യും. കടുത്ത സുരക്ഷാക്രമീകരണത്തോടെയാണ് ദൃശ്യം 2 ചിത്രീകരണം നടക്കുക.

Recommended Video

ദൃശ്യം 2 മോഹന്‍ലാലിന്‍റെ അടുത്ത സിനിമ | Filmibeat Malayalam
 പുറത്ത്  പോകാൻ കഴിയില്ല

പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം മോഹൻലാലിനും സംവിധായകൻ ജീത്തു ജോസഫ് അടക്കമുള്ള ചിത്രവുമായി ബന്ധപ്പെട്ട എല്ലാവർക്കും കൊവിഡ് ടെസ്റ്റ് നടത്തും. ചിത്രീകരണം അവസാനിക്കുന്നത് വരെ അതാത് സ്ഥലങ്ങളിലെ ഹോട്ടലിൽ ഒരൊറ്റ ഹോട്ടലിൽ താമസമൊരുക്കും.ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തുനിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടാകില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തുപോകാനും അനുവാദമുണ്ടാകില്ല. കൊച്ചിയിലെ പതിനാലു ദിവസത്ത ഷൂട്ടിങ്ങിന് ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് പോവുക. . കൊവിഡ് സമ്പർക്ക വ്യാപനത്തെ തുടർന്നാണ് അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും ക്വാറന്റൈൻ ചെയ്യാമെന്നുള്ള പദ്ധതിയിലേയ്ക്ക് നീങ്ങിയത്. സിനിമ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു

 ലാലേട്ടന്റെ  ലുക്ക്

മാസങ്ങൾക്ക് ശേഷം ചെന്നൈയിൽ നിന്ന് മോഹൻലാൽ കേരളത്തിലേയ്ക്ക് എത്തിയിട്ടുണ്ട്. ദൃശ്യത്തിലെ ജോർജ്ജ് കുട്ടിയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ദിവസങ്ങൾക്ക് മുൻപ് താരത്തിന്റെ പുതിയ ലുക്ക് പുറത്ത് വന്നിരുന്നു. താടി ഷേവ് ചെയ്ത കട്ടി മീശയിൽ കിടിലൻ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഹൻലാലിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താടി നീട്ടി വളർത്തിയ ലാലേട്ടനെയായിരുന്നു ലോക്ക് ഡൗൺകാലത്ത് പ്രേക്ഷകർ കണ്ടിരുന്നത്. താരത്തിന്റെ ജോർജ്ജ് കുട്ടി ലുക്ക് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്.

ടീസർ

മാസങ്ങൾക്ക് മുമ്പ് തന്നെ ദൃശ്യം 2നെ കുറിച്ച് സംവിധായകൻ ജീത്തു ജോസഫ് സൂചന നൽകിയിരുന്നു. ലാലേട്ടന്റെ പിറന്നാൾ ദിവസമായിരുന്നു ദൃശ്യം 2 ന്റെ ഫസ്റ്റ്ലുക്ക് ടീസർ പുറത്ത് വിട്ടത്. മോഹൻലാലിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു അന്ന് വീഡിയോ പുറത്തു വിട്ടത്. ഏറ്റവും കൂടുതൽ കാഴ്ചക്കാരെ നേടിയ ടീസറായിരുന്നു അത്.
ആശീര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

  മികച്ച വിജയം നേടിയ ചിത്രം

2013 ഡിസംബറില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അക്കാലത്തെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു ഇത്.. ചിത്രം മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷൻ എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. ഇന്നും സോഷ്യൽ മീഡിയ പേജിലും സിനിമ കോളങ്ങളിലും ജോർജജ് കുട്ടിയും കുടുംബവും ചർച്ച വിഷയമാണ്. ഈ വിജയം തന്നെ രണ്ടാം ഭാഗത്തിലും ആവർത്തിക്കുമെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ. മോഹൻലാലും മീനയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. സിനിമ പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം ദൃശ്യം പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

Read more about: mohanlal drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X