നിവിന്‍ പോളി എതിര്‍ത്തില്ല! മോഹന്‍ലാലിനാണ് പ്രാധാന്യമെന്നറിഞ്ഞിട്ടും താരം അതിന് സമ്മതിച്ചു! കാണൂ!
സിനിമാലോകവും പ്രേക്ഷകരും ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് കായംകുളം കൊച്ചുണ്ണി.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കലക്ഷനിലും മുന്നിലായിരുന്നു ഈ ചിത്രം. തിയേറ്ററുകളില്‍ സിനിമ 100 ദിനം പിന്നിട്ടതിന്റെ ആഘോഷം അടുത്തിടെയായിരുന്നു നടത്തിയത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു സിനിമ നിര്‍മ്മിച്ചത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമ ടെലിവിഷനിലേക്ക് എത്തുകയാണ് ഇപ്പോള്‍.
മാര്‍ച്ച് 10നാണ് കായംകുളം കൊച്ചുണ്ണി ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്നത്. ഏഷ്യാനെറ്റിലും ഫ്‌ളവേഴ്‌സ് ചാനലിലുമായാണ് സിനിമ സംപ്രേഷണം ചെയ്യുന്നത്. പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ നിവിന്‍ പോളിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. നിവിന്‍ വളരെ പ്രോമിസിങ്ങായ ആക്ടറാണെന്നും ഒരു സീനിയര്‍ താരം സിനിമയില്‍ സുപ്രധാന കഥാപാത്രമായി എത്തുന്നുവെന്നറിഞ്ഞപ്പോള്‍ യാതൊരുവിധ എതിര്‍പ്പും പ്രടകിപ്പിച്ചിരുന്നില്ലെന്നും സിനിമ എങ്ങനെ വിജയിപ്പിക്കാമെന്ന കാര്യത്തെക്കുറിച്ചായിരുന്നു താരം ചര്‍ച്ച ചെയ്തതെന്നും മോഹന്‍ലാല്‍ പറയുന്നു.

കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളിയെത്തിയപ്പോള്‍ ഇത്തിക്കര പക്കിയെന്ന അതിഥി കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തിയത്. വളരെ രസകരമായാണ് തങ്ങള്‍ ആ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്നും മോഹന്‍ലാല്‍ പറയുന്നു. പക്കി വന്നതിന് ശേഷം സിനിമ തന്നെ അദ്ദേഹത്തിന്റേതായി മാറുകയായിരുന്നു. അതിഥി താരമായെത്തി സിനിമ തന്നെ കവരുന്ന പതിവ് രീതിയായിരുന്നു ഇവിടേയും സംഭവിച്ചത്. സിനിമയ്ക്കായി കഠിന പ്രയ്തനങ്ങളായിരുന്നു നിവിന്‍ നടത്തിയത്. താരത്തിന്‍രെ കരിയര്‍ ബ്രേക്ക് ചിത്രം കൂടിയായി കൊച്ചുണ്ണി മാറിയിരുന്നു.


Click it and Unblock the Notifications











