ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം, ഈ വെളിച്ചം പ്രതീകമാകട്ടെ, പിന്തുണയുമായി മോഹൻലാൽ

കൊവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസത്തേയ്ക്കാണ് രാജ്യം അടച്ചിട്ടിരിക്കുന്നത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ക് ഡൗണിന് പൂർണ്ണ പിന്തുണയുമായ സംസ്ഥാന സർക്കാരുകൾ കൂടെയുണ്ട്. ജനങ്ങൾക്ക് അധികം ബുദ്ധിമുട്ടുകൾ ഇല്ലാത്ത വിധത്തിലാണ് ലോക്ക് ഡൗണുമായി സംസ്ഥാന സർക്കാരുകൾ മുന്നോട്ട് പോകുന്നത്.

modi

കൊറോണ വൈറസിനെതിരെയുളള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രതീകാത്മകമായി രാത്രി 9 മണിക്ക് ഒൻപത് മിനിറ്റ് നേരം ദീപം തെളിയിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.ചിരാതുകൾ, മെഴുകുതിരികൾ, ടോർച്ച്, മൊബൈൽ ഫ്ലാഷ് എന്നിങ്ങനെയുളള ലൈറ്റുകൾ തെളിയിക്കാനാണ് അദ്ദേഹം ജനങ്ങളോട് പറഞ്ഞിരിക്കുന്നത്. ഇപ്പോഴിത പ്രധാനമന്ത്രിയുടെ ദീപം തെളിക്കാനുള്ള ആഹ്വാനത്തിന് പിന്തുണയുമായി നടൻ മോഹൻലാൽ. അദ്ദേഹം മുന്നോട്ട് വെച്ച ആശയത്തിൽ എല്ലാവരും പങ്കു ചേരണമെന്നും താരം പറയുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ....'രാജ്യം മുഴുവൻ കോവിഡ് പകര്‍ച്ച വ്യാധിക്കെതിരെയുള്ള നിശ്ശബ്‍ദ യുദ്ധത്തിലാണ്. ഇതുവരെ ആരും കാണാത്ത ശത്രുവിനെതിരെയുള്ള യുദ്ധം. ഒരേ മനസ്സോടെ ഏവരും ശത്രുവിനെ തുരത്താനുള്ള യജ്ഞത്തിലാണ്. ഈ പോരാട്ടത്തിൽ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാജ്യം മുഴുവൻ ലോക്ഡൗണിലാണ്. ഇന്ന് വൈകിട്ട് 9ന് 9 മിനിറ്റ് ഏവരുടേയും ആത്മാക്കളെ ഉജ്ജ്വലിപ്പിക്കാനായി വിളക്ക് തെളിയിക്കൽ കാംപെയ്ൻ നടക്കുകയാണ്. നമ്മുടെ വീടിന് മുമ്പിൽ ഏവരും വിളക്കുകൾ തെളിയിക്കൂ. ഈ പ്രകാശം നമ്മുടെ പ്രതീക്ഷയുടേയും ഒരുമയുടെയും ദീപസ്തംഭം ആകട്ടെ. എല്ലാ ഇന്ത്യക്കാരും ഒരുമിക്കുന്ന ഈ ഒത്തുചേരലിന് എല്ലാ ആശംസകളും, ഈ വെളിച്ചം നമ്മുടെ മനക്കരുത്തിൻ പ്രതീകമാകട്ടെ, ലോകാ സമസ്താ സുഖിനോഭവന്തു.'-മോഹൻലാൽ വീഡിയോയിൽ പറയുന്നു.

പ്രധാനമന്ത്രിയ്ക്ക് പിന്തുണയുമായി സിനിമ ലോകം രംഗത്തെത്തിയിട്ടുണ്ട്.ദീപം തെളിയിക്കലിന് പിന്തുണയുമായി നടന്‍ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു.
കോവിഡ് എന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ എല്ലാ കഷ്ട നഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സമയത്ത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന പ്രകാരം ഞായറാഴ്ച രാത്രി 9 മണി മുതല്‍ 9 മിനിറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളില്‍ തെളിയിക്കുന്ന ഐക്യ ദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ഈ സംരംഭത്തില്‍ എല്ലാവരും പങ്കുച്ചേരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വീഡിയോയില്‍ മമ്മൂട്ടി പറഞ്ഞു.

മോദിയെ പിന്തുണക്കുമ്പോൾ വിമർശനങ്ങളും സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്. . അടിക്കുമ്പോ കറക്ട് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം. മെഴുതിരി , ബള്‍ബ്, മണ്ണെണ്ണ വിളക്ക്, പെട്രോമാസ്, അരിക്കലാമ്പ്, എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായി വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല എന്ന് സംവിധായകൻ ഫേസ്ബുക്കില്‍ കുറിച്ചു

Read more about: mohanlal coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X