എല്ലാം കണ്ട് മനസ്സിലാക്കി ലാലേട്ടൻ , പ്രണവിന്റെ ലൊക്കേഷനിൽ മോഹൻലാൽ എത്തിയപ്പോൾ, വീഡിയോ വൈറൽ

പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. ഒരു വിനീത് ശ്രീനിവാസൻ ചിത്രം എന്നതിൽ ഉപരി നിരവധി പ്രത്യേകതകൾ ഹൃദയത്തിനുണ്ട്. പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, കല്യാണി കോമ്പോ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മലയളത്തിൽ നിരവധി സൂപ്പർ ഹിറ്റുകൾ നൽകിയ പ്രിയൻ, ലാൽ, ശ്രീനി ത്രയങ്ങളുടെ പുതിയ തലമുറ ഒന്നിക്കുന്ന ചിത്രമാണിത്. അതിനാൽ തന്നെ പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

ഹൃദയം സെറ്റിൽ മോഹൻലാൽ എത്തിയിരിക്കുകയാണ്. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. ഭാര്യ സുചിത്രയ്ക്കൊപ്പമാണ് മോഹൻലാൽ സെറ്റിലെത്തിയത്. ചിത്രത്തിന്റ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യനാണ് ഈ വീഡിയോ പുറത്തു വിട്ടത്. ലാലേട്ടന് പിറന്നാൾ ആശംസ നേർന്നു കൊണ്ടായിരുന്നു വീഡിയോ പുറത്തു വിട്ടത്.

 ഏറെ പ്രത്യേകതയുള്ള  ഹൃദയം

വിനീത് ശ്രീനിവാസൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. വിനീതിൻരെ അഞ്ചാമത്തെ ചിത്രം കൂടിയാണിത്. തൊണ്ണൂറുകളിലെ ഹിറ്റ് കൂട്ട്കെട്ടായ ശ്രീനി-പ്രിയൻ-ലാൽ എന്നിവരുടെ മക്കൾ മൂന്ന് പേർ ഒന്നിച്ചെത്തുന്നു എന്നത് കൂടെതെ മികച്ച ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച മെറിലാൻഡ് സിനിമാസ് നാൽപ്പത് വർഷങ്ങൾക്ക് ശേഷം ഹൃദയത്തിലൂടെ തിരിച്ചെത്തുകയാണ് എന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.

 സുചിത്രയ്ക്ക്  ഒപ്പം

പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. ആദി എന്ന ചിത്രത്തിലൂടെ നായകനായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച പ്രണവ് ഒരു വർഷത്തിന് ശേഷം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. ലൊക്കേഷനിൽ എത്തിയ മോഹൻലാൽ സംവിധായകൻ അണിയറപ്രവർത്തകരുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഇതാദ്യമായിട്ടാണ് പ്രണവിന്റെ സെറ്റിൽ മോഹൻലാൽ എത്തുന്നത്. വീഡിയോ സേഷ്യൽ മീഡിയയിൽ വൈറലാണ്. മോഹൻലാൽ -പ്രിയദർശൻ കൂട്ട്കെട്ടിൽ ഒരുങ്ങുന്ന ചിത്രമായ മരയ്ക്കാർ അറബിക്കലിന്റെ സിംഹത്തിൽ പ്രണവും-കല്യാണിയും ഒന്നിച്ചെത്തുന്നുണ്ട്.

 വൈശാഖിന്റെ  വാക്കുകൾ

വീഡിയോ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ ലാലേട്ടന് ഹൃദയസ്പർശിയായ ഒരു പിറന്നാൾ ആശംസയും നിർമ്മാതാവ് വൈശാഖ് നേർന്നിട്ടുണ്ട്. ഞങ്ങളുടെ സ്വന്തം ലാലേട്ടന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ... എന്ന് കുറിച്ചു കൊണ്ടായിരുന്നു വാക്കുകൾ. സിനിമയോടുളള എന്റെ പ്രണയം തുടങ്ങിയത് തന്നെ ലാലേട്ടൻ സിനിമകൾ കണ്ട് കൊണ്ടായിരുന്നു. അദ്ദേഹത്തിന്റ ചിത്രങ്ങൾ ബിഗ് സ്ക്രീനിൽ കണ്ട് താൻ വലിയൊരു ആരാധകനായി മാറുകയായിരുന്നു. ലാലേട്ടന്റെ ചിത്രങ്ങൾ തിയേറ്ററുകളിൽ റിലീസ് ചെയ്യുമ്പോൾ ഒരു ഉത്സവാഘോഷമാണ് അവിടെ. മണിക്കൂറുകളോളം കാത്ത് നിന്ന് വേണം ടിക്കറ്റ് എടുക്കാൻ. തിയേറ്ററുകളിൽ സ്ഥാപിച്ചിരിക്കുന്നത് വലിയ കട്ട് ഔട്ടുകൾ , ചെണ്ട മേളം , പാൽ അഭിഷേകം. ജാം പാക്ക് ചെയ്ത പോലെ തിയേറ്ററുകൾ ഹൗസ് ഫുള്ളായിരിക്കും.

വേൾഡ് വൈഡ് റിലീസ്

സിനിമ ആരംഭിക്കാൻ ഒന്ന്- രണ്ട് മിനിറ്റുകൾ വൈകിയാൽ ലൈറ്റ് അണക്ക്, സിനിമ വയ്ക്ക് എന്നിങ്ങനെയുള്ള നിലവിളികൾ കേൾക്കാം. സ്ക്രീനിൽ ലാലേട്ടൻ പ്രത്യക്ഷപ്പെടുമ്പോൾ ആരവങ്ങൾ നിറഞ്ഞ വൈദ്യുത അന്തരീക്ഷമായിരിക്കും. പിന്നീട് പേപ്പറ് കീറി എറിഞ്ഞ് സ്ക്രീനിന് മുന്നിൽ നൃത്തം ചെയ്യും. ഇപ്പോഴത്തെ പ്രശ്നം പരിഹരിച്ച് കഴിഞ്ഞാൽ മോഹൻലാൽ ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതുപോലെ തന്നെ അപ്പു പ്രണവ് മോഹൻലാൽ ചിത്രത്തിനും ഇതേ സ്നേഹവും പ്രാർഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. ചിത്രത്തിന്റെ 50 ശതമാനം ഷൂട്ടിങ് കഴിഞ്ഞു.ഞങ്ങൾ ഷൂട്ടിംഗ് പുനരാരംഭിച്ചുകഴിഞ്ഞാൽ റിലീസ് തീയതി പ്രഖ്യാപിക്കും. ലോകമെമ്പാടും ഒരേ സമയം തിയറ്ററിലെത്തിക്കാനാണ് തീരുമാനം.'-നിർമാതാവ് വ്യക്തമാക്കി.

വിഡിയോ കാണാം

More from Filmibeat

Read more about: mohanlal pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X