സൂര്യയും മോഹന്‍ലാലും പൊളിച്ചടുക്കുന്നു! ഗംഭീര കൈയ്യടിയുമായി കാപ്പാന്‍! ആദ്യ പ്രതികരണം ഇങ്ങനെ!

കാത്തിരിപ്പിനൊടുവില്‍ കാപ്പാന്‍ അവതരിച്ചിരിക്കുകയാണ്. കെവി ആനന്ദ് സംവിധാനം ചെയ്ത സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കംപ്ലീറ്റ് ആക്ടറും നടിപ്പിന്‍ നായകനും ഒരുമിച്ചെത്തുമ്പോള്‍ ആ വരവ് എങ്ങനെയായിരിക്കുമെന്നായിരുന്നു പലരും ചോദിച്ചത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ട്രെയിലറും ടീസറുമൊക്കെ ഇതിനകം തന്നെ തംരഗമായി മാറിയിരുന്നു. എന്‍ജികെയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സൂര്യ ചിത്രമാണിത്. പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ സൂര്യയെ രക്ഷിക്കുമോ ഈ സിനിമയെന്ന ആകാംക്ഷയും പ്രേക്ഷകര്‍ക്കുണ്ട്.

അഡ്വാന്‍സ് ബുക്കിംഗും ഫാന്‍സ് ഷോയുമൊക്കെ നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. പതിവില്‍ നിന്നും വ്യത്യസ്തമായി ഫ്‌ളക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളുമില്ലാതെയാണ് കേരളത്തിലെ സൂര്യ ഫാന്‍സ് ഈ സിനിമയെ സ്വാഗതം ചെയ്തത്. ഈ തീരുമാനത്തിന് കൈയ്യടിയുമായി സൂര്യയും എത്തിയിരുന്നു. നടിപ്പിന്‍ നായകന്റെ കരിയറിലെ അടുത്ത ഹിറ്റായി മാറുമോ കാപ്പാനെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടയില്‍ അരങ്ങേറുന്നുണ്ട്. കാത്തിരിപ്പിന് വിരാമമിട്ടെത്തിയ കാപ്പാന്റെ പ്രേക്ഷക പ്രതികരണത്തെക്കുറിച്ചറിയാന്‍ ആകാംക്ഷയില്ലേ, തുടര്‍ന്നുവായിക്കൂ.

കാപ്പാന്‍ അവതരിച്ചു

കേരളത്തില്‍ 124 തിയേറ്ററുകളിലാണ് കാപ്പാന്‍ റിലീസ് ചെയ്തിട്ടുള്ളത്. മോഹന്‍ലാലിന് മാത്രമല്ല സൂര്യയ്ക്കും ശക്തമായ പിന്തുണയും സ്വീകാര്യതയുമാണ് കേരളത്തില്‍ നിന്നും ലഭിക്കാറുള്ളത്. സിങ്കവും നരസിംഹവും ഒരുമിച്ചുള്ള വരവ് വെറുതെയാവില്ലെന്ന് നേരത്തെ തന്നെ ആരാധകര്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റേയും സൂര്യയുടേയും ആരാധകര്‍ ഈ വരവിനെ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണ്. ടോമിച്ചന്‍ മുളകുപാടമാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഇടയ്ക്ക് ചില അസ്വാരസ്യങ്ങളൊക്കെ ഉയര്‍ന്നിരുന്നുവെങ്കിലും സിനിമയെ അതൊന്നും ബാധിച്ചിരുന്നില്ല.

മോഹന്‍ലാലും സൂര്യയും

മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്നുള്ള ആഗ്രഹത്തെക്കുറിച്ച് മുന്‍പ് തന്നെ സൂര്യ തുറന്നുപറഞ്ഞിരുന്നു. അമ്മമഴവില്ലില്‍ മുഖ്യാതിഥിയായി പങ്കെടുത്തതിന് പിന്നാലെയായാണ് കെവി ആനന്ദ് ചിത്രത്തിനായി ഇരുവരും ഒരുമിക്കുകയാണെന്നുള്ള വിവരങ്ങളെത്തിയത്. മോഹന്‍ലാല്‍ ചന്ദ്രകാന്ത് വര്‍മ്മ എന്ന പ്രധാനമന്ത്രിയുടെ വേഷത്തിലാണ് കാപ്പാനില്‍ പ്രത്യക്ഷപ്പെട്ടത്. സൂര്യയാവട്ടെ കമാന്‍ഡോ ഓഫീസറായാണ് എത്തിയത്. ഗംഭീര പ്രകടനമാണ് ഇരുവരും പുറത്തെടുത്തിട്ടുള്ളതെന്നുള്ള വിവരമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആക്ഷനും മ്യൂസിക്കും

പതിവ് പോലെ തന്നെ മികച്ച ആക്ഷന്‍ രംഗങ്ങളുമായാണ് കെവി ആനന്ദ് ഇത്തവണയും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. തന്റെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ് സൂര്യ അവതരിപ്പിച്ചിട്ടുള്ളതെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്, ഹാരിസ് ജയരാജിന്റെ സംഗീകവും കിടുക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.

ഇടവേള അവസാനിപ്പിച്ച് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ തേന്മാവിന്‍ കൊമ്പത്തിന്റെ സിനിമാട്ടോഗ്രാഫറായിരുന്നു കെവി ആനന്ദ്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുന്നത്. 5 വര്‍ഷത്തെ ഇടവേളയാണ് കാപ്പാനിലൂടെ അദ്ദേഹം അവസാനിപ്പിച്ചത്. അയന്‍, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെവി ആനന്ദും ഒരുമിച്ചുവെന്ന പ്രത്യേകതയും കാപ്പാനുണ്ട്.

Recommended Video

Kaappaan Movie Review | Mohanlal | Suriya | K V Anand | FilmiBeat Malayalam
കാര്‍ത്തിയുടെ ആശംസ

സൂര്യയുടെ റിലീസിന് ആശംസ അറിയിച്ച് കാര്‍ത്തിയും എത്തിയിട്ടുണ്ട്. അണ്ണന് വിഷസ് നേര്‍ന്നതിനോടൊപ്പം താനും ഈ സിനിമ കാണാനായുള്ള കാത്തിരിപ്പിലാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. മോഹന്‍ലാലിനും ആര്യയ്ക്കും ലൈക്ക പ്രൊഡക്ഷന്‍സിനുമൊക്കെ അദ്ദേഹം ബെസ്റ്റ് വിഷസ് നേര്‍ന്നിട്ടുണ്ട്. കാര്‍ത്തിയുടെ ട്വീറ്റും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X