മോഹന്‍ലാലിന്‌റെ ആക്ഷന്‍ കണ്ട് നായകനടന്‍ പോലും അന്തംവിട്ടു,ഹീറോയെ വെല്ലുന്ന പ്രകടനമായിരുന്നു

By Midhun Raj

മലയാളത്തില്‍ എല്ലാതരം സിനിമകളും ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് മോഹന്‍ലാല്‍. ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായി അരങ്ങേറിയ നടന്‍ തുടര്‍ന്ന് നായകനായും സഹനടനായുമൊക്കെ തിളങ്ങിയിരുന്നു. രാജാവിന്റെ മകന്‍, ഇരുപതാം നൂറ്റാണ്ട് പോലുളള മാസ് സിനിമകളാണ് മോഹന്‍ലാലിനെ സൂപ്പര്‍ താരമാക്കിയത്. ലാലേട്ടന്‌റെ മാസ് ആക്ഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്.

മലയാളത്തിലെ മുന്‍നിര സംവിധായകരെല്ലാം നടനെവെച്ച് ഇത്തരം സിനിമകള്‍ ചെയ്തിരുന്നു. അഭിനയത്തിനൊപ്പം മോഹന്‍ലാലിന്റെ സംഘടന രംഗങ്ങളും പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. സ്ഫടികം പോലുളള സിനിമകളിലെല്ലാം പ്രേക്ഷകരെ ഒന്നടങ്കം വിസമയിപ്പിച്ച പ്രകടനമായിരുന്നു സൂപ്പര്‍താരം കാഴ്ചവെച്ചത്. സിനിമകളിലെ സംഘടന രംഗങ്ങള്‍ ചെയ്യുമ്പോഴുളള നടന്റെ മെയ്വഴക്കം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്.

കരിയറിന്റെ തുടക്കത്തില്‍

കരിയറിന്റെ തുടക്കത്തില്‍ വില്ലനായും സഹനടനായുമുളള വേഷങ്ങളിലാണ് നടന്‍ കൂടുതല്‍ തിളങ്ങിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന് പിന്നാലെ അത്തരം വേഷങ്ങളാണ് നടനെ തേടിയെത്തിയത്. മിക്ക ചിത്രങ്ങളിലും നായകന്മാരുമാത്തുളള സംഘടനരംഗങ്ങള്‍ മോഹന്‍ലാലിനുണ്ടായിരുന്നു. നായകന്മാരെ വെല്ലുന്ന പ്രകടനമായിരുന്നു മിക്ക ചിത്രങ്ങളിലും പ്രതിനായകനായി എത്തിയപ്പോള്‍ സൂപ്പര്‍താരം കാഴ്ചവെച്ചത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുകുമാരന്‍ നായകനായ ചിത്രത്തില്‍ വില്ലനായി എത്തിയ മോഹന്‍ലാലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ സുകുമാരനൊപ്പമുളള സംഘടന രംഗത്തില്‍ മികച്ച പ്രകടനമായിരുന്നു നടന്‍ കാഴ്ചവെച്ചത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാലിനും സുകുമാരനെ ഒപ്പത്തിനൊപ്പം ഇടിയ്ക്കാന്‍ സംവിധായകന്‍ അവസരം നല്‍കുകയായിരുന്നു.

എന്നാല്‍ അന്ന് ചിത്രീകരണത്തിന്

എന്നാല്‍ അന്ന് ചിത്രീകരണത്തിന് കൃത്യസമയത്ത് എത്താന്‍ മോഹന്‍ലാലിന് സാധിച്ചിരുന്നില്ല. മോഹന്‍ലാല്‍ വരാന്‍ വൈകിയതോടെ ആദ്യം ഡ്യൂപ്പിനെ വെച്ചാണ് ആ രംഗം ചിത്രീകരിച്ചത്. സുകുമാരന്‍ വില്ലന്‍ കഥാപാത്രത്തിന്റെ ഡ്യൂപ്പിനെ ഇടിച്ചുമുന്നേറുന്ന രംഗമാണ് ചിത്രീകരിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ കുറച്ചുകഴിഞ്ഞ് എത്തിയപ്പോള്‍ ആ രംഗം വീണ്ടും ചിത്രീകരിക്കാന്‍ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.

മോഹന്‍ലാലിന്റെ പ്രതിനായക

മോഹന്‍ലാലിന്റെ പ്രതിനായക കഥാപാത്രത്തെ മാക്‌സിമം സ്‌ക്രീനില്‍ പ്രയോജനപ്പെടുത്താനായി സുകുമാരന്റെ ഡ്യൂപ്പിട്ട് ആ രംഗം മോഹന്‍ലാലിലെ വില്ലന്‍ വേഷത്തിന് വേണ്ടി മാറ്റി ചിത്രീകരിച്ചു. പിന്നീട് സിനിമ റിലീസ് ചെയ്ത സമയത്ത് താനും മോഹന്‍ലാലും തമ്മിലുളള ആക്ഷന്‍ രംഗം കണ്ട് സുകുമാരന്‍ ഞെട്ടിയിരുന്നു. താന്‍ അറിയാതെ എടുത്ത ആ സംഘടന രംഗം സിനിമയില്‍ മനോഹരമായി വന്നപ്പോള്‍ അന്ന് സംവിധായകന്‍ ഉള്‍പ്പെടെയുളള എല്ലാവരെയും സുകുമാരന്‍ അഭിനന്ദിച്ചിരുന്നു.

Recommended Video

'Drishyam 2': Mohanlal reintroduces Georgekutty's family in new still | FilmiBeat Malayalam
പ്രതിനായകനായും

പ്രതിനായകനായും വില്ലന്‍ വേഷങ്ങളിലും തിളങ്ങിയ ശേഷമാണ് നായകനടനായും മോഹന്‍ലാല്‍ സജീവമായത്. മലയാളത്തിലെ മുന്‍നിര സംവിധായകരും പ്രൊഡക്ഷന്‍ ബാനറുകളുമെല്ലാം നടനെ വെച്ച് സിനിമകള്‍ ചെയ്തിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും സിനിമകളുമെല്ലാം തന്നെ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. നായകന്റെ ലുക്ക് ഇല്ലെന്ന് പറഞ്ഞവരെ കൊണ്ട് മാറ്റിപറയിച്ച താരം കൂടിയായിരുന്നു മോഹന്‍ലാല്‍. മാസ് സിനിമകള്‍ക്കൊപ്പം സീരിയസ് റോളുകളും ചെയ്ത് അദ്ദേഹം മികവുറ്റതാക്കി.

Read more about: mohanlal sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X