twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു തവണയല്ല പല തവണ രാഷ്ട്രീയക്കാരനായിട്ടുണ്ട്!! ലാലേട്ടൻ അവിസ്മരണീയമാക്കിയ നേതാക്കന്മാർ, കാണൂ

    കാവി പശ്ചാത്തലമുള്ള ഒരു രാഷ്ട്രീയക്കാരനെയും മോഹൻലാൽ അവതരിപ്പിച്ചിട്ടില്ല.

    |

    സോഷ്യൽ മീഡിയയിൽ സിനിമ പ്രേമികളുടെ പ്രധാന സംസാര വിഷയം മോഹൻലാലിന്റെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലാലിന്റെ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു രാഷ്ട്രീയ പ്രവേശന വാർത്തകൾ പ്രചരിക്കുന്നത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ചൂട് പിടിച്ച ചർച്ചയാകുമ്പോൾ താരം ഇത് താൻ അറിഞ്ഞിട്ടില്ല എന്ന മട്ടിലാണ്. തനിയ്ക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നാണ് രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ച് മോഹൻലാലിന്റെ മറുപടി.

     ഹൃദയമിടുപ്പ് കൂട്ടാൻ ഈ 30 സെക്കന്റ് ധാരാളം!! ' ദി നൺ' ടീസർ പുറത്ത്, വീഡിയോ കാണൂ ഹൃദയമിടുപ്പ് കൂട്ടാൻ ഈ 30 സെക്കന്റ് ധാരാളം!! ' ദി നൺ' ടീസർ പുറത്ത്, വീഡിയോ കാണൂ

    കമൽഹാസനും രജനീകാന്തും രാഷ്ട്രീയത്തിൽ വേര് ഉറപ്പിക്കൻ തീരുമാനിച്ചിട്ടുണ്ട്. സിനിമയ്ക്ക് ബ്രേക്ക് നൽകി കൊണ്ടാണ് ഇവർ രാഷ്ട്രീയത്തിൽ സജീവമകുന്നത്. ഇനി ലാലേട്ടനും അങ്ങനെ ചെയ്യുമോ എന്നൊരു ഭയം മലയാളികളുടെ മനസ്സിലുണ്ട്. അഭിനയം ഉള്ളിൽ നിന്ന് വരുന്നതാണ്. ഏതു കഥാപാത്രവും അതിന്റേതായ രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കാൻ മോഹൻലാൽ എന്ന നടനെ കഴിഞ്ഞേ മറ്റാരുമുള്ളൂ. . മോഹൻലാൽ എന്ന രാഷ്ട്രീയക്കാരനെ നമ്മൾ പ്രേക്ഷകർ കണ്ണുകൾ കൊണ്ട് കണ്ടതാണ്. ലാലേട്ടൻ അഭിനയിച്ച് ഫലിപ്പിച്ച് കൈയടി വാരിക്കൂട്ടിയ ആ രാഷ്ട്രീയ സിനിമകൾ നമുക്ക് ഒരിക്കൽ കൂടി കാണാം

     തിരുവനന്തപുരത്തെ ആ ഹോട്ടലിലെ ഒരു രാത്രി! മുറിയിൽ തനിയ്ക്കൊപ്പം മറ്റൊരു ശക്തിയും- രഞ്ജിത്ത് ശങ്കർ തിരുവനന്തപുരത്തെ ആ ഹോട്ടലിലെ ഒരു രാത്രി! മുറിയിൽ തനിയ്ക്കൊപ്പം മറ്റൊരു ശക്തിയും- രഞ്ജിത്ത് ശങ്കർ

      ലാൽ സലാം

    ലാൽ സലാം

    ആലുപ്പുഴയില കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആധാരമാക്കി 1990 ൽ വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രമാണ് ലാൽസലാം. സഖാവ് നെട്ടൂർ സ്റ്റീഫൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. നെട്ടൂർ സ്റ്റീഫൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ് മേടയിൽ ഇട്ടിച്ചന്‍റെ മകൾ അന്നമ്മയെ വിവാഹം കഴിക്കുന്നു. പാർട്ടി അധികാരത്തിലെത്തുമ്പോൾ നെട്ടൂരാൻ പാർട്ടിയിൽനിന്ന് ലീവെടുത്തു മാറി ബിസിനസുകാരനാകുന്നു. അതോടെ പാർട്ടിയിലെ ഒരു വിഭാഗത്തിന് നെട്ടൂരാൻ അനഭിമതനാകുകയും ചെയ്യുന്നു. പാർട്ടിക്കാരും ബിസിനസുകാരുമായുള്ള ആത്മസംഘർഷം നന്നായി അവതരിപ്പിക്കാൻ മോഹൻലാലിന് സാധിച്ചിട്ടുണ്ട്. മുരളി അവതരിപ്പിച്ച ഡി.കെ ആന്‍റണി എന്ന കഥാപാത്രവുമായുള്ള അത്മബന്ധവും അതിന് സ്റ്റീഫൻ നൽകേണ്ടിവരുന്ന വില വളരെ വലുതാണ്.

