മോഹന്‍ലാല്‍ ബിജെപി സ്ഥാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കുന്നു! ലാലേട്ടന് പറയാനുള്ളത് ഇങ്ങനെ..

Recommended Video

പ്രണവിനെക്കുറിച്ച് വാചാലനായി ലാലേട്ടൻ | filmibeat Malayalam

നടനവിസ്മയം മോഹന്‍ലാലിന്റെ പാത പിന്തുടര്‍ന്ന് മകന്‍ പ്രണവ് മോഹന്‍ലാലും സിനിമയിലേക്ക് എത്തിയിരുന്നു. താരപുത്രനാണെങ്കിലും അതിന്റെ ഒന്നും ജാഡ ഇല്ലാതെ ലളിത ജീവിതം നയിക്കാനായിരുന്നു പ്രണവിന് താല്‍പര്യം. എന്നാല്‍ മോഹന്‍ലാല്‍ ആരാധകരും സിനിമാപ്രേമികളുമെല്ലാം പ്രണവിന്റെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു.

എല്ലാവരുടെയും നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദിയിലൂടെ നായകനായി പ്രണവ് സിനിമയിലേക്ക് എത്തിയിരുന്നു. ഒറ്റ സിനിമയില്‍ മാത്രമേ അഭിനയിക്കൂ എന്ന തീരുമാനത്തിലായിരുന്നു പ്രണവ് എങ്കിലും ഇപ്പോള്‍ പ്രണവ് നായകനായി അഭിനയിച്ച രണ്ടാമത്തെ സിനിമ റിലീസിനൊരുങ്ങുകയാണ്. പ്രണവിനെ പോലെ സിനിമയില്‍ അഭിനയിക്കാന്‍ തനിക്കും താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.

 മോഹന്‍ലാലിന്റെ വാക്കുകള്‍

മോഹന്‍ലാലിന്റെ വാക്കുകള്‍

പ്രണവിന് അഭിനയിക്കാന്‍ അത്ര താല്‍പര്യമില്ലായിരുന്നു. പെട്ടുപോയി എന്നാണ് ആദ്യം പറഞ്ഞിരുന്നത്. സാവാഘാനം സിനിമയിലേക്ക് വരികയാണ്. ഇനി ഇഷ്ടപ്പെട്ട് തുടങ്ങണം. ഞാനും സിനിമയില്‍ പെടുകയായിരുന്നു. ആദ്യമെല്ലാം അഭിനയിക്കാന്‍ എനിക്കും ഇഷ്ടമില്ലായിരുന്നു. പിന്നെ ആ ഒഴുക്കില്‍ പെട്ടുപോവുകയായിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.

 പ്രണവിനെ പോലെ

പ്രണവിനെ പോലെ

പ്രണവിന്റെയൊക്കെ തലമുറയ്ക്ക് ഏറെ സാധ്യതകളുണ്ടെന്നും കൂടുതല്‍ യാത്ര ചെയ്യാനൊക്കെ മകന്റെ പ്രായത്തില്‍ താനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് കഴിയാതെ പോയി. പ്രണവിന്റെ യാത്രകള്‍ കാണുമ്പോള്‍ തനിക്കും സന്തോഷം തോന്നാറുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.

 ബിജെപിയില്‍ ചേരുന്നുവോ?

ബിജെപിയില്‍ ചേരുന്നുവോ?

രാഷ്ട്രീയത്തില്‍ ആരുടെ കൂടെ സമയം ചെലഴിച്ചാലും പൊതുവേ പ്രചരിക്കുന്ന കാര്യം മാത്രമാണ് ഈ വാര്‍ത്തകള്‍ എന്നും. ഒരു രീതിയിലും രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ഇപ്പോഴുള്ള സ്വതന്ത്ര്യ ജീവിതം തന്നെയാണ് തനിക്കിഷ്ടമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. അച്ഛനമ്മമാരുടേ പേരില്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടനാള്‍ മുതല്‍ മോഹന്‍ലാല്‍ ബിജെപി സ്ഥാര്‍ത്ഥിയായി തിരുവനന്തപുരത്ത് നിന്നും മത്സരിക്കുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതെല്ലാം അടിസ്ഥാന രഹിതമാണെന്നും അറിയാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹമില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരിക്കുകയാണ്.

 സിനിമകള്‍

സിനിമകള്‍

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് ബിഗ് ബജറ്റിലൊരുക്കിയ ഒടിയനായിരുന്നു മോഹന്‍ലാലിന്റേതായി തിയറ്ററുകളിലേക്ക് എത്തിയ അവസാന ചിത്രം. ഇപ്പോഴും സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ മോഹന്‍ലാലിന്റെ സിനിമ. അടുത്ത വര്‍ഷം തിയറ്ററുകളിലേക്ക് എത്തുന്ന ഹിറ്റ് സിനിമയായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല.

 മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന ബ്രഹ്മാണ്ഡ സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാരുടെ കഥയുമായി എത്തുന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം മകന്‍ പ്രണവ് മോഹന്‍ലാലും അഭിനയിക്കുന്നുണ്ട്. കുഞ്ഞാലി മരക്കാരുടെ ചെറുപ്പക്കാലം അവതരിപ്പിച്ചാണ് പ്രണവും ചിത്രത്തിലുള്ളത്. മലയാളത്തില്‍ നിന്നും മറ്റുള്ള ഭാഷകളില്‍ നിന്നുമായി വമ്പന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഡിസംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാലും അണിചേര്‍ന്നിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X