twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചെറു ചിത്രങ്ങളേ ഇല്ല!!! പുതിയതെല്ലാം ബിഗ്ബജറ്റ്!!! മോഹന്‍ലാല്‍ മറന്നോ മുന്‍കാല ചരിത്രങ്ങള്‍???

    അടുത്തായി മോഹന്‍ലാലിന്റേതായി പ്രഖ്യാപിച്ച ചിത്രങ്ങളെല്ലാം ബിഗ് ബജറ്റാണ്. ബഹുഭാഷാ റിലീസുകള്‍ ലക്ഷ്യം വച്ചുള്ളതാണ് ഈ നീക്കം.

    By Karthi
    |

    മലയാള സിനിമാലോകം ഇനി മറ്റ് ഭാഷകളില്‍ അറിയപ്പെടുക മോഹന്‍ലാല്‍ എന്ന നടന്റെ പേരിലായിരിക്കുമെന്നാണ് സിനിമാ നിരീക്ഷകരുടെ വിലയിരുത്തല്‍. മലയാളത്തിന് പുറത്തും ശക്തമായ സാന്നിദ്ധ്യം അറിയിച്ച മോഹന്‍ലാല്‍ അവിടെ സ്വന്തമായി ഒരിടം കണ്ടെത്തുകയും ചെയ്തു. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കിപ്പോള്‍ മറ്റ് ഭാഷകളിലും മികച്ച സ്വീകാര്യതയാണ്.

    മലയാളത്തിലെ എക്കാലത്തേയും മികച്ച കളക്ഷന്‍ സ്വന്തമാക്കിയ പുലിമുരുകന്റെ വിജയത്തോടെ മോഹന്‍ലാല്‍ തന്റെ സിനിമകളുടെ സ്വഭാവത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. 2016 മുതല്‍ മോഹന്‍ലാലിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയവയയാണ്. ഈ നേട്ടം തന്നെയാണ് പുതിയ പരീക്ഷണങ്ങള്‍ക്ക് മോഹന്‍ലാലിനെ പ്രേരിപ്പിക്കുന്നത്. ഈ പരീക്ഷണങ്ങള്‍ പൂര്‍ണ വിജയമാകണമെന്നില്ലെന്നാണ് മുന്‍കാല ചരിത്രങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

    റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍

    മലയാള സിനിമയിലെ ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം സ്വന്തമാക്കിയത് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തന്നെയാണ്. പുതിയ കാലത്തിലെ ആദ്യ അമ്പത് കോടിയും, നൂറ് കോടിയും, 150 കോടിയും മോഹന്‍ലാലിന് സ്വന്തം. ബിഗ് ബജറ്റിലിറങ്ങിയ പുലിമുരുകനാണ് മോഹന്‍ലാലിന് ഈ നേട്ടം സമ്മാനിച്ചത്.

    ചെറു ചിത്രങ്ങളില്ല

    എക്കാലത്തേയും മികച്ച വിജയമായി മാറിയ പുലിമുരുകന് ശേഷം ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കാണ് മോഹന്‍ലാല്‍ പ്രാധാന്യം കൊടുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ചെറു ചിത്രങ്ങള്‍ ഒന്നും തന്നെ ഇല്ല. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ മാത്രമാണ് ചെറു ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം. മറ്റ് ചിത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ റിലീസിന് തയാറെടുക്കുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സും അതേ ഗണത്തില്‍ പെടുത്താം.

    എല്ലാം ബിഗ് ബജറ്റുകള്‍

    മോഹന്‍ലാലിന്റേതായി ഇനി അണിയറയില്‍ ഒരുങ്ങുന്നതെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങളാണ്. 25 കോടി ചിലവഴിച്ച പുലിമുരുകനും 30 കോടി മുടക്കിയ വീരവുമാണ് മലയാളത്തിലെ ഏറ്റവും വലിയ ബജറ്റ് ചിത്രങ്ങള്‍. ഇതില്‍ മുരുകന്‍ സ്വന്തമാക്കിയ നേട്ടമാണ് ബജറ്റ് ഇനിയും ഉയര്‍ത്താന്‍ നിര്‍മാതാക്കളേയും സംവിധായകരേയും പ്രേരിപ്പിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തേക്ക് ചെറു ചിത്രങ്ങളൊന്നും കരാറായിട്ടില്ല.

