മമ്മൂട്ടി നവാഗതരെ പോത്സാഹിപ്പിക്കുമ്പോള്‍ മോഹന്‍ലാലിന് അടങ്ങിയിരിക്കാന്‍ കഴിയുമോ?

By Nimisha

പോയവര്‍ഷത്തില്‍ നാല് സിനിമകളിലേ അഭിനയിച്ചിരുന്നുള്ളൂവെങ്കിലും താരമൂല്യത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലായിരുന്നു മോഹന്‍ലാല്‍. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി 2018 ലും പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുകയാണ് ദി കംപ്ലീറ്റ് ആക്ടര്‍. വിഎ ശ്രീകുമാര്‍ മേനോന്‍ ചിത്രമായ ഒടിയന്റെ അവസാന ഷെഡ്യൂള്‍ ഫെബ്രുവരിയിലാണ് ആരംഭിക്കുന്നത്. അതിനിടയില്‍ ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മയുടെ ചിത്രത്തില്‍ അഭിനയിക്കുകയാണ് മോഹന്‍ലാല്‍. ഈ സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും ഒടിയനില്‍ താരം ജോയിന്‍ ചെയ്യും.

പുതുപ്രതീക്ഷകളുമായാണ് 2018 നെ വരവേറ്റത്. പുതുമയാര്‍ന്ന നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി ഒരുങ്ങുന്നത്. ഏറ്റെടുത്തതിലേറെയും ബിഗ് ബജറ്റ് ചിത്രങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത. മമ്മൂട്ടി നവാഗത സംവിധായകര്‍ക്കൊപ്പം കൈ കോര്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രങ്ങളുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. നവാഗത സംവിധായകരുടേത് അടക്കം നിരവധി സിനിമകളാണ് താരത്തിന്റെതായി പുറത്തിറങ്ങാനുള്ളത്.

മോഹന്‍ലാലിന്റെതായി പുറത്തിറങ്ങുന്ന സിനിമകള്‍

മോഹന്‍ലാലിന്റെതായി പുറത്തിറങ്ങുന്ന സിനിമകള്‍

ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാനുള്ളത്. ഒടിയന്‍, അജോയ് വര്‍മ്മ ചിത്രം, രണ്ടാമൂഴം, ഷാജികൈലാസ്, ഭദ്രന്‍, കായംകുളം കൊച്ചുണ്ണി, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാനുള്ളത്.

അജോയ് വര്‍മ്മയുടെ ചിത്രം

അജോയ് വര്‍മ്മയുടെ ചിത്രം

ബോളിവുഡ് സിനിമാ സംവിധായകനായ അജോയ് വര്‍മ്മയുടെ ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ത്രില്ലര്‍ ചിത്രമാണ് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ബോളിവുഡിലെ അണിയറപ്രവര്‍ത്തകര്‍

ബോളിവുഡിലെ അണിയറപ്രവര്‍ത്തകര്‍

ബോളിവുഡ് സിനിമയിലെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തില്‍ എത്തുന്നത്.2018 ല്‍ പുറത്തിറങ്ങുന്ന ആദ്യ സിനിമ ഇതായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒടിയന്‍ അവസാന ഷെഡ്യൂളിലേക്ക്

ഒടിയന്‍ അവസാന ഷെഡ്യൂളിലേക്ക്

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ അവസാന ഘട്ട ഷെഡ്യൂളിലേക്ക് കടക്കുകയാണ്. ഫെബ്രുവരിയിലാണ് അവസാന ഘട്ട ഷെഡ്യൂള്‍ ആരംഭിക്കുന്നത്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 18 കിലോയാണ് താരം ഈ സിനിമയ്ക്ക് വേണ്ടി കുറച്ചത്.

 യൗവ്വനം വീണ്ടെടുത്ത മാണിക്കന്‍

യൗവ്വനം വീണ്ടെടുത്ത മാണിക്കന്‍

യൗവ്വനം വീണ്ടെടുത്ത മാണിക്കന്റെ ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. മേക്കോവറിന് ശേഷമുള്ള ഭാഗങ്ങള്‍ അവസാന ഷെഡ്യൂളിലേക്ക് മാറ്റി വെക്കുകയായിരുന്നു.

മോഹന്‍ലാലും ഭദ്രനും വീണ്ടും ഒരുമിക്കുന്നു

മോഹന്‍ലാലും ഭദ്രനും വീണ്ടും ഒരുമിക്കുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഭദ്രനും ഒരുമിക്കുന്നുവെന്നുള്ള സന്തോഷ വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. രമ്യ കൃഷ്ണനും ശരത് കുമാറുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നിവിന്‍ പോളിക്കൊപ്പം കായംകുളം കൊച്ചുണ്ണിയില്‍

നിവിന്‍ പോളിക്കൊപ്പം കായംകുളം കൊച്ചുണ്ണിയില്‍

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപ്പക്കിയുടെ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ട്. ഫേസ്ബുക്കിലൂടെ നിവിന്‍ പോളിയായിരുന്നു ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

പൃഥ്വിരാജിന്റെ ലൂസിഫര്‍

പൃഥ്വിരാജിന്റെ ലൂസിഫര്‍

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ മോഹന്‍ലാലാണ് നായകന്‍. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മേയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

ഷാജി കൈലാസിനൊപ്പം

ഷാജി കൈലാസിനൊപ്പം

കരിയറില്‍ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഷാജി കൈലാസിനൊപ്പവും മോഹന്‍ലാല്‍ എത്തുന്നുണ്ട്. രണ്‍ജി പണിക്കറാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

രഞ്ജിത്തിനൊപ്പം വീണ്ടുമെത്തുന്നു

രഞ്ജിത്തിനൊപ്പം വീണ്ടുമെത്തുന്നു

ലോഹത്തിന് ശേഷം രഞ്ജിത്തും മോഹന്‍ലാലും വീണ്ടും ഒരുമിക്കുകയാണ്. ബിലാത്തിക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രഞ്ജിത് മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കഥയിലേക്ക് കടക്കുക. ലോഹമായിരുന്നു ഇവരുടേതായി പുറത്തുവന്ന അവസാന ചിത്രം.

ബോളിവുഡ് സിനിമയിലും അഭിനയിക്കുന്നു

ബോളിവുഡ് സിനിമയിലും അഭിനയിക്കുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും ബോളിവുഡ് സിനിമയിലും അഭിനയിക്കുന്നുണ്ട്. റൂബി ഗ്രൂവല്‍ എന്ന പരസ്യ സംവിധായകനൊപ്പമാണ് ഇത്തവണ സൂപ്പര്‍ സ്റ്റാര്‍ കൈ കോര്‍ത്തിട്ടുള്ളത്. റോമിയോ അക്ബര്‍ വാള്‍ട്ടര്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

ആരാധകര്‍ കാത്തിരിക്കുന്നു

ആരാധകര്‍ കാത്തിരിക്കുന്നു

മോഹന്‍ലാലിന്റെ സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നതിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതിനിടയില്‍ പ്രണവ് മോഹന്‍ലാലിന്റെ ാദി ജനുവരി 26 ന് തിയേറ്ററുകളിലേക്കെത്തുന്നുണ്ട്. താരപുത്രന് ഗംഭീര വരവേല്‍പ്പാണ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X