Just In
- 1 hr ago
ചുള്ളൽ ലുക്കിൽ ബാലു, ബിജു സോപാനത്തിന്റെ ചിത്രം വൈറലാകുന്നു
- 1 hr ago
ബിജു മേനോന്-പാര്‍വതി ചിത്രം ആര്‍ക്കറിയാം ടീസറും ഫസ്റ്റ്ലുക്കും പുറത്ത്, പങ്കുവെച്ച് കമല്‍ഹാസനും ഫഹദും
- 2 hrs ago
ഭാവനയ്ക്കും നവീനും ആശംസയുമായി മഞ്ജു വാര്യർ, മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് താരങ്ങൾ
- 2 hrs ago
മാസങ്ങള്‍ക്ക് ശേഷം സെറ്റില്‍ മമ്മൂട്ടിയുടെ മാസ് എന്‍ട്രി, വൈറല്‍ വീഡിയോ
Don't Miss!
- Finance
ഇ- കാറ്ററിംഗ് സർവീസ് അടുത്ത മാസം മുതൽ: സുപ്രധാന പ്രഖ്യാപനവുമായി ഐആർസിടിസി
- Sports
ISL 2020-21: മുംബൈ മുന്നോട്ടു തന്നെ, ഫോളിന്റെ ഗോളില്‍ ബംഗാളിനെ കീഴടക്കി
- News
ആനയ്ക്കെതിരെ മസനഗുഡിയില്‍ കൊടുംക്രൂരത, ടയര്‍ കത്തിച്ചെറിഞ്ഞു, പൊള്ളലേറ്റ ആന ചെരിഞ്ഞു!!
- Automobiles
ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി നെക്സണ്‍ ഇലക്ട്രിക്; ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ
- Travel
സഞ്ചാരികളുടെ കണ്ണ് ഇനിയും എത്തിച്ചേര്‍ന്നിട്ടില്ലാത്ത ചമ്പാ
- Lifestyle
ഭാഗ്യസംഖ്യയില്‍ മഹാഭാഗ്യമൊളിച്ചിരിക്കും രാശിക്കാര്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നാല് സിനിമകളുടെ വിജയം! ദശാബ്ദത്തിലെ താരമായി മോഹന്‍ലാല്‍
ലൂസിഫറിന്റെ വലിയ വിജയത്തിലൂടെ കഴിഞ്ഞ വര്‍ഷം കൂടുതല്‍ തിളങ്ങിയ താരമാണ് മോഹന്‍ലാല്‍. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ സിനിമ നടന്റെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണ് ചിത്രം ഉണ്ടാക്കിയത്. പുലിമുരുകന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ മറികടന്നുകൊണ്ടാണ് ലൂസിഫര്‍ മോളിവുഡിലെ എറ്റവും വലിയ വിജയ ചിത്രമായി മാറിയത്. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിലൂടെ ലോകമെമ്പാടുമായി മോഹന്‍ലാല്‍ വീണ്ടും തരംഗമായി മാറിയിരുന്നു. ആരാധകര്‍ക്കൊപ്പം തന്നെ കുടുംബ പ്രേക്ഷകരും ചിത്രത്തെ ഏറ്റെടുത്തു.

മോഹന്‍ലാല്‍ സ്ഥാപിച്ച റെക്കാര്‍ഡുകള്‍ നടന് തന്നെ മറികടക്കുന്ന കാഴ്ചയാണ് ഇത്തവണയും കാണാനായത്. ദൃശ്യം, പുലിമുരുകന്, ഒടിയന് എന്നീ സിനിമകള്‍ക്ക് പിന്നാലെയാണ് ലൂസിഫറും തരംഗമായി മാറിയത്. നാല് സിനിമകളുടെ വലിയ വിജയത്തിലൂടെ ഈ ദശാബ്ദത്തിലെ താരമായി മാറിയിരിക്കുകയാണ് ലാലേട്ടന്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദൃശ്യം തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രമായിരുന്നു.

ഒരു സാധാരണ ഫാമിലി ചിത്രം പ്രതീക്ഷിച്ചു പോയ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ സിനിമയായിരുന്നു ദൃശ്യം. ഫാമിലി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണുണ്ടാക്കിയത്.
60കോടിയിലധികമാണ് ദൃശ്യം തിയ്യേറ്ററുകളില്‍ നിന്ന് നേടിയത്. ദൃശൃത്തിന്റെ റെക്കോര്‍ഡ് മറികടന്നത് മോഹന്‍ലാലിന്റെ തന്നെ പുലിമുരുകനായിരുന്നു.
ദിലീപ് പേരില്‍ മാറ്റം വരുത്തിയോ? ചര്‍ച്ചയായി പുതിയ സിനിമയുടെ പോസ്റ്റര്‍

വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ മലയാളത്തില്‍ എറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട സിനിമയായും മാറി. ആരാധകരും, കുടുംബ പ്രേക്ഷകരും കുട്ടികളുമടക്കം പുലിമുരുകനെ ഏറ്റെടുത്തിരുന്നു. 150 കോടി കളക്ഷനാണ് സിനിമ ലോകമെമ്പാടുനിന്നും നേടിയത്. പുലിമുരുകന് പിന്നാലെയാണ് മോഹന്‍ലാലിന്റെ എറ്റവും വലിയ ചിത്രമായി ഒടിയന് എത്തിയത്.

ഈ ദശകത്തില്‍ എറ്റവും കൂടുതല്‍ പേര് ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ഒടിയനായിരുന്നു. വിഎ ശ്രീകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും നൂറ് കോടിക്കടുത്ത് കളക്ഷന്‍ നേടിയിരുന്നു. വലിയ ഹൈപ്പുമായി എത്തിയ ചിത്രം ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തിയത്.
ബിഗ് ബോസ് 2 മല്‍സരാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പുമായി സാബുമോന്! നടന്റെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