For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലും പൃഥ്വിയും ടൊവിനോയും ഇവര്‍ക്കൊപ്പമായിരുന്നു! താരകുടുംബങ്ങളിലെ പുതിയ അതിഥികള്‍

  |

  ലോക് ഡൗണിന് മുന്‍പായിത്തന്നെ തിയേറ്ററുകള്‍ അടച്ചിട്ടിരുന്നു. ഷൂട്ടിംഗ് നിര്‍ത്തിവെച്ചതോടെ സിനിമാമേഖലയും അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇതോടെ താരങ്ങളെല്ലാം വീടുകളിലേക്ക് മടങ്ങുകയായിരുന്നു. പ്രിയപ്പെട്ടവര്‍ക്കൊപ്പം കഴിയുന്നതിനിടയില്‍ പല താരങ്ങളും ഇഷ്ടവിനോദങ്ങള്‍ക്കും സമയം കണ്ടെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു.

  മകളെക്കുറിച്ച് പറഞ്ഞ് ശ്വേത മേനോന്‍! സബെയ്ന വന്നതോടെ സ്വഭാവത്തിലും മാറ്റങ്ങള്‍ വന്നുവെന്ന് താരം

  മൃഗങ്ങളെ വളര്‍ത്താനും അവയോടൊപ്പം സമയം ചെലവഴിക്കാനും കഴിയുന്നതിന്റെ സന്തോഷത്തിലാണ് പല താരങ്ങളും. പെറ്റ്‌സിനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായും താരങ്ങള്‍ എത്തിയിരുന്നു. 60ാം പിറന്നാളിന് മുന്‍പായാണ് മോഹന്‍ലാലിന്റേയും പ്രിയപ്പെട്ട പട്ടിക്കുട്ടിയായ ബെയ്‌ലിയുടേയും ചിത്രമായിരുന്നു ആദ്യം പുറത്തുവന്നത്. പ്രണവ് മോഹന്‍ലാലായിരുന്നു അച്ഛന്റെ ചിത്രം പകര്‍ത്തിയത്. അടുത്തിടെയായിരുന്നു മോഹന്‍ലാലിന്റെ കുടുംബത്തിലേക്ക് ബെയ്‌ലി എത്തിയത്. ബെയ്‌ലിയും പ്രണവും ഒരുമിച്ചുള്ള ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

  അജിത്തിനേയും ശാലിനിയേയും കുറിച്ച് വനിത വിജയകുമാര്‍! നിങ്ങള്‍ക്ക് ഇതിലും മികച്ചത് വരാനുണ്ടെന്ന് താരം

  ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് പൃഥ്വിരാജ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമായാണ് അദ്ദേഹം സുപ്രിയയ്ക്കും അലംകൃതയ്ക്കും അരികിലേക്കെത്തിയത്. അടുത്തിടെയായിരുന്നു ഇവരുടെ കുടുംബത്തിലേക്ക് സോറോയെത്തിയത്. സോറോയെക്കുറിച്ച് വാചാലരായാണ് പൃഥ്വിയും സുപ്രിയയും എത്താറുള്ളത്. സോറോയുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകരും ഏറ്റെടുത്തിരുന്നു.

  Mohanlal
  Megastar Mammootty Clicks A Still Of Maryam Ameerah Salmaan | FilmiBeat Malayalam

  ബ്രൂണോയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മിയും എത്തിയത് അടുത്തിടെയായിരുന്നു. മുന്‍പ് പട്ടിയെ പേടിയായിരുന്നു തനിക്കെന്നും ഫഹദിന്റെ സമ്മാനത്തോടെയാണ് അത് മാറിയതെന്നുമായിരുന്നു നസ്രിയ പറഞ്ഞത്. ഓറിയോ ബിസ്‌ക്കറ്റിനെ അനുമസ്മരിപ്പിക്കുന്ന തരത്തിലുള്ള കളറായതിനാല്‍ പട്ടിക്കുട്ടിക്ക് ആ പേര് തിരഞ്ഞെടുക്കുകയായിരുന്നു നസ്രിയയും ഫഹദും. പോപ്പോയ്‌ക്കൊപ്പമുള്ള നമിത പ്രമോദിന്റെ ചിത്രങ്ങളും നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. അനുശ്രീ, കീര്‍ത്തി സുരേഷ്, അനുപമ പരമേശ്വരന്‍ തുടങ്ങിയവരും തങ്ങളുടെ പെറ്റ്‌സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

  മകന്‍ ജനിച്ച സന്തോഷം പങ്കുവെച്ചെത്തിയതിന് പിന്നാലെയായാണ് ടൊവിനോ വീട്ടിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തിയത്. പെറ്റ്‌സിനെ വളര്‍ത്താന്‍ ഇഷ്ടമായിരുന്നുവെങ്കിലും മുന്‍പ് സമയം കിട്ടിയിരുന്നില്ലെന്നും ഇപ്പോള്‍ ഫ്രീയായി ഇരിക്കുന്നതിനാല്‍ അത് സാധിച്ചുവെന്നുമായിരുന്നു താരം പറഞ്ഞത്. ലോക്കിക്കും പാബ്ലോയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും താരം എത്തിയിരുന്നു.

  മകള്‍ക്കൊരു കൂട്ടുവേണ്ടേ? രസകരമായ മറുപടിയുമായി ശ്വേത മേനോന്‍! അടുത്ത കളിമണ്ണ് വരട്ടെയെന്ന് താരം!

  English summary
  Mohanlal to Tovino Thomas: celebrities with their pets, Photos went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X