    വില്ലന്‍ മുതല്‍ ഒടിയന്‍ വരെ

    ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ചിത്രീകരണം പുരോഗമിക്കുന്ന വില്ലാനാണ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം. മലയാളത്തില്‍ ആദ്യമായി 8k റെസലൂഷന്‍ ക്യാമറയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് വില്ലന്‍. വിഷ്വല്‍ എഫക്ട് സാദ്ധ്യകളും പരമാവധി ചിത്രത്തില്‍ ഉപയോഗിക്കുന്നു. 500 കോടി ബജറ്റിലാണ് എംടി ഹരിഹരന്‍ ടീമിന്റെ രണ്ടാമൂഴം ഒരുങ്ങുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന ബജറ്റ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഒടിയന്‍ എന്ന ചിത്രവും മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ തന്നെയാകും ചിത്രീകരിക്കുക. കൂടാതെ ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ജോഷി ചിത്രവും ഇതേ ഗണത്തിലുള്ളതാണ്.

    കേരളത്തിന് പുറത്തെ മാര്‍ക്കറ്റും ലക്ഷ്യം

    കേരളം എന്ന ചെറിയ സംസ്ഥാനത്ത്, മലയാളം എന്ന പ്രാദേശിക ഭാഷയില്‍ ഇത്രയും വലിയബജറ്റ് ചിത്രങ്ങള്‍ ഒരിക്കലും മുടക്കുമുതല്‍ തിരിച്ച് പിടിക്കില്ലെന്നത് യാഥാര്‍ത്ഥ്യം. പക്ഷെ കേരളത്തിന് പുറത്തെ വലിയ മാര്‍ക്കറ്റാണ് ഈ ചിത്രങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിന് പുറത്ത് തെലുങ്കിലും തമിഴിലും ഉള്ള മാര്‍ക്കറ്റ് ഉപയോഗപ്പെടുത്തുന്നതായിരിക്കും ചിത്രങ്ങളെന്നാണ് അണിയറക്കാര്‍ പറയുന്നത്.

    ജില്ലയും ജനതാ ഗാരേജും തെളിച്ച വഴി

    കേരളത്തിന് പുറത്ത് മോഹന്‍ലാലിന് ഏറ്റവുമധികം പ്രീതി നേടിക്കൊടുത്ത ചിത്രമായിരുന്നു ജില്ല. തമിഴ് സൂപ്പര്‍ സ്റ്റാര്‍ ഇളയദളപതി വിജയ് നായകനായി എത്തിയ ജില്ലയില്‍ തുല്യ പ്രാധാന്യമുള്ള വേഷത്തില്‍ മോഹന്‍ലാലും എത്തി. ചിത്രം 100 കോടി ക്ലബ്ബിലെത്തിയെങ്കിലും മോഹന്‍ലാലിന്റെ ചിത്രമെന്ന് അതിന് അവകാശപ്പെടാന്‍ കഴിയുമായിരുന്നില്ല. ജനതാ ഗാരേജാണ് നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ മോഹന്‍ലാല്‍ ചിത്രം. തെലുങ്കിലിറങ്ങിയ ഈ ചിത്രമാണ് തെലുങ്കിലും മോഹന്‍ലാലിന് ആരാധകരെ നേടിക്കൊടുത്തത്.

    മലയാള ചിത്രങ്ങള്‍ മൊഴിമാറി എത്തുന്നു

    ജനതാ ഗാരേജിന്റെ വിജയത്തോടെ സ്വന്തമായൊരിടം മോഹന്‍ലാല്‍ തെലുങ്കില്‍ സ്വന്തമാക്കി. തെലുങ്കില്‍ അദ്ദേഹത്തിന് ആരാധകരും ഉണ്ടായി. ഇതോടെ മലയാളത്തില്‍ ഹിറ്റായ അദ്ദേഹത്തിന്റെ സിനിമകള്‍ തെലുങ്കിലേക്കും മൊഴിമാറ്റി എത്തി. പുലിമുരുകനും ഒപ്പവും തെലുങ്കിലും വിജയമായി. റണ്‍ ബേബി റണ്‍ ബ്ലാക്ക് മണി എന്ന പേരില്‍ തെലുങ്കിലേക്കെത്തുകയാണ്. ഈ ജനപ്രീതിയെ പുതിയ ചിത്രങ്ങളും ഉപയോഗപ്പെടുത്താനുള്ള ആലോചനയിലാണ്.

