ശോഭനയോ മഞ്ജു വാര്യരോ, മികച്ച നടിയാര്? മോഹന്‍ലാലിന്‌റെ മറുപടി കാണാം

By Midhun Raj

മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തിളങ്ങിയ നായികമാര്‍ ഏറെയാണ്. തമിഴ്, തെലുങ്ക് ഭാഷകളില്‍ നിന്നുളള നടിമാരെല്ലാം ലാലേട്ടനൊപ്പം പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. മലയാളി നായികമാര്‍ക്കൊപ്പം അന്യഭാഷാ താരങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മോഹന്‍ലാല്‍ സിനിമകളിലൂടെ ലഭിച്ചത്. ഒരുകാലത്ത് നടി ശോഭന ലാലേട്ടന്റെ നായികയായി മലയാളത്തില്‍ തിളങ്ങിയ താരമാണ്. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

പ്രിയദര്‍ശന്‍, സത്യന്‍ അന്തിക്കാട് പോലുളള സംവിധായകരെല്ലാം മോഹന്‍ലാല്‍, ശോഭന എന്നീ താരങ്ങളെ വെച്ച് സിനിമകള്‍ എടുത്തു. മിക്ക സിനിമകളിലും ഇരുവരും തമ്മിലുളള വഴക്കും തര്‍ക്കവുമെല്ലാം ആണ് ശ്രദ്ധേയമായത്. ശോഭനക്ക് പുറമെ മഞ്ജു വാര്യരും മോഹന്‍ലാലിനൊപ്പം സിനിമകള്‍ ചെയ്തിരുന്നു. കന്മദം, ആറാം തമ്പുരാന്‍ പോലുളള ചിത്രങ്ങളെല്ലാം ഈ കൂട്ടുകെട്ടില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

മല്‍സരിച്ചുളള അഭിനയപ്രകനമാണ്

മല്‍സരിച്ചുളള അഭിനയ പ്രകടനമാണ് രണ്ട് പേരും ഈ സിനിമകളില്‍ കാഴ്ചവെച്ചത്. സിനിമയിലേക്കുളള തിരിച്ചുവരവിലും ലാലേട്ടനൊപ്പം മഞ്ജു സിനിമകള്‍ ചെയ്തു. മോഹന്‍ലാല്‍-ശോഭന എന്നീ കൂട്ടുകെട്ടിനൊപ്പം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്ത താരജോഡികളാണ് ലാലേട്ടനും മഞ്ജുവും. അതേസമയം ശോഭനയെയും മഞ്ജു വാര്യരെയും കുറിച്ച് ഒരഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

തനിക്കൊപ്പം അന്‍പത്തി നാല്

തനിക്കൊപ്പം അന്‍പത്തിനാല് സിനിമകളില്‍ അഭിനയിച്ച ശോഭനയെയും ഏട്ട് സിനിമകളില്‍ അഭിനയിച്ച മഞ്ജുവിനെയും മുന്‍നിര്‍ത്തിയാണ് നടന്‍ സംസാരിച്ചത്. ശോഭന എനിക്കൊപ്പം അന്‍പത്തി നാലോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍ ഏഴോ ഏട്ടോ സിനിമകളിലും. ഇവരില്‍ ആര് മികച്ചതെന്ന് പറയാന്‍ പ്രയാസമാകും എന്ന് മോഹന്‍ലാല്‍ പറയുന്നു.

എന്നിരുന്നാലും എക്‌സ്പീരിയന്‍സിന്റെ

എന്നിരുന്നാലും എക്‌സ്പീരിയന്‍സിന്റെ പുറത്ത് ശോഭനയെ ആയിരിക്കും ഞാന്‍ തിരഞ്ഞെടുക്കുക. മഞ്ജുവിന് ശോഭനയോളം കഥാപാത്രങ്ങളും സിനിമയും ഇനിയും കിട്ടാനിരിക്കുന്നതേ ഉളളു. ഇപ്പോള്‍ പല സിനിമകളിലൂടെയും മഞ്ജു തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച നടിമാരില്‍ എറ്റവും മുന്‍പന്തിയില്‍ മഞ്ജു വാര്യര്‍ ഇനിയും ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് പ്രഥമ നിരയില്‍ വന്നേക്കാം. മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം മലയാളത്തില്‍

അതേസമയം മലയാളത്തില്‍ ലൂസിഫര്‍ എന്ന ചിത്രമാണ് മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. ഇരുനൂറ് കോടി ക്ലബിലെത്തിയ ചിത്രം രണ്ട് പേരുടെയും കരിയറില്‍ വഴിത്തിരിവായിരുന്നു. മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമായ മരക്കാറിലും നായികയായി മഞ്ജു വാര്യര്‍ തന്നെയാണ് എത്തുന്നത്.

ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: mohanlal manju warrier shobhana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X