twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന് പേരിട്ടത് ആരാണെന്ന് അറിയാമോ? ആ പേര് തന്നെ ഒത്തിരി സഹായിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍!!

    |

    ഇന്ത്യന്‍ സിനിമാലോകത്ത് അറിയപ്പെടുന്ന സിനിമാ താരങ്ങളില്‍ ഒരാളാണ് നടനവിസ്മയം മോഹന്‍ലാല്‍. മലയാള സിനിമാലോകത്തിന് എന്നും അഭിമാനമായി മാറിയിട്ടുള്ള താരത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാന്‍ താല്‍പര്യപ്പെടുന്നവരാണ് മലയാളികള്‍. മോഹന്‍ലാലിന്റെ സിനിമയെ കുറിച്ചും ജീവിതത്തെ കുറിച്ചുമെല്ലാം ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്.

    പുലിമുരുകനിലെ ആക്ഷന്‍ കോപ്പിയടിച്ചതാണോ? അച്ഛനെ പോലെ തന്നെ മകനും, പ്രണവിനെ കുറിച്ച് പീറ്റര്‍ ഹെയിന്‍!പുലിമുരുകനിലെ ആക്ഷന്‍ കോപ്പിയടിച്ചതാണോ? അച്ഛനെ പോലെ തന്നെ മകനും, പ്രണവിനെ കുറിച്ച് പീറ്റര്‍ ഹെയിന്‍!

    നടിമാർ സൂക്ഷിക്കണം! താരസുന്ദരിമാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിച്ച് ഹാക്കർമാർ!!നടിമാർ സൂക്ഷിക്കണം! താരസുന്ദരിമാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിച്ച് ഹാക്കർമാർ!!

    എന്നാല്‍ മോഹന്‍ലാല്‍ എന്ന് അദ്ദേഹത്തിന് പേരിട്ടത് ആരാണെന്നുള്ളത് അധികം ആര്‍ക്കും അറിയാന്‍ സാധ്യതയില്ല. ഇപ്പോഴിതാ മാധ്യമ പ്രവര്‍ത്തകനായ എ ചന്ദ്രശേഖര്‍ നടത്തിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ എന്ന പേരിന് പിന്നിലെ രഹസ്യം താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് മോഹനരാഗങ്ങള്‍ എന്ന പേരില്‍ പുസ്തകമായിട്ടും ഇറക്കിയിട്ടുണ്ട്. മനോരമ ഓണ്‍ലൈന്‍ പുറത്ത് വിട്ട വാര്‍ത്തയിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്.

    തല അജിത്തിന്റെ കിടിലന്‍ ഡാന്‍സുമായി വിശ്വാസത്തിന്റെ വീഡിയോ!! അടിച്ച് തൂക്ക് കാണാംതല അജിത്തിന്റെ കിടിലന്‍ ഡാന്‍സുമായി വിശ്വാസത്തിന്റെ വീഡിയോ!! അടിച്ച് തൂക്ക് കാണാം

    മോഹന്‍ലാല്‍ എന്ന പേരിനെ കുറിച്ച്..

    മോഹന്‍ലാല്‍ എന്ന പേരിനെ കുറിച്ച്..

    നെഗറ്റീവായിട്ടൊന്നും ബാധിച്ചിട്ടില്ല. മോഹന്‍ലാല്‍ എന്നത് അന്ന് അത്യപൂര്‍വമായ പേരായിരുന്നു. അച്ഛനോടും അമ്മയോടുമൊക്കെ ഈ പേരിന്റെ രഹസ്യം ചോദിച്ചിട്ടുണ്ട്. എന്റെ അമ്മൂമ്മയുടെ അച്ഛനിട്ട പേരാണിത്. പ്യാരിലാല്‍, മോഹന്‍ലാല്‍ എന്നൊക്കെ പറയുന്നത് സ്വാതന്ത്ര്യ സമരത്തിന്റെയൊക്കെ പശ്ചാതലത്തില്‍ കണ്ടെത്തിയാണ്. അതൊരു പക്ഷെ പിന്നീട് ഡെസ്റ്റിനി ആയി മാറുകയായിരുന്നു. വല്യപ്പൂപ്പന്‍ അങ്ങനെയൊരു പേരിടുമ്പോള്‍ അച്ഛനും അമ്മയുമൊക്കെ അന്നത് വേണ്ടെന്ന് പറയാന്‍ തോന്നിയിട്ടുണ്ടാവില്ല. അന്നങ്ങനെത്തെ പേരേ ഇല്ലല്ലോ.. അതവര്‍ സമ്മതിച്ചു എന്നുള്ളതാണ് വലിയ കാര്യം.

