മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പേരില്‍ തല്ല് കൂടുന്നവര്‍ ഇത് കാണൂ, രണ്ട് പേരും കുടുംബസമേതം, കാണൂ

By Nimisha

Recommended Video

മമ്മൂട്ടിയെ കാണാന്‍ മോഹന്‍ലാലും കുടുംബവും എത്തിയതിന് പിന്നിലെ കാരണം | filmibeat Malayalam

താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ശത്രുതയിലാണെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അവര്‍ ഇരുവരും അന്നും ഇന്നും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചതിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായാണ് ചിത്രം പ്രചരിക്കുന്നത്. സ്‌ക്രീനില്‍ അടുത്തെങ്ങും ഇവരെ ഒരുമിച്ച് കണ്ടില്ലെങ്കിലും സൗഹൃദ സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍

മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍

ഭാര്യ സുചിത്രയ്ക്കും മകന്‍ പ്രണവിനുമൊപ്പമാണ് മോഹന്‍ലാല്‍ മമ്മൂട്ടിയുടെ വീട്ടിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസമാണ് ഈ കുടുംബസംഗമം നടന്നത്.

ചിത്രങ്ങള്‍ വൈറലാവുന്നു

ചിത്രങ്ങള്‍ വൈറലാവുന്നു

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സ്‌ക്രീനില്‍ ഒരുമിച്ച് കണ്ടില്ലെങ്കിലും സ്വകാര്യ സന്ദര്‍ശനത്തിനിടയില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

സന്ദര്‍ശനത്തിന് പിന്നില്‍

സന്ദര്‍ശനത്തിന് പിന്നില്‍

മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നിലെ കാരണത്തെക്കുറിച്ച് അറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ഇതേക്കുറിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

ആദിയുടെ പ്രിവ്യൂ കാണാന്‍

ആദിയുടെ പ്രിവ്യൂ കാണാന്‍

മിനി തിയേറ്റര്‍ ഉള്‍പ്പടെ ക്യൂബ് ബ്രോഡ്കാസ്റ്റിങ്ങ് സംവിധാനം വരെ മമ്മൂട്ടിയുടെ വീട്ടില്‍ ക്രമീകരിച്ചിട്ടുണ്ട്. അതുകൊണ്ട് ആദിയുടെ പ്രിവ്യൂ കാണാനാണ് ഇവര്‍ ഒരുമിച്ചെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മോഹന്‍ലാലും ദുല്‍ഖറും

മോഹന്‍ലാലും ദുല്‍ഖറും

മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ മോഹന്‍ലാല്‍ ആശീര്‍വദിച്ചിരുന്നു. സെക്കന്‍ഡ് ഷോ റിലീസ് ചെയ്ത അടുത്ത ദിവസമായിരുന്നു കാസനോവ തിയേറ്ററുകളിലേക്ക് എത്തിയത്.

 മമ്മൂട്ടിയും പ്രണവും

മമ്മൂട്ടിയും പ്രണവും

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദി ജനുവരി 26നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. അതേ ദിവസം തന്നെയാണ് മമ്മൂട്ടി ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സും റിലീസും ചെയ്യുന്നത്.

പ്രണവിനെ അനുഗ്രഹിച്ചിരുന്നു

പ്രണവിനെ അനുഗ്രഹിച്ചിരുന്നു

പ്രണവിന്റെ സിനിമാപ്രവേശത്തിന് ആശംസ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാനും മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. ആദിയെ കാണാനുള്ള കാത്തിരിപ്പിലാണ് താനെന്ന് ദുല്‍ഖര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വൈറലാവുന്ന ചിത്രങ്ങള്‍

വൈറലാവുന്ന ചിത്രങ്ങള്‍

ഫേസ്ബുക്കിലൂടെ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അധികം വ്യക്തതയില്ലാത്ത ചിത്രങ്ങള്‍ ആരാണ് പകര്‍ത്തിയതെന്ന് അറിയില്ല.കാണൂ.

സൗഹൃദത്തിന്റെ ആഴം

സൗഹൃദത്തിന്റെ ആഴം

ഒന്നിനൊന്ന് വ്യത്യസ്തമായ സിനിമകളുമായി മുന്നേരുന്നതിനിടയിലും മോഹന്‍ലാലും മമ്മൂട്ടിയും തമ്മില്‍ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ടെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. ആരാധകര്‍ ഈ വാര്‍ത്തയെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.

ആദിയും സ്ട്രീറ്റ് ലൈറ്റ്‌സും

ആദിയും സ്ട്രീറ്റ് ലൈറ്റ്‌സും

ജനുവരി 26നാണ് ആദിയും സ്ട്രീറ്റ് ലൈറ്റ്‌സും തിയേറ്ററുകളിലേക്ക് എത്തുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി ആക്ഷന്‍ ത്രില്ലറാണ്. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് സംവിധാനം ചെയ്തത് ഷാംദത്താണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X