    ഭൂമിയിലെ രാജാക്കൻമാർ

    ഭൂമിയിലെ രാജാക്കൻമാർ

    ഡെന്നീസ് ജോസഫ് തിരക്കഥ എഴുതി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ചിത്രമാണ് ഭൂമിയിലെ രാജാക്കന്മാർ. 1987 ൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൽ തെക്കുംകൂർ രാജകുടുംബത്തിലെ മഹേന്ദ്രവർമ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. വലിയ തമ്പുരാൻ അനന്തരാവകാശി മഹേന്ദ്ര വർമ്മയെ രാഷ്ട്രീയത്തിലിറക്കാൻ മുഖ്യമന്ത്രിയെ സ്വാധീനിക്കുകയും ഒരു മന്ത്രിയാക്കി മാറ്റുകയും ചെയ്യുന്നു . മന്ത്രിയായി അധികാരമേറ്റ മഹേന്ദ്ര വർമ്മ മുഖ്യമന്ത്രിയ്ക്കെതിരെ പോരാടുന്നുതാണ് ചിത്രം.

    അദ്വൈതം

    അദ്വൈതം

    ടി ദാമോദരൻ തിരക്കഥ എഴുതി പ്രിയദർശന്റെ സംവിധാനം ചെയ്ത ചിത്രമാണ് അദ്വൈതം. ചിത്രത്തിൽ ട്രേഡ് യൂണിയൻ പ്രവർത്തകനായാണ് മോഹൻലാൽ എത്തുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനായ ശിവൻ പിന്നീട് ദേവസ്വം ബോർഡ് അധ്യക്ഷനാവുകയും പാർട്ടി നേതാക്കളുടെ കുതുകാൽ വെട്ടലിനെ തുടർന്ന് പിന്നീട് പാർട്ടിയിൽനിന്ന് പുറത്താകുന്നു. പിന്നീട് ആത്മീയവഴി സ്വീകരിക്കുകയും ചെയ്യുന്നതാണ് ഈ ചിത്രം. 1991 ലാണ് ചിത്രം പുറത്തിറങ്ങിയത്.

    രക്തസാക്ഷികൾ സിന്ദാബാദ്

    രക്തസാക്ഷികൾ സിന്ദാബാദ്

    ആലപ്പുഴയിലെ സഖാക്കന്മാരുടെ കഥ പറഞ്ഞ ലാൽസലാമിനു ശേഷം മോഹൻലാൽ വേണു നാഗവള്ളി കൂട്ട്ക്കെട്ടിൽ പിറന്ന മറ്റൊരു ചിത്രമാണ് രക്തസാക്ഷികൾ സിന്ദാബാദ്. ഈ ചിത്രവും ആലപ്പുഴയെ പശ്ചാത്തലമാക്കിയുള്ളതായിരുന്നു.പുന്നപ്ര-വയലാർ സമരമായിരുന്നു ചിത്രത്തിന്റെ പ്രമേയം. രക്തസാക്ഷികൾ സിന്ദാബാദിൽ ബാലസുബ്രഹ്മണ്യം എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത് . കുടുംബത്തിൽനിന്നുള്ള എതിർപ്പുകൾ വകവെക്കാതെ ദിവാനെതിരെ പോരാടുന്നതും അലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതുമായി ബന്ധപ്പെട്ട പേരാട്ടങ്ങളുമാണ് ചിത്രത്തിൽ.

    ചതുരംഗം

    ചതുരംഗം

    കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ കെ. മധു സംവിധാനം ചെയ്ത ചിത്രമാണ് ചതുരംഗം. യുവ നേതാവായ ആറ്റിപ്രാക്കൽ ജിമ്മിയായാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പാർട്ടി സീറ്റ് വാഗ്ദാനം ചെയ്തു നേതാക്കളുടെ സ്ഥാപിത താൽപര്യങ്ങൾക്കു ബലിയാടാകേണ്ടിവരുന്നതും ജിമ്മി ഒടുവിൽ പ്രതികാരം ചെയ്യുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.

     ഇരുവർ

    ഇരുവർ

    സിനിമ നടനായി പിന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതാണ് ഇരുവരിന്റെ പ്രമേയം. 1997 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ആനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ പ്രകാശ് രാജും ശക്തമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്.എംജിആറിന്‍റെയും കരുണാനിധിയുടെയും ജീവിതകഥ പറയുന്ന ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ എംജിആറിനെ അനുസ്മരിപ്പിക്കുന്ന ആനന്ദൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ മോഹൻലാലിന് സാധിച്ചതായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തന്നെ പറഞ്ഞിട്ടുണ്ട്. എംജിആറിന്‍റെയും കരുണാനിധിയുടെയും ജീവിതകഥ പറയുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രകാശ് രാജും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

    English summary
    mohanlal super hit political movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X