    പേര് എന്നെ സഹായിച്ചിട്ടുണ്ട്

    പേര് എന്നെ സഹായിച്ചിട്ടുണ്ട്

    സ്‌കൂളിലും കോളേജിലുമൊന്നും പേര് കൊണ്ട് എനിക്ക് യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. പക്ഷേ വളരെ കുറച്ച് പേരെ ആ പേരില്‍ എന്നെ വിളിക്കു. അടുപ്പമുള്ളവര്‍ എന്നെ ലാലു എന്നാണ് വിളിച്ചിരുന്നത്. പിന്നീട് ലാലേട്ടാ എന്നായപ്പോള്‍ ആ വിളിയുടെ ഒരു ഈണം, താളം.. ഒക്കെയുണ്ടല്ലോ.. ദാസേട്ടാ എന്ന് യേശുദാസിനെ വിളിക്കുന്നത് പോലെ. എന്റെ പേര് വേറെ എന്തെങ്കിലുമായിരുന്നെങ്കില്‍ ചിലപ്പോളൊരു പക്ഷെ ആ വിളിപ്പേര് പോലുമുണ്ടാവില്ലായിരുന്നു. അപ്പോള്‍ വളരെയധികം ആ പേര് എന്നെ സഹായിച്ചിട്ടുണ്ട് എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.

     സിനിമയില്‍ വന്നിട്ടും പേര് മാറ്റിയില്ല

    സിനിമയില്‍ വന്നിട്ടും പേര് മാറ്റിയില്ല

    സിനിമയില്‍ വന്നപ്പോഴും മോഹന്‍ലാല്‍ എന്ന പേര് മാറ്റണമെന്ന് ആരും പറഞ്ഞില്ല. വളരെ അപൂര്‍വ്വമാള്‍ക്കാര്‍ മാത്രമേ എന്നെ മോഹന്‍ എന്ന് വിളിക്കൂ.. ലാലേ ലാലേ എന്ന് വിളിച്ച് വിളിച്ച് അതങ്ങ് പതിഞ്ഞു. എളുപ്പം വിളിക്കാവുന്ന പേരാണല്ലോ അത്. നോര്‍ത്തിലൊക്കെയാണെങ്കിലും മലയാളിയാണോ തമിനാണോ തെലുങ്കനാണോ ഉത്തരേന്ത്യനാണോ എന്നൊന്നും തിരിച്ചറിയാനാവാത്ത ഐഡന്ററ്റി അതിനുണ്ടായി. എന്റെ ചേട്ടന്റെ പേര് പ്യാരിലാല്‍ എന്നാണ്. മലയാളി അധികം കേട്ടിട്ടില്ലാത്ത പേരാണ് ലക്ഷ്മികാന്ത്. പ്യാരിലാല്‍മാരില്ലേ.. അതില്‍ നിന്നാവാം ചേട്ടനാ പേര് കിട്ടിയത്.

     അതൊരു വലിയ മിസ്റ്ററിയാണ്

    അതൊരു വലിയ മിസ്റ്ററിയാണ്

    എനിക്കിപ്പോഴും അതൊരു വലിയ മിസ്റ്ററിയാണ്. ഒരു കുട്ടിയ്ക്ക് പേരിടുക അത്ര പ്രധാനപ്പെട്ട കാര്യമാണല്ലോ. പത്തനംതിട്ട ഓമല്ലൂരിനടുത്ത് ഇലന്തൂര്‍ പുന്നയ്ക്കലില്‍ നിന്നൊരാള്‍ക്ക് ഇങ്ങനെ പേരിടുക. ഒരു പ്രത്യേകതയില്ലേ.. പിന്നെ ആ പേര് ജീവിതത്തില്‍ ഒരു പ്രശ്‌നമാവുമ്പോഴാണല്ലോ നാം അതേ പറ്റി ചിന്തിക്കുന്നത്. എന്നെ സംബന്ധിച്ച് ഉള്ള പേര് നില നിര്‍ത്തി കൊണ്ട് പോകാന്‍ ഈ പേര് എന്നെ വളരെ സഹായിച്ചു.

    English summary
    Mohanlal talks about his name
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X