മോഹന്‍ലാലിനോട് ഐ ലവ് യൂ പറഞ്ഞ് നാദിയ! ആരാധികയെ കാണാനെത്തിയ ലാലേട്ടന്റെ സ്‌നേഹമിങ്ങനെ..
ആരാധകരുടെ പല ആഗ്രഹങ്ങള്‍ക്കും വഴിയൊരുക്കുന്നവരാണ് മലയാളത്തിന്റെ താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും. അത്തരത്തില്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ നാദിയയെ കാണാന്‍ മോഹന്‍ലാല്‍ നേരിട്ടെത്തിയിരിക്കുകയാണ്. ജന്മനാ വൈകല്യമുള്ള നാദിയ വീല്‍ചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. കൈകാലുകള്‍ ചെറുതായി ഒന്ന് അനക്കാന്‍ മാത്രമേ 36 വയസുകാരിയായ നാദിയക്ക് കഴിയുകയുള്ളു.

കുവൈത്ത് ഓയില്‍ കമ്പനിയുടെ കീഴിവുള്ള ആശുപത്രിയിലാണ് നാദിയ ജനിച്ചത്. നഴ്‌സുമാരുടെ പരിചരണത്തില്‍ വളര്‍ന്നതിനാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാരില്‍ നിന്നും അവരുടെ ഭാഷകള്‍ പഠിച്ചു. അങ്ങനെയാണ് മലയാള സിനിമകള്‍ കാണുകയും മോഹന്‍ലാലിന്റെ ആരാധിക ആവുന്നതും. മോഹന്‍ലാല്‍ കുവൈത്തില്‍ സ്‌റ്റേജ് ഷോയ്ക്ക് എത്തുന്നുണ്ടെന്ന് അറിഞ്ഞ് താരത്തെ നേരിട്ട് കാണാനുള്ള ആഗ്രഹം നാദിയ പ്രകടിപ്പിക്കുകയായിരുന്നു.
പരിപാടി നടക്കുന്ന സദ്ദസിലെത്തിയെങ്കിലും സ്റ്റേജിലേക്ക് കയറാന്‍ സാധിക്കാത്തതിനാല്‍ നാദിയയുടെ അടുക്കലേക്ക് മോഹന്‍ലാല്‍ എത്തുകയായിരുന്നു. പ്രിയ ആരാധികയ്ക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന് അവരോട് സംസാരിക്കാനും മോഹന്‍ലാല്‍ മറന്നില്ല. മോഹന്‍ലാല്‍ അടുത്തെത്തിയപ്പോള്‍ സവാരി ഗിരിഗിരി എന്ന ഡയലോഗും, എന്നോട് പറ ഐ ലവ് യൂ എന്ന വന്ദനത്തിലെ ഹിറ്റ് ഡയലോഗും നാദിയ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു.


Click it and Unblock the Notifications











