മമ്മൂട്ടിയുമായി മത്സരബുദ്ധിയോ? മോഹൻലാലിന് പറയാനുള്ളത് ഇങ്ങനെ, കുഞ്ഞാലി മരക്കാർ ഇല്ലേ?

Recommended Video

മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാലിന്റെ വാക്കുകള്‍ | Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായെത്തിയ ഒടിയന്‍ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്. അടുത്തതായി ലൂസിഫര്‍ റിലീസിനെത്തുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നിലവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഷൂട്ടിംഗാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്.

അടുത്തിടെ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ ഒരുപാട് കാര്യങ്ങളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അക്കൂട്ടത്തില്‍ കുഞ്ഞാലി മരക്കാരുടെ കഥയുമായെത്തുന്ന സിനിമയെ കുറിച്ചും വ്യക്തമാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ സിനിമ നടക്കില്ലെന്ന് ഉറപ്പായതോടെയാണ് നമ്മള്‍ സിനിമയുമായി മുന്നോട്ട് പോയതെന്നായിരുന്നു അഭിമുഖത്തില്‍ മോഹന്‍ലാല്‍ വ്യക്തമാക്കിയത്.

 കുഞ്ഞാലി മരക്കാര്‍

കുഞ്ഞാലി മരക്കാര്‍

കുഞ്ഞാലി മരക്കാരുടെ കഥയുമായി ബിഗ് ബജറ്റ് ചിത്രം വരുന്നതായി ആദ്യം പ്രഖ്യാപിച്ചത് മമ്മൂട്ടിയുടെ പേരിലാണ്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇല്ലാതിരുന്ന സമയത്താണ് മോഹന്‍ലാലിന്റെ സിനിമ പ്രഖ്യാപിക്കുന്നത്. അടുത്തിടെ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നാണ് പേരിട്ടിരിക്കുന്നത്.

 മരക്കാര്‍ അറബിക്കടലിന്റെ സിംഹം

മരക്കാര്‍ അറബിക്കടലിന്റെ സിംഹം

പ്രിയദര്‍ശന്റെ സംവിധാനത്തിലെത്തുന്ന ബ്രഹ്മാണ്ഡ സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. കുഞ്ഞാലി മരക്കാരുടെ കഥയുമായി എത്തുന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം വമ്പന്‍ താരങ്ങളാണ് അണിനിരക്കുന്നത്. നൂറ് കോടിയോളം മുതല്‍ മുടക്ക് ആവശ്യം വരുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. കുഞ്ഞാലി മരക്കാരുടെ ചെറുപ്പക്കാലം അവതരിപ്പിച്ച് പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്.

 മോഹന്‍ലാലിന്റെ വാക്കുകള്‍

മോഹന്‍ലാലിന്റെ വാക്കുകള്‍

നാല് പതിറ്റാണ്ടിലേറെയായി മത്സരബുദ്ധിയോടെ അഭിനയിക്കുന്ന രണ്ട് പേര്‍ ഇത്ര സൗഹൃദം എങ്ങനെ വരുന്നു എന്നതായിരുന്നു അഭിമുഖത്തിലെ ഒരു ചോദ്യം. ഈ ചോദ്യത്തിന് ആര് പറഞ്ഞു ഞങ്ങള്‍ക്കിടയില്‍ മത്സരബുദ്ധിയുണ്ടെന്ന് എന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. കുറച്ച് പേരല്ലേ മലയാള സിനിമയിലുള്ളു. എല്ലാവരും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. നോക്കൂ ഒടിയനില്‍ മമ്മൂട്ടിയുടെ ശബ്ദമില്ലേ, ലൂസിഫറിന്റെ ടീസര്‍ അദ്ദേഹത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ പോസ്റ്റർ ദുൽഖറിന്റെ പേജിലൂടെ അല്ലേ ആദ്യം പുറത്ത് വന്നത് എന്നും മോഹൻലാൽ ചോദിക്കുന്നു.

പ്ലാൻ ചെയ്ത സിനിമ നടക്കില്ല

പ്ലാൻ ചെയ്ത സിനിമ നടക്കില്ല

മമ്മൂട്ടിയ്ക്ക് ചെയ്യാൻ പറ്റുന്ന സിനിമകൾ അദ്ദേഹം ചെയ്യുന്നു. എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകൾ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അല്ലാതെ സോഷ്യൽ മീഡിയ പറയുന്ന പോലൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരക്കാർ പോലും അങ്ങനെയാണ്. അവർ പ്ലാൻ ചെയ്ത സിനിമ നടക്കില്ല എന്ന് ഉറപ്പായപ്പോഴാണ് നമ്മൾ തുടങ്ങിയതെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X