»   » പട്ടാളക്കാരനായി ലാലേട്ടന്‍! യൂണിഫോം ലുക്ക് കണ്ടാല്‍ ഒര്‍ജിനല്‍ പട്ടാളക്കാര്‍ വരെ തോറ്റ് പോകും!!

പട്ടാളക്കാരനായി ലാലേട്ടന്‍! യൂണിഫോം ലുക്ക് കണ്ടാല്‍ ഒര്‍ജിനല്‍ പട്ടാളക്കാര്‍ വരെ തോറ്റ് പോകും!!

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ പുതിയ ലുക്കിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കഴിഞ്ഞ ദിവസങ്ങളില്‍ കിട്ടി കൊണ്ടിരിക്കുകയാണ്. പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം ഹിറ്റായതോടെ ആരാധകര്‍ക്ക് ഏട്ടനെയും കുഞ്ഞേട്ടനെയും കുറിച്ച് വലിയ പ്രതീക്ഷകളാണുള്ളത്. അതിനൊപ്പം കാലിക്കറ്റ് സര്‍വകാലശാല വീണ്ടും മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു.

ദുല്‍ഖര്‍ സല്‍മാന് ഒറ്റ മലയാള സിനിമയില്ല! അന്യഭാഷയില്‍ പോയത് ഇതിനായിരുന്നോ?

സിനിമയ്ക്ക് വേണ്ടി തടികുറച്ച മോഹന്‍ലാല്‍ പുതിയ രൂപത്തില്‍ കണ്ണൂരിലെത്തിയിരിക്കുകയാണ്. ടെറിട്ടോറിയല്‍ ബറ്റാലിയനില്‍ ഓണറ്ററി ലഫ്റ്റനന്റ് കേണല്‍ കൂടിയായ മോഹന്‍ലാല്‍ ഒരി ഇടവേളയ്ക്ക് ശേഷം സൈനിക പരീശിലനത്തിന് എത്തിയതായിരുന്നു. പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെ യൂണിഫോമം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും എത്തിയിരിക്കുകയാണ്.

കണ്ണൂരിലെത്തിയ മോഹന്‍ലാല്‍

ഒടിയന് വേണ്ടി തടികുറച്ച മോഹന്‍ലാല്‍ ഒരു ചുള്ളന്‍ ചെക്കനായിരിക്കുകയാണ്. അതിനിടെ കാലിക്കറ്റ് സര്‍വകാലശാല വീണ്ടും മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. ഒപ്പം സൈനിക പരിശീലനത്തിനായി മോഹന്‍ലാല്‍ കണ്ണൂരിലെത്തിയിരിക്കുകയാണ്.

യൂണിഫോമില്‍


ടെറിട്ടോറിയല്‍ ബറ്റാലിയനില്‍ ഓണറ്ററി ലഫ്റ്റനന്റ് കേണലായ മോഹന്‍ലാല്‍ പരിശീലനത്തിന് ശേഷം യൂണിഫോമില്‍ നില്‍ക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഫോട്ടോസ് പുറത്ത് വിട്ടത്.

വൈറലായ ചിത്രങ്ങള്‍


പുറത്ത് വന്ന ഉടനെ തന്നെ ലാലേട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പുതിയ ലുക്കിലും യൂണിഫോമിലും മോഹന്‍ലാല്‍ ചുള്ളന്‍ ചെക്കനായിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.

പരിശീലനം നടത്തുന്നു

പ്രത്യേകമായുള്ള ജഴ്‌സി ധരിച്ച് നില്‍ക്കുന്ന ലാലേട്ടന്റെ ചിത്രവും അതിനൊപ്പം സൈക്കിളോടിച്ച് പരിശീലനം നടത്തുന്ന ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ആരാധകർക്ക് സന്തോഷിക്കാം..

മോഹൻലാല്‍ ആരാധകർക്ക് സന്തോഷിക്കാനുള്ള എല്ലാ കാര്യങ്ങളും ഈ ദിവസങ്ങളില്‍ സംഭവിച്ചിരിക്കുകയാണ്. പ്രണവിന്റെ സിനിമയ്ക്ക് കിട്ടിയ മികച്ച പ്രതികരണവും ലാലേട്ടന്റെ വരാനിരിക്കുന്ന സിനിമകളും എല്ലാം ചേർത്ത് ഫാൻസ് ക്ലബ്ബുകളില്‍ ആവേശ പോരാട്ടമാണ് നടക്കുന്നത്.

നീരാളി വരുന്നു


ചിത്രീകരണം പൂരോഗമിച്ച് കൊണ്ടിരിക്കുന്ന നീരാളി എന്ന സിനിമയാണ് 2018 ല്‍ മോഹൻലാല്‍ നായകനാവുന്ന ആദ്യ സിനിമ. സിനിമയിലെ താരത്തിന്റെ ഫസ്റ്റ് ലുക്കും പേരും കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്.

ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പ്

അവസാന ഭാഗം പൂർത്തിയാക്കാനുള്ള ഒടിയന് വേണ്ടിയാണ് ആരാധകർ ഏറ്റവും പ്രതീക്ഷ കൊടുത്ത് കാത്തിരിക്കുന്നത്. ഫാന്റസി സിനിമയായി ഒരുക്കുന്ന സിനിമയിലെ മോഹൻലാലിന്റെ മൂന്ന് ഗെറ്റപ്പുകളും റിലീസ് ചെയ്തിരുന്നു.

English summary
Mohanlal in uniform; look viral on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam