പുതുമകളുമായി മോഹൻലാൽ; അണിയറയിൽ ഹൃദയപൂർവ്വം മുതൽ പരീക്ഷണ ചിത്രങ്ങൾ വരെ

മോഹൻലാൽ എന്ന മലയാള സിനിമ കണ്ട ഏറ്റവും വലിയ സൂപ്പർതാരത്തിന്റെ ഗംഭീര ബോക്സ് ഓഫീസിൽ വാഴ്ചയ്ക്കാണ് 2025ന്റെ ആദ്യ പകുതി സാക്ഷ്യം വഹിച്ചത്. കുറച്ചു കാലമായി തന്റെ താരപദവിയേയും, അഭിനയപാടവത്തെയും സംശയത്തോടെ നോക്കി കണ്ടവർക്ക്, എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ മഹാവിജയങ്ങളിലൂടെ അദ്ദേഹം മറുപടി നൽകി. ഇപ്പോൾ, മോഹൻലാൽ തന്റെ കരിയറിലെ മറ്റൊരു ത്രില്ലടിപ്പിക്കുന്ന മറ്റൊരു കാലഘട്ടത്തിലേക്ക് കടക്കുന്നുവെന്നാണ് പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൃദയപൂർവ്വം എന്ന ഫാമിലി എന്റെർറ്റൈനെർ മുതൽ, അമൽ നീരദിന്റെ ത്രില്ലറും, പരീക്ഷണ ചിത്രങ്ങളുമായി കൂടുതൽ തിരക്കിലേക്ക് നീങ്ങുകയാണ് മലയാളത്തിന്റെ പ്രിയ നടൻ.

പുതുമകളുമായി മോഹൻലാൽ

അടുത്തിടെ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വംഎന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ മോഹൻലാൽ, ഇതുവരെ തന്റെ അടുത്ത ചിത്രം ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ല. മെയ് 21ആം തിയതി തന്റെ പിറന്നാൾ ആഘോഷിക്കുന്ന സൂപ്പർതാരം, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനായി സിനിമയിൽ നിന്നും ഒരു ചെറിയ ഇടവേള എടുക്കുന്നു എന്നാണ് സൂചന. എന്നാൽ, അതിന് ശേഷം അദ്ദേഹം മടങ്ങിയെത്തുക, ആരാധകരെയും സിനിമ പ്രേമികളെയും ത്രില്ലടിപ്പിക്കുന്ന പ്രോജക്ടുകളുടെ ഒരു വലിയ നിരയുമായിട്ടാവും എന്നാണ് അറിയാൻ കഴിയുന്നത്.

Mohanlal in Hridayapoorvam and Thudarum

തുടരും എന്ന ചിത്രത്തിന്റെ മാസ്മരിക വിജയത്തിലൂടെ, തന്നിലെ നടനെ ഇന്നും മലയാളികൾ എത്രകണ്ട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്ന് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞിരിക്കുകയാണ് മോഹൻലാൽ. ഈ വിജയം, ഇനി അങ്ങോട്ടുള്ള തന്റെ സിനിമ തിരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ വരുത്താൻ നടന് പ്രചോദനമായിത്തീർന്നു എന്ന് വേണം കരുതാൻ. പുതിയ റിപോർട്ടുകൾ അനുസരിച്ച്, 16 വർഷങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ അമൽ നീരദുമായി വീണ്ടും കൈ കോർക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പ്രോജക്ടിന്റെ പ്രഖ്യാപനം വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാവുന്നത്, ആവാസവ്യൂഹം, പുരുഷപ്രേതം തുടങ്ങിയ വലിയ പ്രശംസകൾ നേടിയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ കൃഷാന്തിന്റെ അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാവുന്നു എന്ന വാർത്തയാണ്. അടുത്തയിടെ ഒരു പ്രമുഖ മലയാളം ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു ഈ വാർത്തകൾ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ, മോഹൻലാലും പുതുതലമുറയിലെ സംവിധായകരുമായുള്ള കൂട്ടുകെട്ടുകൾക്കായി ഏറെ കാത്തിരുന്ന സിനിമാപ്രേമികൾ, വലിയ ആവേശത്തിലാണ്. പേരിടാത്ത ചിത്രത്തിന്റെ പ്രാഥമിക ചർച്ചകൾ നടക്കുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

Mohanlal in Empuraan and Drishyam 2

ഇതോടൊപ്പം തന്നെ തന്റെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ ലൂസിഫറിന്റെയും, ദൃശ്യത്തിന്റെയും മൂന്നാം ഭാഗങ്ങളും മോഹൻലാലിന്റെ ഭാവി ചിത്രങ്ങളുടെ പട്ടികയിലുണ്ട്. അതിനിടെ, ലൂസിഫർ മൂന്നാം ഭാഗത്തിനു മുൻപേ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനോടൊപ്പം മറ്റൊരു പ്രൊജക്റ്റ് ചെയ്യാൻ സൂപ്പർസ്റ്റാർ തീരുമാനിച്ചതായാണ് വിവരം. പുതിയ റിപോർട്ടുകൾ അനുസരിച്ച്, ജയ ജയ ജയ ഹേ, ഗുരുവായൂരമ്പല നടയിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വിപിൻ ദാസ് ആണ് മോഹൻലാൽ - പൃഥ്വിരാജ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പേരിടാത്ത ഈ ചിത്രത്തിന്റെ പ്രഖ്യാപനവും അധികം വൈകാതെ ഉണ്ടാകുമെന്നാണ് അറിയുന്നത്.

ഛോട്ടാ മുംബൈ സംവിധായകൻ അൻവർ റഷീദും, മലൈക്കോട്ടൈ വാലിബൻ ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലിനൊപ്പം ഒരു രണ്ടാമൂഴത്തിന് തയ്യാറെടുക്കുകയാണെന്നാണ് മറ്റു ചില റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടെ, ആവേശം സംവിധായകൻ ജിത്തു മാധവനുമായി ഒരു ആക്ഷൻ കോമഡി ചിത്രത്തിനായി ഒന്നിക്കാനും അതുല്യ നടന് പദ്ധതിയുണ്ടെന്ന് അറിയുന്നു. എന്തായാലും, സിനിമ പ്രേമികൾക്കും ആരാധകർക്കും വേണ്ടി ഒരു വലിയ വിരുന്നാണ് ഇനിയുള്ള ദിവസങ്ങളിൽ മോഹൻലാൽ പ്ലാൻ ചെയ്യുന്നതെന്ന് വ്യക്തതമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X