ഭാര്യ സുചിത്ര രുചിച്ച് നോക്കി ഒക്കെ പറഞ്ഞു, മോഹന്‍ലാലിന്റെ പാചക പരീക്ഷണം; ചിത്രങ്ങള്‍ വൈറല്‍
ലോക്ഡൗണിന്റെ തുടക്കം മോഹന്‍ലാല്‍ കുടുംബസമേതം ചെന്നൈയില്‍ ആയിരുന്നെങ്കിലും ഇടയ്ക്ക് നാട്ടിലെത്തിയിരുന്നു. ആയൂര്‍വേദ ചികിത്സയും കൃഷിപ്പണികളുമൊക്കെയായി നിരന്തരം താരരാജാവ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഏറ്റവും പുതിയതായി ഐ.പി.എല്‍. ഫൈനല്‍ കാണാന്‍ ദുബായിയില്‍ പോയതിനെ കുറിച്ചുള്ള വാര്‍ത്തകളായിരുന്നു വന്നത്. ദുബായിയില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ഫോട്ടോസും വൈറലായി മാറിയിരുന്നു.
ഭാര്യ സുചിത്ര മോഹന്‍ലാലിനൊപ്പമായിരുന്നു ഐപിഎല്‍ കാണാനായി മോഹന്‍ലാല്‍ ദുബായിലെത്തിയത്. അവിടെ സുഹൃത്തക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയ വഴി പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ താരരാജാവ് ചില പാചക പരീക്ഷണങ്ങളിലാണെന്നാണ് അറിയുന്നത്. ദുബായിയില്‍ എത്തിയതിന് പിന്നാലെ അവിടുത്തെ അടുക്കള കയ്യേറിയിരിക്കുകയാണ് സൂപ്പര്‍താരം.

സിനിമാ അഭിനയം എന്നതിനപ്പുറം മോഹന്‍ലാല്‍ ഏറ്റവുമധികം ആസ്വദിക്കുന്ന കാര്യങ്ങളിലൊന്ന് പാചകമാണ്. പല പ്രമുഖ താരങ്ങളും മോഹന്‍ലാലിന്റെ കുക്കിംഗ് താല്‍പര്യത്തെ കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. ഭക്ഷണപ്രിയനാണ് മോഹന്‍ലാല്‍. ഭാര്യ സുചിത്രയും പല അഭിമുഖങ്ങളിലും ഭര്‍ത്താവിന്റെ കൈപുണ്യത്തെ കുറിച്ച് വാചാലയായിട്ടുണ്ട്. ഭക്ഷണം കഴിക്കാനും, ഭക്ഷണം ഉണ്ടാക്കാനും ഒരുപോലെ ഇഷ്ടമുള്ള ഭക്ഷണപ്രിയനാണ് മോഹന്‍ലാല്‍.
ഇപ്പോള്‍ വൈറലാവുന്ന ചിത്രങ്ങളില്‍ ഒരു പാനില്‍ കറി പോലെ എന്തോ ആണ് അദ്ദേഹം ഉണ്ടാക്കുന്നത്. ഭാര്യ സുചിത്ര ഇത് രുചിച്ച് നോക്കുന്നതും ചിത്രങ്ങളില്‍ വ്യക്തമാണ്. ഒരു വിഭവം മാത്രമല്ല ഒന്നിലധികം കാര്യങ്ങള്‍ താരം ഉണ്ടാക്കിയിട്ടുണ്ട്. പാചകത്തിന് അവസാനം ഓംലറ്റിന്റെയോ ദോശയുടെയോ രൂപത്തിലെ ഭക്ഷണമാണ് അദ്ദേഹം അടുപ്പില്‍ നിന്നും മറ്റൊരു പാത്രത്തിലേക്ക് പകരുന്നത്.

ലാലേട്ടന്‍ ഉണ്ടാക്കുന്ന വിഭവം എന്താണെന്നുള്ള ചോദ്യമാണ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ ഉയരുന്നത്. ഈ വര്‍ഷത്തെ മോഹന്‍ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ചും അതിന് മുന്‍പുമൊക്കെ താരരാജാവിന്റെ കുക്കിംഗിനിടെയുള്ള ചിത്രങ്ങള്‍ പുറത്ത് വരികയും തരംഗമായി മാറുകയും ചെയ്തിരുന്നു. നിലവില്‍ ദൃശ്യം 2 ന്റെ ചിത്രീകരണ തിരക്കുകളിലായിരുന്നു താരം.
Recommended Video
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 2, റാം എന്നീ സിനിമകളാണ് മോഹന്‍ലാലിന്റേതായി വരാനിരിക്കുന്നത്. രണ്ട് സിനിമകളുടെയും എഡിറ്റിംഗ് നടക്കുന്നതായി സൂചിപ്പിച്ചുള്ള ചിത്രം സംവിധായകന്‍ തന്നെ പങ്കുവെച്ചിരുന്നു. തിയറ്ററുകള്‍ ഇനിയും തുറക്കാത്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സിനിമ എത്തുമോന്ന് കാത്തിരുന്ന് കാണണം.


Click it and Unblock the Notifications