ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്! പ്രിയദര്‍ശനൊപ്പമുള്ള അപൂര്‍വ്വ ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
മോഹന്‍ലാലും പ്രിയദര്‍ശനും തമ്മിലുള്ള സൗഹൃദം എത്രത്തോളമുണ്ടെന്ന് ഇരുവരും തെളിയിച്ചിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ എല്ലാ സിനിമകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. ഇപ്പോഴും ആ പതിവ് തുടരുകയാണ്. മലയാളത്തില്‍ 365 ദിവസം ഓടിയ ആദ്യ സിനിമയും ഈ കൂട്ടുകെട്ടില്‍ പിറന്ന 'ചിത്രം' ആയിരുന്നു. ഇരുവരുടെയും സൗഹൃദം സൂചിപ്പിച്ച് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ പുറത്ത് വിട്ടൊരു ചിത്രം അതിവേഗമാണ് സോഷ്യല്‍ മീഡിയയെ കീഴടക്കിയത്.
പ്രിയദര്‍ശനൊപ്പമുള്ള ഒരു പഴയകാല ചിത്രമായിരുന്നു താരം പങ്കുവെച്ചത്. അതിനൊപ്പം പ്രിയനുമായിട്ടുള്ള ആത്മാര്‍ഥ സൗഹൃദത്തിനെ കുറിച്ച് ചെറിയൊരു കുറിപ്പും താരരാജാവ് പങ്കുവെച്ചിരുന്നു. ഷര്‍ട്ട് ധരിക്കാതെ തോളില്‍ കൈ കോര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ഇരുവരുടെയും ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകരുടെ ബഹളമാണ്.

മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്...
'ഈ ചിത്രം സുഖമുള്ള ഒരോര്‍മ്മയാണ്. സിനിമാ സ്വപ്നങ്ങള്‍ കണ്ടത്. പല കഥാപാത്രങ്ങളും ജനിച്ചത്. ഈ സൗഹൃദത്തില്‍ നിന്നാണ്. ആദ്യ ചിത്രം മുതല്‍ മരയ്ക്കാര്‍ വരെ. ആദ്യ കയ്യടി മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ. ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേര്‍ന്നു നിന്ന സൗഹൃദം'. എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.
മര്‍ക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മോഹന്‍ലാലിന്റേതായി ഉടന്‍ വരാനിരിക്കുന്ന സിനിമ. മലയാളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ മുതല്‍ മുടക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം മാര്‍ച്ചില്‍ തിയറ്ററുകളിലേക്ക് എത്തും. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ സകല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ പാകത്തിനുള്ള ചിത്രമായിരിക്കുമിത്.


Click it and Unblock the Notifications