ലാലേട്ടന്‍ ചൈനീസില്‍ സംസാരിക്കുന്നതിന് കാരണമുണ്ട്! ഇട്ടിമാണിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍
ഓണത്തിന് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മേഡ് ഇന്‍ ചൈനയെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ചൈനയില്‍ നിന്നും ഷൂട്ടിംഗ് നടത്തിയ ഇട്ടിമാണി സെപ്റ്റംബര്‍ ആറിനാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ഏറെ കാലത്തിന് ശേഷം മോഹന്‍ലാല്‍ ഒരു കോമഡി എന്റര്‍ടെയിനര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
റിലീസിനോട് അനുബന്ധിച്ച് ഈ ദിവസങ്ങളില്‍ ചിത്രത്തില്‍ നിന്നും ടീസറും പാട്ടും പുറത്ത് വന്നിരുന്നു. മോഹന്‍ലാലും കെപിഎസി ലളിതയും ചൈനീസ് ഭാഷ സംസാരിക്കുന്നതുമെല്ലാമായിരുന്നു ടീസറിനെ ശ്രദ്ധേയമാക്കിയത്. ഇപ്പോഴിതാ അഭിമുഖത്തിനിടെ ചൈനീസ് സംസാരിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് വൈറലാവുന്നത്.

ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ പ്രമോഷന്റെ തിരക്കുകളിലാണ് നടനവിസ്മയം മോഹന്‍ലാല്‍. ഒപ്പം സിനിമയിലെ വിശേഷങ്ങളുമായി നിരവധി അഭിമുഖങ്ങളില്‍ മോഹന്‍ലാല്‍ ഈ ദിവസങ്ങളില്‍ പങ്കെടുത്തിരുന്നു. നവാഗതരായ ജിജി-ജോജു കൂട്ടുകെട്ടില്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് മോഹന്‍ലാല്‍ തന്നെ തുറന്ന് സംസാരിച്ചിരിക്കുകയാണ്. ചൈനയില്‍ നിന്ന് നടത്തിയ ഷൂട്ടിംഗ് അടക്കം രസകരമായ നിരവധി കാര്യങ്ങളാണ് താരരാജാവ് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

ചൈനയില്‍ ജനിച്ച് വളര്‍ന്ന് പിന്നീട് തൃശൂരിലെ കുന്നംകുളത്ത് ജീവിക്കേണ്ടി വരുന്ന മണിക്കുന്നേല്‍ മാത്തന്റെ മകന്‍ ഇട്ടിമാണി എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 'അമ്മയോട് വളരെ സ്‌നേഹമുള്ള ഒരാളാണ് ഇട്ടിമാണി. പക്ഷേ നര്‍മ്മത്തിന്റെ അകമ്പടിയോടെയാണ് അമ്മയും മകനും തമ്മിലുള്ള ബന്ധം പറഞ്ഞ് പോവുന്നത്. സിനിമയില്‍ ഉടനീളം ഇട്ടിമാണിയും അമ്മയും ചൈനീസ് ഭാഷ സംസാരിക്കുന്നുണ്ട്.

ആള്‍ക്കൂട്ടത്തിലും മറ്റും മറ്റുള്ളവര്‍ക്ക് മനസിലാവാത്ത രീതിയില്‍ കാര്യങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാനായിട്ടാണ് ഇട്ടിമാണിയും അമ്മയും ചൈനീസ് ഭാഷ ഉപയോഗിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു. ചിത്രത്തിന് വേണ്ടി തൃശൂര്‍ ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും പക്കാ തൃശൂര്‍ ഭാഷ വളരെ ചുരുക്കം സീനുകളില്‍ മാത്രമേ ആവശ്യം വന്നിട്ടുള്ളുവെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.

ചൈനയില്‍ പോയി ചിത്രീകരിക്കുന്ന ആദ്യ മലയാള സിനിമ കൂടിയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. കഥയില്‍ ചൈനയ്ക്ക് പ്രധാന്യമുള്ളത് കൊണ്ടാണ് അവിടെ പോയി ചിത്രീകരിച്ചത്. ദീപക് ദേവിന്റെ സംഗീതത്തില്‍ താനൊരു ഗാനം ഇട്ടിമാണിയ്ക്ക് വേണ്ടി പാടിയിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു. വൈക്കം വിജയലക്ഷ്മിയ്‌ക്കൊപ്പം ചേര്‍ന്ന് മോഹന്‍ലാല്‍ പാടിയ പാട്ട് പുറത്ത് വന്നിരുന്നു.

മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഹണി റോസ് ആണ് നായിക. രാധിക ശരത്കുമാര്‍, അജു വര്‍ഗീസ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സിദ്ദിഖ്, സ്വാസിക, സിജോയ് വര്‍ഗീസ്, കൈലാഷ്, വിനു മോഹന്‍, വിവിയ, അരിസ്‌റ്റോ സുരേഷ്, അഞ്ജന അപ്പുക്കുട്ടന്‍, മാധുരി, സാജു നവോദയ, അശോകന്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങളാണ് ഇട്ടിമാണിയില്‍ അണിനിരക്കുന്നത്. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.


Click it and Unblock the Notifications











