Just In
- 8 hrs ago
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- 9 hrs ago
വരുണിനെ ഇനി മിസ് ചെയ്യും,അഭിനയിക്കുന്നത് നടാഷയ്ക്ക് ഇഷ്ടപ്പെടില്ല, പുരുഷാധിപത്യത്തെ പരിഹസിച്ച് ശ്രദ്ധ ശ്രീനാഥ്
- 9 hrs ago
കരീനയെ പ്രണയിക്കുന്നതിന് റാണി മുഖര്‍ജി പറഞ്ഞ് കൊടുത്ത ഉപദേശങ്ങള്‍; രസകരമായ റിപ്പോര്‍ട്ട് വൈറലാവുന്നു
- 9 hrs ago
കുഞ്ഞതിഥി വന്നതിന് പിന്നാലെ കുടുംബത്തില്‍ മറ്റൊരു സന്തോഷം; മമ്മിയെ കുറിച്ച് വാചാലയായി ഡിംപിള്‍ റോസ്
Don't Miss!
- Lifestyle
റിക്സ് എടുക്കുന്നത് ഒഴിവാക്കണം ഈ രാശിക്കാര്‍ ഇന്ന്
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില്‍ ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്‍സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്‍... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ഭാരത് ബെന്‍സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശസ്ത്രക്രിയ പൂർണം, ഡോക്ടർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ
മോഹന്‍ലാലിന്റെ കൈയില്‍ ഒരു ബാന്‍ഡേജ് കാണാന്‍ തുടങ്ങിയിട്ട് ദിവസങ്ങളി. ഇതോടെ ലാലേട്ടന് എന്താണ് പറ്റിയതെന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തി. ഷൂട്ടിങിനിടെ പരിക്കേറ്റതാവാമെന്നാണ് പലരും കരുതിയിരുന്നത്. ഇപ്പോഴിതാ അതിന് വിശദീകരണം നല്കി കൊണ്ട് താരരാജാവ് തന്നെ എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം അതിവേഗം തരംഗമായിരിക്കുകയാണ്.
മോഹന്‍ലാലിന്റെ കൈയ്ക്ക് ശസ്ത്രക്രിയ നടത്തിയിരിക്കുകയാണ്. ദുബായില്‍ ബുര്‍ജീല്‍ ആശുപത്രിയില്‍ നിന്നായിരുന്നു ശസ്ത്രക്രിയ. ഡോ.ഭുവനേശ്വര്‍ മചാനിയാണ് മോഹന്‍ലാലിനെ ചികിത്സിച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞ് കൊണ്ടാണ് താരമെത്തിയിരിക്കുന്നത്. ഡോക്ടര്‍ക്കൊപ്പം നില്ക്കുന്നതും ശസ്ത്രക്രിയ നടത്തിയ കൈയും കാണുന്ന ചിത്രമാണ് മോഹന്‍ലാല്‍ പുറത്ത് വിട്ടത്.
'നൂതന ശസ്ത്രക്രിയ നടത്തി, നിങ്ങളുടെ വൈദഗ്ദ്ധ്യം ഉപയോഗിച്ച് എന്റെ കൈ പരിപാലിച്ചതിന് ഡോ.ഭുവനേശ്വര്‍ മചാനിയ്ക്ക് നന്ദിയുണ്ട്. ബൂര്‍ജിലെ സര്‍ജനാണ് അദ്ദേഹം' എന്നും മോഹന്‍ലാല്‍ പറയുന്നു. താരത്തിന്റെ പോസ്റ്റിന് താഴെ സുഖവിവരങ്ങള്‍ അന്വേഷിച്ച് കൊണ്ടുള്ള ആരാധകരുടെ ബഹളമാണ്. എന്തായാലും വേഗം സുഖമാവട്ടെ എന്നാണ് ആരാധകരുടെ പ്രാര്‍ഥന.
രണ്ട് 100 കോടി ചിത്രങ്ങളുമായി മമ്മൂട്ടി! മോഹന്‍ലാലിന് 1, 200 കോടി ക്ലബ്ബിലേക്ക് മാമാങ്കം?
സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറിലാണ് മോഹന്‍ലാല്‍ അവസാനമായി അഭിനയിച്ചത്. അധികം വൈകാതെ അടുത്ത വര്‍ഷം ആദ്യം തന്നെ ബിഗ് ബ്രദര്‍ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. അതിന് ശേഷമായിരിക്കും പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുക.