twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സാഗര്‍ ഏലിയാസ് ജാക്കിയെന്ന് പേരിട്ടത് ലാല്‍, അദ്ദേഹം ഒരു ഉറപ്പും നൽകി, വെളിപ്പെടുത്തി എസ് എൻ സ്വാമി

    |

    നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് ഇന്നും പ്രേക്ഷകർ ഹൃദയത്തിലേറ്റുന്ന ഡയലോഗാണ്. ഇരുപതാം നൂറ്റാണ്ടിലെ ഈ ഡയലോഗ് ഇന്നും പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റാണ്.1987 ൽ മോഹൻലാലിനെ നായകനാക്കി എസ് എൻ സ്വാമി രചിച്ച് കെ മധു സംവിധാനം ചെയ്ത ചിത്രം അതുവരെയുണ്ടായിരുന്ന സിനിമ ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു.

    sn swami-mohanlal

     അമ്മ കിണ്ണത്തിൽ നിന്ന് വാഴയില മാറ്റിയപ്പോൾ കണ്ടത്... ആദ്യമായി കണ്ട ആ ഇന്ദ്രജാലം അമ്മ കിണ്ണത്തിൽ നിന്ന് വാഴയില മാറ്റിയപ്പോൾ കണ്ടത്... ആദ്യമായി കണ്ട ആ ഇന്ദ്രജാലം

    ഇരുപതാം നൂറ്റാണ്ട് എന്നുള്ള ചിത്രത്തിന്റെ പേരിനേക്കാൾ പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഹിറ്റായത് മോഹൻലാലിന്റെ കഥാപാത്രമായ സാഗർ എലിയാസ് ജാക്കിയായിരുന്നു. ഇപ്പോഴിത ഈ പേരിന് പിന്നിലെ കഥ വെളിപ്പെടുത്തുകയാണ് രചയിതാവ് എസ് എൻ സ്വാമി. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാൽ ആയിരുന്നു സാഗർ ഏലിയാസ് ജാക്കി എന്ന പേരിന്റെ സൃഷ്ടാവ്..

    ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം, ഭയങ്കര സർപ്രൈസ് ആയിരുന്നു അത്, സുജാത പറയുന്നുജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനം, ഭയങ്കര സർപ്രൈസ് ആയിരുന്നു അത്, സുജാത പറയുന്നു

    വിദ്യാസാഗര്‍ എന്നാണല്ലോ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. അണ്ടര്‍വേള്‍ഡില്‍ അറിയപ്പെട്ടിരുന്നത് ജാക്കിയെന്നും. ഞാന്‍ ആദ്യം സാഗര്‍ അഥവാ ജാക്കിയെന്നാണ് കഥാപാത്രത്തെ വിളിച്ചത്. എന്നാലത് പരിഷ്‌കരിച്ച് സാഗര്‍ ഏലിയാസ് ജാക്കി എന്നാക്കിയത് മോഹന്‍ലാല്‍ തന്നെയായിരുന്നു. ആ പേര് ഹിറ്റാകുമെന്ന് അന്നേ ലാല്‍ പറഞ്ഞു. മുഖ്യമന്ത്രിയെപ്പോലും സ്വാധിനിക്കുന്നൊരു കള്ളക്കടത്തുകാരനായിട്ടാണ് ജാക്കിയെ അവതരിപ്പിച്ചിരിക്കുന്നത്. ശരിക്കും സാമ്രാജ്യത്തില്‍ വാഴുന്നൊരു രാജാവിന്റെ പവറാണ് ചിത്രത്തില്‍ നായകന്. ഒരു കള്ളക്കടത്തുകാരന് രാജാവിന്റെ പവര്‍ കിട്ടുക എന്നുപറഞ്ഞാല്‍ ചില്ലറ കാര്യമല്ലല്ലോ. എല്ലാവരും പേടിച്ച് വണങ്ങുകയും ആദരിക്കുകയുമെല്ലാം ചെയ്യുന്ന ശരിക്കും കിരീടം വയ്ക്കാത്ത രാജാവായിരുന്നു ജാക്കി. അതുപോലെ മയക്കുമരുന്ന് കച്ചവടം വൃത്തികെട്ട ബിസിനസ് ആണെന്ന് വിളിച്ചുപറയുന്ന ഒരു അധോലോക നായകന്‍ എന്നത് അന്ന് പുതുമയുമായി. ഈ ചിത്രത്തിന്റെ ചുവടുപിടിച്ച് അത്തരത്തിലുള്ള കുറേയേറെ സിനിമകളും അന്ന് ഇറങ്ങി.

    ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം

    ഞാന്‍ ആദ്യമായി എഴുതുന്ന ആക്ഷന്‍ ക്രൈം ചിത്രമാണ് ഇരുപതാം നൂറ്റാണ്ട്. അതുവരെ കുടുംബചിത്രങ്ങള്‍ മാത്രമെഴുതി ഒതുങ്ങിക്കൂടിയിരിക്കുകയായിരുന്നു ഞാന്‍. എനിക്കിഷ്ടവും അത്തരം കഥകളായിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തിരക്കഥയ്ക്കായി ആദ്യം സമീപിച്ചത് ഡെന്നീസ് ജോസഫിനെയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സമയക്കുറവ് മൂലം എന്നെ സമീപിക്കുകയായിരുന്നു. ഞാനാണെങ്കില്‍ അങ്ങനെയൊരു ആക്ഷന്‍ ചിത്രമൊന്നും അതിനുമുമ്പ് എഴുതിയിട്ടുമില്ലപിന്നെ കഥാപാത്രത്തിനും കഥയ്ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു എ,സ് എൻ സ്വാമി പറഞ്ഞു. ഇരുപ

    Read more about: mohanlal sn swami
    English summary
    Mohanlal Suggested The Name Sagar Alias Jacky, Said SN Swami
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X