മമ്മൂട്ടിയ്ക്ക് സര്‍പ്രൈസ് നല്‍കി മോഹന്‍ലാല്‍! പിഷാരടിയുടെ സിനിമയ്ക്ക് ആശംസയുമായി താരരാജാവ്

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം ഗാനഗന്ധര്‍വ്വന് തുടക്കമായി. ഇന്ന് കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്. തിരിതെളിച്ച് മമ്മൂട്ടിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മമ്മൂട്ടിയ്ക്കൊപ്പം നടന്‍ മുകേഷ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, ആന്റോ ജോസഫ്, സംഗീത സംവിധായകന്‍ ദീപക് ദേവ് എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സര്‍പ്രൈസ് എന്‍ട്രിയുമായി മറ്റൊരാള്‍ കൂടി എത്തിയിരുന്നു.

mohanlal-vist-ramesh-pisharody

മമ്മൂട്ടിയുടെ സിനിമയുടെ പൂജ ചടങ്ങിനിടയിലേക്ക് നടന്‍ മോഹന്‍ലാലാണ് അപ്രതീക്ഷിതമായി കടന്ന് വന്നത്. പിഷാരടിയ്ക്ക് ആശംസ നേര്‍ന്നിട്ടാണ് മോഹന്‍ലാല്‍ മടങ്ങിയത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് അതിവേഗം പൂര്‍ത്തിയാക്കി ഇത്തവണത്തെ ഓണത്തിന് റിലീസ് ചെയ്യിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍ ഒരു സ്റ്റേജ് ഷോ ഗായകനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഗാനമേള വേദികളില്‍ അടിപൊളി പാട്ട് പാടുന്ന കലാസധന്‍ ഉല്ലാസ് എന്ന വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. സലിം കുമാര്‍, ഹരീഷ് കണാരന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, എന്നിവരാണ് മറ്റ് അഭിനേതക്കാള്‍്. വന്ദിതയാണ് നായിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X