    ചരിത്രങ്ങള്‍ ഭയപ്പെടുത്തുന്നു

    പുതിയ കണക്കുകള്‍ മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളെ ന്യായീകരിക്കുന്നുണ്ടെങ്കിലും പഴയ കണക്കുകള്‍ ആശങ്ക ഉണ്ടാക്കുന്നതാണ്. വന്‍ വിജയങ്ങളാണ് ബിഗ് ബജറ്റ് ചിത്രങ്ങളിലേക്ക് മോഹന്‍ലാലിന് എക്കാലവും ആകര്‍ഷിച്ചിട്ടുള്ളത്. എന്നാല്‍ വന്‍ പ്രതീക്ഷയോടെ ഇറക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രങ്ങള്‍ക്കൊന്നും ആ വിജയങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ആ ചരിത്രങ്ങള്‍ ഇവിടേയും ആവര്‍ത്തിക്കുമോ എന്ന ഭയം അവശേഷിക്കുന്നുണ്ട്.

    പ്രതീക്ഷ തകര്‍ത്ത കാലപാനിയും ദി പ്രിന്‍സും

    1996 ഉം 97 മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്ത കാലമായിരുന്നു. ഏറെ പ്രതീക്ഷയോടെ അക്കാലത്ത് ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു പ്രീയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനിയും രാജീവ് അഞ്ചല്‍ ഒരുക്കിയ ഗുരുവും രജനീകാന്തിന്റെ ബാഷ സംവിധാനം ചെയ്ത സുരേഷ് കൃഷ്ണയും ദി പ്രിന്‍സും. അന്യഭാഷാ പ്രേക്ഷകരേയും ലക്ഷ്യമിട്ടിറക്കിയ ചിത്രം വന്‍ പരാജയങ്ങളായി. മലയാളത്തില്‍ നിന്നും ഓസ്‌കര്‍ നോമിനേഷന്‍ ആദ്യ ചിത്രമായി ഗുരു എന്നത് മാത്ര ഇതില്‍ അല്പം ആശ്വാസം നല്‍കുന്നു.

    നരസിംഹത്തിന് പിന്നാലെയും പരാജയങ്ങള്‍

    മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച മാസ് സിനിമകളിലൊന്നാണ് നരസിംഹം. വന്‍ ഹിറ്റായി മാറിയ നരസിംഹത്തിന് ശേഷം ബിഗ് ബജറ്റില്‍ ധാരാളം മാസ് ചിത്രങ്ങള്‍ പുറത്തിറങ്ങിയെങ്കിലും വന്‍ പരാജയങ്ങളായി. താണ്ഡവം, ചതുരംഗം തുടങ്ങിയ ചിത്രങ്ങള്‍ ഇറങ്ങിയത് ഇതിന് പിന്നാലെയാണ്.

    ഇപ്പോഴത്തെ വെല്ലുവിളി

    നിലവിലെ സാഹചര്യത്തില്‍ മുടക്കുമുതല്‍ തിരിച്ചു പിടിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാകുമെന്ന് കരുതുന്നില്ല. സമീപകാലത്തെ വന്‍ വിജയങ്ങള്‍ തന്നെ കാരണം. എന്നാല്‍ ആരാധാകരുടെ പ്രതീക്ഷകള്‍ കാത്ത് സൂക്ഷിച്ച് അവരെ സംതൃപ്തിപ്പെടുത്തുന്ന ചിത്രമൊരുക്കുക എന്നതായിരിക്കും മോഹന്‍ലാല്‍ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളി. നിലവിലുള്ള കഥാപാത്രങ്ങളെ മറികടക്കുന്ന കഥാപാത്രങ്ങളെ കണ്ടെത്തുക എന്നത് മോഹന്‍ലാലിനും വെല്ലുവിളിയാകും.

    English summary
    Mohanlal's recently announced projects are mass and big budget. The focusing of multi lingual releases.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X