മോഹന്‍ലാലിന് ഗ്ലാമര്‍ വീണ്ടും കൂടി വരുന്നു! ഗുരുവായൂരിലെത്തിയ താരരാജാവിന്റെ ചിത്രങ്ങള്‍ വൈറല്‍
ലൂസിഫര്‍ വലിയ വിജയമായതിന് പിന്നാലെ അവധി ആഘോഷത്തിലായിരുന്നു മോഹന്‍ലാല്‍. ഇപ്പോള്‍ ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം മോഹന്‍ലാല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ച് കൊണ്ട് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. താരരാജാവ് ഗുരുവായൂരിലെത്തുന്നതിന്റെയും മറ്റും വീഡിയോസ് ഫാന്‍സ് ക്ലബ്ബുകാര്‍ പുറത്ത് വിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ സന്ദര്‍ശനത്തിനെത്തിയിരുന്നു. പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് മോഹന്‍ലാലും എത്തിയത്. കസവ് മേല്‍മുണ്ട് പുതച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ലാലേട്ടന് വീണ്ടും ഗ്ലാമര്‍ കൂടിയിരിക്കുകയാണെന്നാണ് പുതിയ ചിത്രം കണ്ടതിന് ശേഷം ആരാധകര്‍ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച വരെ ഭാര്യ സുചിത്രയ്‌ക്കൊപ്പം മാലിദ്വീപില്‍ അവധി ആഘോഷത്തിലായിരുന്നു മോഹന്‍ലാല്‍. ഇവിടെ നിന്നുള്ള ചിത്രം പുറത്ത് വന്നിരുന്നു. നിലവില്‍ ജിബു ജോജു കൂട്ടുകെട്ടില്‍ സംവിധാനം ചെയ്യുന്ന ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ചിത്രീകരണമാണ് നടക്കുന്നത്. കോമഡിയ്ക്ക് പ്രധാന്യം നല്‍കി ഒരുക്കുന്ന എന്റര്‍ടെയിനര്‍ മൂവിയാണിത്. ചിത്രീകരമം ആരംഭിച്ചതിന് പിന്നാലെ ഇട്ടിമാണിയുടെ ലൊക്കേഷനില്‍ നിന്നും ഫോട്ടോസ് പുറത്ത് വന്നിരുന്നു.
ഇട്ടിമാണിയുടെ ഷൂട്ടിംഗിന് ശേഷം സിദ്ദിഖിന്റെ സംവിധാനത്തിലെത്തുന്ന ബിഗ് ബ്രദര്‍ ആരംഭിക്കും. ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും. ഏറ്റെടുത്തിരിക്കുന്ന സിനിമകളുടെ എല്ലാം തിരക്ക് കഴിഞ്ഞതിന് ശേഷം മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രം തുടങ്ങും.


Click it and Unblock the Notifications