ശിവാജി ഗണേശനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് മോഹന്‍ലാല്‍! ശിവാജി വിട പറഞ്ഞിട്ട് 18 വര്‍ഷം!
തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഐതിഹാസിക നടനായിരുന്നു ശിവാജി ഗണേശന്‍. തമിഴ് സിനിമകളിലൂടെയായിരുന്നു അദ്ദേഹം പ്രശസ്തിയിലെത്തിയത്. എക്കാലവും ഓര്‍മ്മിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. മലയാള സിനിമയ്ക്കും പ്രിയപ്പെട്ട കഥാപാത്രത്തെ അദ്ദേഹം സമ്മാനിച്ചിരുന്നു.
ഒരു യാത്രമൊഴി എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനൊപ്പമായിരുന്നു അദ്ദേഹം അഭിനയിച്ചത്. ചിന്നനും പെരിയവരുമായി ഇരുവരും തകര്‍ത്തഭിനയിച്ച സിനിമ ഇന്നും ഹിറ്റുകളില്‍ ഒന്നാണ്. ഇപ്പോഴിതാ ശിവാജി ഗണേശനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. ശിവാജി മരിച്ചിട്ട് പതിനെട്ട് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2001 ജൂലൈ 21 നായിരുന്നു മരണം.

ശിവാജി ഗണേശനൊപ്പം സ്‌ക്രീന്‍ പങ്കുവെക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുകയാണ്. ഒരു അഭിനേത് എന്നതിനെക്കാളും അദ്ദേഹം എനിക്കെന്റെ കുടുംബാംഗത്തെ പോലൊയിരുന്നു. പതിനെട്ട് വര്‍ഷങ്ങള്‍ കടന്ന് പോയിട്ടും ആ ഓര്‍മ്മകള്‍ ഇപ്പോഴും ഹൃദയത്തില്‍ നിലനില്‍ക്കുന്നു. പ്രാര്‍ഥനകള്‍ എന്നുമാണ് ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവെച്ചിരുന്നു.
സാധാരണ കുടുംബത്തില്‍ പിറന്ന ശിവാജി ഗണേശന്‍ നാടകത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. 1952 ല്‍ പുറത്തിറങ്ങിയ പരാശക്തി എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തിയത്. സിനിമയ്ക്കപ്പുറം രാഷ്ട്രീയത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.


Click it and Unblock the Notifications











