twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാസ്കരൻ തട്ടാനായി ആദ്യം തീരുമാനിച്ചത് മോഹൻലാലിനെ, ശ്രീനിവാസൻ ചിത്രത്തിലെ നായകനാകാൻ കാരണം ഇന്നസെന്റ്

    |

    സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ട്കെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പൊൻമുട്ടയിടുന്ന താറാവ്. 1988ൽ പുറത്തിറങ്ങിയ ഒരു നർമ്മ പ്രധാനമായ ചലച്ചിത്രമായിരുന്നു ഇത്. രഘുനാഥ് പലേരി കഥയും തിരക്കഥയും രചിച്ച ചിത്രത്തിൽ തട്ടാൻ ഭാസ്കരൻ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിച്ചത്. താരത്തിന്റെ കരിയറിൽ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. ജയറാം, ഇന്നസെന്റ് , ഉർവശി, ശാരി എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

    ചിത്രം പുറത്തിറങ്ങിയ വർഷങ്ങൾ കഴിയുമ്പോൾ ഒരു വെളിപ്പെടുത്തലുമായി നടൻ ശ്രനിവാസൻ രംഗത്ത്. പൊന്മുട്ടയിടുന്ന താറാവ് എന്ന സിനിമയിൽ നായകനാകേണ്ടിയിരുന്നത് മോഹൻലാൽ ആയിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ പിന്നിലുള്ള ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് താരം.

     ആദ്യം ചിത്രം   നടന്നിരുന്നില്ല

    തിരകഥകൃത്ത് രഘുനാഥ് പലേരി തന്നെ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. മോഹൻലാലിനെയായിരുന്നു ആദ്യം ചിത്രത്തിലെ നായകനായി ആലോചിച്ചത്. ജയറാം ചെയ്ത കഥാപാത്രമായിരുന്നു തനിയ്ക്ക് ചിത്രത്തിൽ കരുതിവെച്ചത്. എന്നാൽ ആ ചിത്രം നടന്നില്ല- ശ്രീനിവാസൻ പറയുന്നു. എന്നാൽ പിന്നീട് അന്തിക്കാട് ഈ ചിത്രമൊരുക്കാൻ തീരുമാനിച്ചപ്പോഴും മോഹൻലാൽ തന്നെ നായകനാവണം എന്നാണ് ഇരുവരും തീരുമാനിച്ചത്.

    ശ്രീനിവാസൻ എത്തിയത്

    പിന്നീട് ഈ തീരുമാനം മാറുകയായിരുന്നു. ചിത്രത്തിന്റെ തിരക്കഥ വായിച്ച ഇന്നസെന്റാണ് നായകനായി ശ്രീനിവാസനെ നിർദ്ദേശിക്കുന്നത്. മോഹൻലാലിനെക്കാൾ ചിത്രത്തിൽ ശ്രീനിവാസൻ നായകനാവുന്നതാവും നല്ലതെന്ന് അവരോടു പറഞ്ഞു. അത് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഭസ്കരൻ തട്ടാനായി താരം എത്തുന്നത്.

     മോഹൻലാൽ ചെയ്താൽ ശരിയാകില്ല

    ഇന്ന് തിരക്കഥ വായിച്ചതിന് ശേഷം ഇന്നസെന്റ് പറഞ്ഞത് ഇങ്ങനെയായിരുന്നു. മോഹൻലാൽ അപ്പോഴേയ്ക്കും മലയാളത്തിലെ പേരെടുത്ത ഒരു താരമായി മാറിയിരുന്നു. വലിയ ചിത്രങ്ങൾ ചെയ്യുന്ന താരം എന്ന നിലയിലും അദ്ദേഹം പേരെടുത്തിരുന്നു. പൊൻമുട്ടയിടുന്ന താറാവ് വളരെ ലളിതമായ ഒരു കഥ പറയുന്ന ചിത്രമാണ്. അതുകൊണ്ട് തന്നെ മോഹൻലാൽ ഈ ചിത്രത്തിൽ നായകനായി എത്തിയാൽ പ്രേക്ഷകരുടെ പ്രതീക്ഷ വർധിക്കും ഇത് ചിലപ്പോൾ ചിത്രത്തിനെ തന്നെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇന്നസെന്റ് അന്ന് പറഞ്ഞിരുന്നു.

    തന്റെ പ്രിയപ്പെട്ട സിനിമ

    താൻ തിരക്കഥ എഴുതിയതിൽ ഏറ്റവും ഇഷ്ടമുള്ള ചിത്രങ്ങളിൽ ഒന്നാണ് പെൺമുട്ടയിടുന്ന താറവെന്ന് തിരക്കഥകൃത്ത് രഘുനാഥ് പാലിശേരി പറഞ്ഞിരുന്നു.കാലം തന്ന സ്വര്‍ണമുട്ട എന്നാണ് അദ്ദേഹം ആ ചിത്രത്തിന് വിശേഷിപ്പിക്കുന്നത്.ടിവിയില്‍ പൊന്‍മുട്ടയിടുന്ന താറാവ് ഇപ്പോള്‍ വരുമ്പോള്‍ പണ്ടുണ്ടായിരുന്ന അതേ ഫ്രഷ്‌നസോടു കൂടി കാണാന്‍ എനിക്ക് സാധിക്കാറുണ്ടെന്നും, തനിയ്ക്ക് പൂർണ്ണ തൃപ്തി നൽകിയ ചിത്രമായിരുന്നു ഇതെന്നും മാത്യഭൂമ ഡോട് കോമിന് നൽകിയ അഭിമുഖത്തിൽ തിരക്കഥകൃത്ത് പറഞ്ഞിരുന്നു,

    Read more about: mohanlal sreenivasan
    English summary
    Mohanlal Was The First Choice To Play The Lead In Ponmuttayidunna Tharavu
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X