നായകനായി തുടക്കം കുറിക്കുന്ന പ്രണവിനെ മമ്മൂട്ടി അനുഗ്രഹിക്കണം, അതിനായിരുന്നു ആ സന്ദര്‍ശനം!

By Nimisha

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ പേരില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നവരെപ്പോലും അത്ഭുതപ്പെടുത്തിയ ഒരു വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. പ്രണവിനും സുചിത്രയ്ക്കുമൊപ്പമാണ് മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടിലേക്ക് എത്തിയത്. ഇവരുടെ സന്ദര്‍ശന വേളയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പ്രണവ് നായകനായി തുടക്കം കുറിക്കുന്ന ആദിയുടെ പ്രിവ്യൂ കാണാനാണ് ഇവര്‍ കുടുംബസമേതം മമ്മൂട്ടിയുടെ വീട്ടിലേക്ക് എത്തിയതെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു തുടക്കത്തില്‍ പ്രചരിച്ചത്. എന്നാല്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന മകന് മമ്മൂട്ടിയുടെ അനുഗ്രഹം ലഭിക്കുന്നതിന് കൂടി വേണ്ടിയാണ് മോഹന്‍ലാല്‍ എത്തിയത്. പ്രണവിനൊപ്പമുള്ള ചിത്രവും ആശംസയും മമ്മൂട്ടി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

പ്രണവിന് മമ്മൂട്ടിയുടെ അനുഗ്രഹം വേണം

പ്രണവിന് മമ്മൂട്ടിയുടെ അനുഗ്രഹം വേണം

നായകനായി തുടക്കം കുറിക്കുന്ന പ്രണവിന് മമ്മൂട്ടിയുടെ അനുഗ്രഹം വേണമെന്ന ഉദ്ദേശവും ഈ സന്ദര്‍ശനത്തിന് പിന്നിലുണ്ടായിരുന്നു. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പുറത്ത് വന്നതിന് പിന്നാലെയാണ് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തമായത്.

താരരാജാക്കന്‍മാരുടെ സംഗമം

താരരാജാക്കന്‍മാരുടെ സംഗമം

മമ്മൂട്ടിയും മോഹന്‍ലാലും മലയാളികളുടെ സ്വന്തം താരങ്ങളാണ്. ഇവര്‍ ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇരുവരും വീണ്ടും സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ഇവര്‍ സൗഹൃദ സന്ദര്‍ശനം നടത്തിയത്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

സോഷ്യല്‍ മീഡിയ ഏറ്റെടുത്തു

മോഹന്‍ലാലിന്റെ സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വ്യക്തതയില്ലാത്ത ചിത്രങ്ങളായിരുന്നു തുടക്കത്തില്‍ പ്രചരിച്ചത്. പിന്നീട് ഫേസ്്ബുക്കിലൂടെ മമ്മൂട്ടിയും ചിത്രം പങ്കുവെച്ചിരുന്നു.

മമ്മൂട്ടിയുടെ ആശംസ

അപ്പുവെന്ന പ്രണവ് തന്റെ കൂടി പുത്രനാണ്. ആദിയിലൂടെ അവന്‍ നിങ്ങളെ അത്ഭുതപ്പെടുത്തുമെന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. ഇതായിരുന്നു മമ്മൂട്ടിയുടെ പോസ്റ്റ്.

ഒപ്പമുണ്ടായിരുന്നവര്‍

ഒപ്പമുണ്ടായിരുന്നവര്‍

നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ആദിക്കൊപ്പം സ്ട്രീറ്റ്‌ലൈറ്റ്‌സുമുണ്ട്

ആദിക്കൊപ്പം സ്ട്രീറ്റ്‌ലൈറ്റ്‌സുമുണ്ട്

പ്രണവ് നായകനായെത്തുന്ന ജിത്തു ജോസഫ് ചിത്രമായ ആദി ജനുവരി 26നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. അതേ ദിവസം തന്നെയാണ് മമ്മൂട്ടിയുടെ പുതിയ സിനിമയായ സ്ട്രീറ്റ്‌ലൈറ്റ്‌സും തിയേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X