പ്രണയലേഖനങ്ങള്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാനെന്ന് മോഹന്‍ലാല്‍! രസകരമായ ചോദ്യങ്ങള്‍ വേറെയും

നടനവിസ്മയം മോഹന്‍ലാലിന്റെ അഭിമുഖത്തെ കുറിച്ച് പലപ്പോഴും ട്രോളുകള്‍ ഇറങ്ങാറുണ്ട്. ചോദിക്കുന്ന ചോദ്യത്തില്‍ നിന്നും മാറി വേറെ ഉത്തരങ്ങളിലേക്ക് വരെ സംസാരം നീളുന്നതാണ് മോഹന്‍ലാലിന്റെ ശൈലിയെന്നാണ് പരക്കെയുള്ള സംസാരം. എന്നാല്‍ തന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് കലക്കന്‍ മറുപടികളുമായി എത്തിയിരിക്കുകയാണ് താരരാജാവ്.

റോഡിയോ മാംഗോ ഒരുക്കിയ ലൂസിഫര്‍ ചലഞ്ച് വിജയികള്‍ക്കുള്ള സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കവേയാണ് മോഹന്‍ലാലിനെ തേടി രസകരമായ നിരവധി ചോദ്യങ്ങളെത്തിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ പല പ്രായത്തിലുള്ള ആളുകളായിരുന്നു മോഹന്‍ലാലിനോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നത്.

തുടക്കത്തില്‍ ആരായിരുന്നു റോള്‍ മോഡല്‍?

തുടക്കത്തില്‍ ആരായിരുന്നു റോള്‍ മോഡല്‍?

താന്‍ അഭിനയം ആരംഭിക്കുന്നത് ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു. സ്‌കൂളിലെ മികച്ച നടന്‍ ഞാനായിരുന്നു. 17-ാമത്തെ വയസിലാണ് സിനിമയിലെത്തുന്നത്. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമൊന്നും എനിക്കില്ലായിരുന്നു. അത് കൊണ്ട് തന്നെ എനിക്ക് റോള്‍ മോഡലുമുണ്ടായിരുന്നില്ല.

ഡ്രിഗ്രി പൂര്‍ത്തിയാക്കിയ ശേഷം സിനിമ മതിയെന്ന് വീട്ടുകാരും പറഞ്ഞു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഞാനെന്റെ ബികോം ഫലം അറിയുന്നത്. സിനിമയില്‍ സജീവമായതോടെ പിന്നെ ഒന്നിന് പിറകേ ഒന്നായി സിനിമകള്‍ വന്നു. റോള്‍ മോഡലെന്ന ചിന്തയ്‌ക്കൊന്നും സമയം കിട്ടിയിട്ടില്ലെങ്കിലും ഒത്തിരി അഭിനേതക്കാളെ ഇഷ്ടമാണ്. അവരുടെ അഭിനയം സൂക്ഷ്മമായി വിലയിരുത്താറുണ്ട്.

 ഇഷ്ടപ്പെട്ട അമ്മ കഥാപാത്രമേത്?

ഇഷ്ടപ്പെട്ട അമ്മ കഥാപാത്രമേത്?

സിനിമയില്‍ ഇഷ്ടപ്പെട്ട അമ്മ കഥാപാത്രമേത്? എന്ന ചോദ്യത്തിന് ഏത് അമ്മയാണ് നല്ലതെന്ന് പറയാന്‍ പ്രയാസമാണ്. എങ്കിലും ആളുകള്‍ കൂടുതല്‍ പറയുന്നതും എനിക്ക് പെട്ടെന്ന് മനസിലേക്ക് വരുന്നതും കീരിടം സിനിമയിലെ അമ്മയാണ് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞിരിക്കുന്നത്.

 പ്രണയലേഖനങ്ങള്‍ ഇപ്പോഴും കിട്ടാറുണ്ടോ?

പ്രണയലേഖനങ്ങള്‍ ഇപ്പോഴും കിട്ടാറുണ്ടോ?

എപ്പോഴും പ്രണയലേഖനങ്ങള്‍. കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ഒരാള്‍ ഒരാളെ ഇഷ്ടപ്പെടുന്നതില്‍ എന്താണ് കുഴപ്പം. ഞാന്‍ സിനിമയില്‍ വരുന്ന കാലത്തൊക്കെ ഇന്നത്തെ പോലെ പരസ്പരം ആശയ വിനിമയത്തിന് വലിയ സംവിധാനങ്ങളൊന്നുമില്ല. ഇന്നങ്ങനെയല്ല. കംപ്യൂട്ടറും മെസേജുകളുമൊക്കെയായി വലിയ സാധ്യതകളാണ്. അത്തരം വലിയ സാധ്യതകളിലേക്ക് പോകാതെ നമ്മളാല്‍ കഴിയുന്ന രീതിയില്‍ നമ്മള്‍ ചെയ്യുന്നു.

ആര്‍ക്കെങ്കിലും പ്രണയലേഖനം കൊടുത്തിട്ടുണ്ടോ?

ആര്‍ക്കെങ്കിലും പ്രണയലേഖനം കൊടുത്തിട്ടുണ്ടോ?

ഒരുപാട് പേര്‍ക്ക് വേണ്ടി പ്രണയ ലേഖനങ്ങള്‍ എഴുതി കൊടുത്തിട്ടുണ്ട്. ഒരാണ് ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാനും. അത്തരം കാര്യങ്ങളെ പോസിറ്റീവായി എടുക്കണം. ആരെയും ദ്രേഹിക്കുന്നതല്ല അതൊന്നും. തമാശയായിരുന്നു അതിന്റെ ഒക്കെ മുഖ്യ ഘടകം.

 എത്ര പുലികളെ നേരിട്ട് കണ്ടിട്ടുണ്ട്?

എത്ര പുലികളെ നേരിട്ട് കണ്ടിട്ടുണ്ട്?

ഷൂട്ടിംഗിനായി വിയറ്റ്‌നാമിലും തായ്‌ലാന്‍ഡിലുമൊക്കെ പോയപ്പോള്‍ നിരവധി എണ്ണത്തിനെ കണ്ടിട്ടുണ്ട്. പുലിമുരുകനില്‍ അഭിനയിച്ചത് 280 കിലോ തൂക്കമുള്ള പുലിയ്‌ക്കൊപ്പമാണ്. ഇപ്പോള്‍ ആളുകളെ കുറിച്ചും പുലികളെന്നല്ലേ പറയുന്നത്. അങ്ങനെയും ഒരുപാട് പുലികളെ കണ്ടിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X