For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റ നിമിഷം കൊണ്ട് രോമാഞ്ചിഫിക്കേഷനുമായി സിങ്കവും നരസിംഹവും! ട്രോളാന്‍ ഒരു കാരണം പോലുമില്ലല്ലോ..

  |

  മലയാളത്തില്‍ താരരാജാവായി മോഹന്‍ലാല്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കുമ്പോള്‍ തമിഴില്‍ സൂര്യയാണ്. മലയാളത്തില്‍ സൂര്യയുടെ സിനിമകള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കാറുള്ളത്. ഇപ്പോള്‍ മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന സിനിമ വരാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.

  മമ്മൂക്കയ്‌ക്കൊപ്പം നില്‍ക്കുന്നത് ആരാണെന്ന് മനസിലായോ? പഴയ റസിയ അല്ല ഫ്രീക്കത്തി രാധികയാണ്!

  തെന്നിന്ത്യന്‍ സിനിമയുടെ സിങ്കമായ സൂര്യയും പുലിമുരുകനായ മോഹന്‍ലാലും ചേരുമ്പോള്‍ രണ്ട് സംസ്ഥാനങ്ങളെയും ഒരുപോലെ ആവേശത്തിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍. അമ്മ മഴവില്ല് ഷോ യില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് സൂര്യ സംസാരിച്ചതും വൈറലാവുകയാണ്. ഇതോടെ ട്രോളന്മാരും സജീവമായി എത്തിയെന്ന കാര്യം പിന്നെ പറയണ്ടല്ലോ..

  താരപുത്രന്മാരാണോ ഭാഗ്യം? പ്രണവ് മോഹന്‍ലാലിന് ശേഷം കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ്!!

  സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്നു..

  സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്നു..

  തമിഴില്‍ ഇളയദളപതി വിജയ്‌ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ജില്ല എന്ന സിനിമയില്‍ വിജയിയുടെ അച്ഛന്‍ വേഷത്തിലായിരുന്നു മോഹന്‍ലാല്‍ അഭിനയിച്ചത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തമിഴിലഭിനയിക്കുന്നത് സൂര്യയ്‌ക്കൊപ്പം ആണെന്നുള്ളതാണ് പുതിയ വാര്‍ത്ത. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.

   സൂര്യ 37

  സൂര്യ 37

  ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്ക് സൂര്യ 37 എന്നാണ് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്നത്. ഇത് മാറ്റാന്‍ സാധ്യതയുണ്ടെന്നും അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചിരുന്നു. പട്ടുക്കോട്ടയ് പ്രഭാകര്‍ എന്ന് പേരിട്ടതായിട്ടും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇങ്ങനെ ഒരു സിനിമ സാധ്യമാക്കാന്‍ ശ്രമിച്ചതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നായിരുന്നു സൂര്യ പറഞ്ഞിരുന്നത്.

  കൂടുതല്‍ എന്ത് വേണം..

  കൂടുതല്‍ എന്ത് വേണം..

  ആദ്യമായി ലാലേട്ടനും സൂര്യയും ഒന്നിക്കുന്ന സിനിമ വരുന്നു. അതും അയന്‍, കോ, തുടങ്ങി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കെവി ആനന്ദിനൊപ്പം. അത് മാത്രമല്ല തമിഴില്‍ നിന്നുമൊരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമകളായ 2.0, ഇന്ത്യന്‍ 2 എന്നീ സിനിമകള്‍ നിര്‍മ്മിക്കുന്ന ലൈക്ക പ്രൊഡക്ഷന്‍സിന്റെ കീഴിലാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.

  ഇപ്പോഴാണ് പൂര്‍ണമായത്..

  ഇപ്പോഴാണ് പൂര്‍ണമായത്..

  ശിവനും ശക്തിയും സേര്‍ന്താ മാസ് ഡാ എന്ന ജില്ലയിലെ പാട്ടിന് സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന് പറയുമ്പോഴാണ് കറക്ട് അര്‍ത്ഥം വന്നിരിക്കുന്നത്.

   ഏട്ടന്‍ സഹനടനാവുന്നു...

  ഏട്ടന്‍ സഹനടനാവുന്നു...

  സൂര്യ നായകനാവുന്ന സിനിമയില്‍ ഏട്ടന്‍ സഹനടനായി അഭിനയിക്കുന്നു. ആ സൂര്യയെ ഇക്ക തന്റെ പടത്തില്‍ സഹനടന്‍ ആയി അഭിനയിപ്പിക്കുന്നു. ഈ ഇക്കയുടെ കാര്യം. ഇത് കേട്ട് സങ്കടം സഹിക്കാന്‍ കഴിയാത്ത ഏട്ടന്റെ ഫാന്‍സ്..

