For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വാനപ്രസ്ഥത്തിനും കാലാപാനിക്കും ശേഷം എറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത് ഒടിയനുവേണ്ടി: മോഹന്‍ലാല്‍

  |
  വെളിപ്പെടുത്തലുമായി മോഹൻലാൽ | filmibeat Malayalam

  മോഹന്‍ലാലിന്റെ ഒടിയന്‍ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിമുന്നേറുകയാണ്. റിലീസ് ദിനം വലിയ വിമര്‍ശനങ്ങള്‍ ചിത്രത്തിനു നേരെ വന്നെങ്കിലും കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ സിനിമ തിയ്യേറ്ററുകളില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. പുലിമുരുകന് ശേഷം എത്തിയ ലാലേട്ടന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയായിരുന്നു ഒടിയന്‍. വമ്പന്‍ ഹൈപ്പുമായി എത്തിയതുകൊണ്ടായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ചിത്രത്തിനു നേരെ വിമര്‍ശനങ്ങള്‍ ഉണ്ടായത്.

  അര്‍ജന്റീന ആരാധകനായി കാളിദാസ് ജയറാം! മിഥുന്‍ മാനുവല്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

  സിനിമയ്ക്കു നേരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ അത്ര മോശമായ ഒരു ചിത്രമല്ല ഒടിയനെന്നും അഭിപ്രായങ്ങള്‍ വന്നു. പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ചിത്രത്തിലുണ്ടെന്ന് സിനിമ കണ്ടവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ പ്രകടനം ഗംഭീരമായെന്ന് എല്ലാവരും അഭിപ്രായപ്പെട്ടിരുന്ന കാര്യമാണ്. ചിത്രത്തില്‍ വിവിധ കാലഘട്ടങ്ങളിലുളള മാണിക്യനെ അവതരിപ്പിക്കാന്‍ ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറായിരുന്നു താരം നടത്തിയിരുന്നത്. അടുത്തിടെ ഒരഭിമുഖത്തില്‍ സമീപ കാലത്ത് താന്‍ ഏറെ കഷ്ടപ്പെട്ടത് ഒടിയനു വേണ്ടിയാണെന്ന് ലാലേട്ടന്‍ വെളിപ്പെടുത്തിയിരുന്നു.

  ഒടിയന്‍

  ഒടിയന്‍

  പുലിമുരുകന്‍ ലെവലില്‍ ഒടിയന്‍ എത്തിയില്ലെങ്കിലും ചിത്രം മാസും ക്ലാസും ചേര്‍ന്നുളെളാരു പടമാണെന്ന് സിനിമ കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഹരികൃഷ്ണന്‍ എഴുതിയ മികച്ച തിരക്കഥ തന്നെയാണ് ഒടിയന്റെ പ്രധാന ആകര്‍ഷണം. പാലക്കാട് ജീവിച്ചിരുന്ന ഒടിയന്റെ യഥാര്‍ത്ഥ ജീവിതം തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ സിനിമയാക്കിയിരിക്കു ന്നത്. അവസാനത്തെ ഒടിയന്റെ കഥയാണ് ഇതെന്ന് സിനിമയില്‍ തന്നെ പറയുന്നുണ്ട്. സിനിമയ്ക്കു വേണ്ടി വലിയ രീതിയില്‍ തന്നെയായിരുന്നു മോഹന്‍ലാല്‍ രൂപമാറ്റം വരുത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകളും ടീസറും പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ലാലേട്ടന്റെ പുതിയ മേക്ക് ഓവറുകള്‍ അദ്ദേഹത്തിന്റെ ചിത്രത്തിലെ പ്രകടനത്തെയും ഏറെ സഹായിച്ചിരുന്നു.

  മോഹന്‍ലാല്‍ പറഞ്ഞത്

  മോഹന്‍ലാല്‍ പറഞ്ഞത്

  കാലാപാനി,വാനപ്രസ്ഥം എന്നീ സിനിമകള്‍ക്ക് ശേഷം എറ്റവും കൂടുതല്‍ കഷ്ടപ്പെട്ടത് ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടിയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. ഇതില്‍ നാല് കാലുളള മൃഗമായി വരെ അഭിനയിക്കേണ്ടി വന്നുവെന്നും ആ മൃഗത്തിന്റെ ശരീര ഭാഷയും പെരുമാറ്റ രീതിയും ഉപയോഗിക്കേണ്ടി വന്നുവെന്നും നടന്‍ പറയുന്നു. രണ്ടു കാലില്‍ നിന്ന് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നത് പോലെ എളുപ്പമല്ല നാല് കാലില്‍ മണിക്കൂറുകളോളം നില്‍ക്കുക എന്നും അദ്ദേഹം പഞ്ഞു. കുളമ്പ് അണിഞ്ഞ് അങ്ങനെ നില്‍ക്കേണ്ടി വന്നത് ഒരു പീഡനമായൊന്നും തോന്നിയിട്ടില്ല. ഒരു അഭിനേതാവ് എന്ന നിലയില്‍ അത് തന്റെ ജോലിയുടെ ഭാഗമാണെന്നും മോഹന്‍ലാല്‍ വൃക്തമാക്കി.

  കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി

  കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി

  ഒടിയന് വേണ്ടി പതിനെട്ട് കിലോ ആയിരുന്നു ലാലേട്ടന്‍ മുന്‍പ് കുറിച്ചിരുന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി അദ്ദേഹം നടത്തിയ സമര്‍പ്പണം നേരത്തെ എല്ലാവരെയും വിസ്മയിപ്പിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍,പ്രകാശ് രാജ്,സന അല്‍ത്താഫ്,സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തില്‍ തിളങ്ങിയിരുന്നു. മലയാളത്തില്‍ അപൂര്‍വമായി ഇറങ്ങാറുള്ള ഫാന്റസി ത്രില്ലര്‍ സിനിമയായിരുന്നു ഒടിയന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങി.

  റിലീസ് ദിനം റെക്കോര്‍ഡ് കളക്ഷന്‍

  റിലീസ് ദിനം റെക്കോര്‍ഡ് കളക്ഷന്‍

  ഒടിയനുണ്ടായിരുന്ന ഓവര്‍ ഹൈപ്പ് കാരണമായിരുന്നു സിനിമ കണ്ട പ്രേക്ഷരില്‍ ചിലര്‍ നിരാശരായത്. ലോകമെമ്പാടുമായി 3000ത്തിലധികം സ്‌ക്രീനുകളിലായിട്ടായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്. റിലീസ് ദിനം റെക്കോര്‍ഡ് കളക്ഷനും ചിത്രത്തിന് ലഭിച്ചിരുന്നു. കേരളം കണ്ട എറ്റവും വലിയ റിലീസായി എത്തിയ ചിത്രം ആദ്യ ദിന കളക്ഷന്‍ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു.

  ചോറുണ്ണുന്നവന് മനസ്സിലാവും ഒടിയനാരാണെന്നും,എവിടെ ഇരുന്നാണ് ഒടി വെക്കുന്നതെന്നും: ഭാഗ്യലക്ഷ്മി

  തല അജിത്ത് വീണ്ടും മിന്നിക്കാനുള്ള വരവാണ്! തരംഗമായി വിശ്വാസത്തിലെ രണ്ടാം ഗാനവും! വീഡിയോ വൈറലാവുന്നു!

  English summary
  mohanlal says about odiyan movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X