മോഹൻലാലിനോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്, ഇത് പറയാൻ മടിയില്ല, തുറന്ന് പറഞ്ഞ് താരം
സിനിമ താരങ്ങൾ മികച്ച സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. സന്തോഷങ്ങളിലും ദുഃഖങ്ങളിലും ഇവർ പങ്കുചേരുന്നു. എന്നാൽ പലപ്പോഴും സിനിമക്കാരുടെ സൗഹൃദങ്ങളെ കുറിച്ച് കിംവദന്തികൾ പ്രചരിക്കാറുണ്ട്. സിനിമയ്ക്ക് അപ്പുറം സൗഹൃദങ്ങൾക്കും സ്നേഹ ബന്ധത്തിനും സ്ഥാനമില്ലെന്നാണ് പ്രചരണം. എന്നാൽ ഇത്തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾക്കെതിരെ ഇവർ രംഗത്തെത്താറുണ്ട്.
അഭിനേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് മോഹൻലാൽ. ആപത്ത് ഘട്ടങ്ങളിൽ സഹപ്രവർത്തകർക്ക് സഹായഹസ്തവുമായി ലാൽ ഓടി എത്താറുണ്ട്. സാമ്പത്തികമായും അല്ലാത്തതുമായ നിരവധി സഹായങ്ങൾ താരം ചെയ്തു കൊടുക്കുകയും ചെയ്യും. ലോക്ക് ഡൗൺ കാലത്ത് സഹപ്രവർത്തകരുടേയും കുടുംബാംഗങ്ങളുടേയും ക്ഷേമം അന്വേഷിച്ച് മോഹൻലാൽ എത്തിയിരുന്നു. ഇപ്പോഴിത മോഹൻലാലിനോടുളള കടപ്പാട് വെളിപ്പെടുത്തി നടി ഉഷാ റണി. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമക്കാരുടെ ഇടയിൽ സൗഹൃദങ്ങള്‍ക്ക് ആഴമില്ലെന്ന വിമര്‍ശനം പൊതുവേയുണ്ട്. എന്നാൽ താൻ പൊതുവെ അങ്ങനെ കരുതുന്നില്ലെന്ന് പറഞ്ഞ് കൊണ്ടായിരുന്നു മോഹൻലാലിനോടുള്ള സൗഹൃദത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അദ്ദേഹത്തിനോട് എനിയ്ക്ക് തീർത്താൽ തീരാത്ത നന്ദിയുണ്ട്.എന്റെ മകന്റെ പഠിപ്പ് സ്‌പോണ്‍സര്‍ ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നു.എനിക്കത് തുറന്ന് പറയാന്‍ യാതൊരു മടിയുമില്ലെന്ന് മാത്രമല്ല അഭിമാനം മാത്രമേയുളളുവെന്നും ഉഷാ റാണി പറയുന്നു. ഇന്ന് എന്റെ മകന്‍ ജോലി ചെയ്ത് നന്നായി കുടുംബം നോക്കുന്നു.

ഇതിനെ കുറിച്ച് എന്തിനാണ് മറ്റുളളവരോട് പറയുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്.എന്നാൽ പ്രതിസന്ധിയിൽ സഹായവുമായി എത്തുന്നവരെ മറക്കാൻ ഞാൻ പഠിച്ചിട്ടില്ല. അതുകൊണ്ടാണ് ഈ അവസരത്തിൽ ഞാൻ പറയുന്നത്. എന്റെ പ്രാർഥനയിലെന്നും മോഹൻലാലിന് സ്ഥാനമുണ്ട്. അദ്ദേഹത്തെയും കുടുംബത്തെയും ജഗദീശ്വരൻ കാത്ത് രക്ഷിക്കട്ടെ എന്ന് ഞാൻ ഈ അവസരത്തിൽ പറയുന്നു.

ലോക്ക് ഡൗൺ കാലത്ത് എന്നെത്തേടി ഒരു ഫോൺ കോൾ വന്നിരുന്നു. ഞാൻ മോഹൻലാൽ ആണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? എന്ത് തന്നെയാണെങ്കിലും പറയാൻ മടിക്കരുത്. എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.അദ്ദേഹത്തിന്റെ ശബ്ദം കേട്ടപ്പോൾ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞുപോയി. എന്നെ മാത്രമല്ല എല്ലാവരെയും അദ്ദേഹം വിളിച്ച് കുശലാന്വേഷങ്ങൾ നടത്തിയെന്നാണ് ഞാൻ അറിഞ്ഞു. കൂടാതെ ആവശ്യക്കാർക്ക് വേണ്ട സാഹായവും അദ്ദേഹം ചെയ്തു കൊടുത്തു. എല്ലാത്തിനും മോഹൻലാലിനോട് എനിക്ക് തീർത്താൽ തീരാത്തത്ര നന്ദിയുണ്ട്- കൂടാതെ തനിയ്ക്ക് സിനിമയിൽ അവസരം നൽകിയ എല്ലാ സംവിധായകരോടും നിർമാതാക്കളോടും കൂടി ഞാൻ നന്ദി പറയുന്നുവെന്നും നടി പറഞ്ഞു.
Recommended Video

വിവാഹത്തിന് ശേഷം അഭിനയം നിർത്തുകയായിരുന്നു. പതിനഞ്ചോളം സിനിമകള്‍ക്കായി വാങ്ങിയ മുന്‍കൂര്‍ തുക മടക്കി കൊടുത്താണ് ഞാന്‍ അഭിനയം നിര്‍ത്തിയത്. കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാൻ വേണ്ടിയായിരുന്നു ഇത്. പിന്നീട് മകന്‍ ജനിച്ചു. അവന് എട്ട് വയസ്സായതിന് ശേഷമാണ് ഞാന്‍ അഭിനയരംഗത്ത് തിരിച്ചെത്തുന്നത്. തിരിച്ചു വരവില്‍ അകം എന്ന ചിത്രത്തിലൂടെയായിരുന്നു. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അഞ്ചര കല്യാണം, ഏകവല്യന്‍, അമ്മ അമ്മായി അമ്മ തുടങ്ങിയ സിനിമകള്‍ ചെയ്തു. ഭർത്താവിന്റെ മരണ ശേഷം സിനിമാഭിനയം നിർത്തുകയായിരുന്നു. ഇപ്പോൾ മകനും മരുമകൾക്കുമൊപ്പം ചെന്നൈയിൽ താമസിക്കുന്നു.


Click it and Unblock the Notifications