»   » മോഹന്‍ലാലിന് ടെന്‍ഷനായിരുന്നു, സുചിത്ര ചേച്ചി ധൈര്യം തന്നു, പ്രണവിനെക്കുറിച്ച് ജിത്തു ജോസഫ്!

മോഹന്‍ലാലിന് ടെന്‍ഷനായിരുന്നു, സുചിത്ര ചേച്ചി ധൈര്യം തന്നു, പ്രണവിനെക്കുറിച്ച് ജിത്തു ജോസഫ്!

Posted By:
Subscribe to Filmibeat Malayalam

ബാലതാരമായി പ്രേക്ഷക ഹൃദയം കവര്‍ന്നെടുത്തവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്താറുണ്ട്. നായകനും നായികയുമായി തിരിച്ചെത്തുന്നവര്‍ക്ക് വന്‍വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കാറുള്ളത്. മോഹന്‍ലാലെന്ന താരത്തെ സ്‌നേഹിക്കുന്നവര്‍ ഒന്നടങ്കം കാത്തിരുന്നൊരു കാര്യമാണ് ആദിയിലൂടെ സാധ്യമാവാന്‍ പോവുന്നത്. പുനര്‍ജനിക്ക് ശേഷം നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് പ്രണവിന് സിനിമയില്‍ കണ്ടിരുന്നില്ല.

ആദിയില്‍ ഡ്യൂപ്പിനെ വെക്കണമെന്ന് മോഹന്‍ലാല്‍, പക്ഷേ പ്രണവ് സമ്മതിച്ചില്ല, കൈ മുറിഞ്ഞപ്പോള്‍ പേടിച്ചു

മോഹന്‍ലാല്‍ ചിത്രമായ സാഗര്‍ ഏലിയാസ് ജാക്കിയിലെ ഒരു ഗാനരംഗത്തിനിടയില്‍ പ്രണവിനെ കണ്ടിരുന്നു. നടന്നു നീങ്ങുന്ന ഒരു രംഗത്തില്‍ പ്രണവിനെ കണ്ടതില്‍പ്പിന്നെ എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത് പ്രണവിന്റെ തിരിച്ചുവരവിനെക്കുറിച്ചായിരുന്നു. നിരവധി തവണ ഇക്കാര്യത്തെക്കുറിച്ച് മോഹന്‍ലാലിനോട് ചോദിക്കുകയും ചെയ്തിരുന്നു. പ്രണവിന്റെ തീരുമാനം പോലെ സംഭവിക്കുമെന്നായിരുന്നു അന്നദ്ദേഹം വ്യക്തമാക്കിയത്.  ജിത്തു ജോസഫ് ചിത്രത്തിലൂടെയാണ് അപ്പു എത്തുന്നതെന്ന് പ്രഖ്യാപിച്ചത് മോഹന്‍ലാലായിരുന്നു. നേരത്തെ അദ്ദേഹത്തിന്റെ അസിസ്റ്റന്റായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു.

അച്ഛനും മകനുമൊപ്പം പ്രവര്‍ത്തിച്ചു

മലയാളത്തിലെ ആദ്യ അമ്പത് കോടി ചിത്രമായ ദൃശ്യത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അസോസിയേറ്റായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു. അച്ഛനെയും മകനെയും നായകനാക്കി സിനിമയൊരുക്കാനുള്ള അവസരമാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഒടിയനും ആദിയും ഒരുമിച്ച് തുടങ്ങി

മോഹന്‍ലാലും വിഎ ശ്രീകുമാര്‍ മേനോനും ആദ്യമായി ഒരുമിക്കുന്ന ചിത്രമായ ഒടിയനൊപ്പമാണ് ആദിയുടെയും പൂജ നടത്തിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് രണ്ട് ചിത്രങ്ങളും നിര്‍മ്മിക്കുന്നത്.

വലിയൊരു വെല്ലുവിളി

മലയാള സിനിമ ഒന്നടങ്കം കാത്തിരുന്നൊരു കാര്യമാണ് ആദിയിലൂടെ നടക്കുന്നത്. പ്രണവിന്റെ അരങ്ങേറ്റ ചിത്രമെന്ന നിലയില്‍ ആദി വലിയൊരു വെല്ലുവിളിയാണെന്ന് നേരത്ത തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

അപ്പുവിനെ ഏല്‍പ്പിക്കുകയായിരുന്നു

ലാലേട്ടനും സുചിച്ചേച്ചിയും അപ്പുവിനെ തന്നെ ഏല്‍പ്പിക്കുകയായിരുന്നു. ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്കും വലിയ പ്രതീക്ഷയാണ്. ആദി തന്റെ മുന്നില്‍ വലിയൊരു പ്രൊജക്ടായി മാറിയത് അപ്പോഴാണെന്ന് സംവിധായകന്‍ പറയുന്നു.

സുചിച്ചേച്ചിയുടെ പിന്തുണ

അപ്പുവിനെ നായകനാക്കുന്നതിന്‍രെ ടെന്‍ഷനിലായിരുന്നു താന്‍. സുചിച്ചേച്ചിക്ക് ഇക്കാര്യത്തെക്കുറിച്ച് മനസ്സിലായിരുന്നു. ചേച്ചി ഇടയ്ക്ക് വിളിച്ച് ധൈര്യം തന്നിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

മോഹന്‍ലാലിന്റെ ആകാംക്ഷ

മോഹന്‍ലാലിന് ആദിയെക്കുറിച്ച് ആകാംക്ഷയായിരുന്നു. അപ്പുവിന്റെ അഭിനയത്തെക്കുറിച്ചും സിനിമയെക്കുറിച്ചും അദ്ദേഹം കൃത്യമായി അന്വേഷിക്കുമായിരുന്നുവെന്നും ജിത്തു ജോസഫ് പറയുന്നു.

English summary
Suchi chechi already know about my tension, said by Jeethu Joseph.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X