  കേരളത്തിലേക്ക് വന്നാല്‍ മതി...

  കേരളത്തിലേക്ക് വന്നാല്‍ മതി...

  സൂര്യയുടെ കേരളത്തിലെ പവര്‍ എന്താണെന്ന് അറിയണമെങ്കില്‍ സൂര്യ 37 റിലീസിനെത്തിയ ഫസ്റ്റ് ഡേ കളക്ഷന്‍ നോക്കിയാല്‍ മതി. ഒപ്പമുള്ളത് മോഹന്‍ലാല്‍ ആണ്.

   ഒറ്റ മിനുറ്റില്‍ രോമാഞ്ചിഫിക്കേഷന്‍

  ഒറ്റ മിനുറ്റില്‍ രോമാഞ്ചിഫിക്കേഷന്‍

  ഒരൊറ്റ നിമിഷം കൊണ്ട് രോമാഞ്ചിഫിക്കേഷന്‍ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ സൂര്യ 37 എന്ന സിനിമയിലൂടെ സിങ്കവും നരസിംഹവും ഒന്നിക്കുന്നത് കണ്ടാല്‍ മതി.

   വിജയിയുടെ കാര്യം

  വിജയിയുടെ കാര്യം

  കെവി ആനന്ദിനും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് സൂര്യ. നമുക്ക് ആരെയും കൊണ്ട് വരാതെ എല്ലാ റോളും ഒറ്റയ്ക്ക് ചെയ്യാമെന്ന് പറയുന്ന വിജയിയും മുരുഗദാസും.

  തിരിച്ച് കിട്ടാന്‍ വല്ല വഴിയുമുണ്ടോ?

  തിരിച്ച് കിട്ടാന്‍ വല്ല വഴിയുമുണ്ടോ?

  ഇത്രയും കാലം പഴയ ഏട്ടനെ തിരിച്ച് കിട്ടിയാല്‍ മതി എന്ന നാടകമായിരുന്നു നടന്ന് കൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ അഭിമാന പൂര്‍വ്വം അവതരിപ്പിക്കുന്നത് മറ്റൊരു നാടകമാണ്. പഴയ ഏട്ടനെ കിട്ടിയില്ലെങ്കിലും നായക സ്ഥാനം എങ്കിലും തിരിച്ച് കിട്ടുമോ..

   പണി പാളും..

  പണി പാളും..

  ലാലേട്ടന്‍ മുത്താണ് പൊന്ന് പോലെ നോക്കിക്കോണം എന്ന് പറയുന്ന സൂര്യ. കളി ബേണ്ട.. അത് മോഹന്‍ലാല്‍ ആണ് പണി പാളുമെന്ന മുന്നറിയിപ്പ് കൊടുക്കുന്നു.

  സിംഹവും സിംഹവും ഒന്നിച്ചാല്‍...?

  സിംഹവും സിംഹവും ഒന്നിച്ചാല്‍...?

  ഇത് മറ്റൊരു ജില്ല പോലെ പൊളിഞ്ഞ് പോവുന്ന സിനിമയാവില്ല. കാരണം ഒന്നിക്കുന്നത് സിംഹവു പുലിയുമല്ല. സിംഹവും സിംഹവും ആണ്.

  ഇപ്പോ ഒരു തീരുമാനമായി..

  ഇപ്പോ ഒരു തീരുമാനമായി..

  മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്നു എന്ന് പറയുമ്പോള്‍ അതിന് എന്താ എന്ന് ചോദിക്കുന്നവരോട്.. തമിഴ് സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ ഇപ്പോ ഒരു തീരുമാനമായി എന്ന് മാത്രം പറയാനുള്ളു.

  ഇതാണ്..

  ഇതാണ്..

  സ്വന്തം തെലുങ്ക് സിനിമയുടെ ഹൈപ്പ് കൂട്ടാന്‍ മറ്റുള്ള അന്യഭാഷ താരങ്ങളെ കൂട്ടുപിടിക്കുന്ന മമ്മൂക്ക. എന്നാല്‍ മറ്റുള്ള ഇന്‍ഡസ്ട്രിയിലെ താരങ്ങളുടെ പടങ്ങള്‍ക്ക് ഹൈപ്പ് കൂട്ടാന്‍ വിളിക്കുന്നത് മോഹന്‍ലാലിനെയും.

  English summary
  Mohanlal in Suriya- KV Anand film, trolls viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X