ആ വിവരം ആദ്യമറിഞ്ഞത് മോഹൻലാൽ; മേനകയുടെയും സുരേഷ് കുമാറിന്റെയും പ്രണയകഥ ഇങ്ങനെയാണ്

മലയാള സിനിമയിലെ പ്രശസ്ത താര ദമ്പതികളിൽ പ്രമുഖരാണ് സീനിയർ പ്രൊഡ്യൂസർ സുരേഷ് കുമാറും, സീനിയർ നടി മേനകയും. ഒരു കാലത്ത് മലയാള സിനിമ ഏറെ ചർച്ച ചെയ്ത പ്രണയമാണ് ഇരുവരുടെയും. നീണ്ട കാലത്തെ പ്രണയത്തിന് ശേഷം, 1987 ഒക്ടോബറിലാണ് സുരേഷ് കുമാറും മേനകയും വിവാഹിതരായത്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമ രംഗത്തെത്തിയ രേവതി സുരേഷിന്റെയും, ദേശീയ അവാർഡ് ജേതാവായ പ്രശസ്ത നടി കീർത്തി സുരേഷിന്റെയും മാതാപിതാക്കളാണ് ഇന്ന് ഇരുവരും.

മുൻപൊരിക്കൽ, അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്ത ഒരു അഭിമുഖത്തിൽ, തന്റെ ഏറ്റവും അടുത്ത സുഹൃത്ത് മോഹൻലാൽ എത്തിയ പ്രത്യേക എപ്പിസോഡിൽ സുരേഷ് കുമാർ, ഭാര്യ മേനകയോടൊപ്പം എത്തിയിരുന്നു. അന്ന്, സൂപ്പർ താരത്തിന് തങ്ങളുടെ ജീവിതത്തിൽ ഉള്ള സവിശേഷ സ്ഥാനത്തെ കുറിച്ച് താര ദമ്പതികൾ മനസ്സ് തുറന്നിരുന്നു. താനും സുരേഷ് കുമാറും തമ്മിൽ പ്രണയത്തിലാണെന്ന് ഏറ്റവും ആദ്യം അറിഞ്ഞത് ലാലേട്ടനാണെന്നാണ് അന്ന് മേനക വെളിപ്പെടുത്തിയത്.

Mohanlal  Suresh Kumar  and Menaka
Photo Credit: Mohanlal, Instagram / Filmibeat

ആദ്യ സിനിമ തിരനോട്ടം മുതൽ, ബാല്യകാല സുഹൃത്ത് കൂടിയായ മോഹൻലാലിനൊപ്പം താൻ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ സുരേഷ് കുമാർ, ഒരു തമിഴ് ചിത്രമെടുക്കാൻ എല്ലാവരും ഒന്നിച്ച് മദ്രാസിലേക്ക് പോയതും ഓർത്തെടുത്തു. മോഹൻലാലിന്റെ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ഫാസിൽ ചിത്രത്തിന്റെ ഓഡിഷൻ നടക്കുന്നുവെന്ന് അറിഞ്ഞപ്പോൾ അയച്ചു കൊടുത്തതും സുരേഷ് തന്നെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 1969ൽ മോഡൽ ബോയ്സ് സ്കൂളിൽ വച്ച്, അഞ്ചാം ക്ലാസ് മുതലാണ് ഇരുവരും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. മോഹൻലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടം മുതൽ, കഴിഞ്ഞ നാല്പത്തിയേഴ് വർഷങ്ങൾക്കിടെ സൂപ്പർ താരത്തിനൊപ്പം ഒരുപാട് സിനിമകൾ നിർമ്മിക്കാൻ സുരേഷ് കുമാറിന് കഴിഞ്ഞു.

Suresh Kumar  Menaka and Mohanlal
Photo Credit: Filmibeat / Mohanlal, Instagram

"ലാലേട്ടന്റെ കൂടെ ഞാൻ ആദ്യമായിട്ട് അഭിനയിച്ചത്, ഒരു മൊട്ടു വിരിഞ്ഞപ്പോൾ എന്ന സിനിമയിലാണ്. പ്രൊഡ്യൂസർ ജി പി ബാലൻ നിർമിച്ച്, അദ്ദേഹം തന്നെ സംവിധാനം ചെയ്ത ആ സിനിമ റിലീസ് ചെയ്തില്ല. അതിന് ശേഷം എങ്ങനെ നീ മറക്കും, പൂച്ചക്കൊരു മൂക്കുത്തി, ഒക്കെ പോലെ ഒരുപാട് സിനിമകൾ ലാലേട്ടനൊപ്പം ചെയ്തു," മേനക ഓർത്തെടുത്തു. അതിനിടയിൽ, അന്നത്തെ യുവ നിർമ്മാതാവായ സുരേഷ് കുമാറുമായി പ്രശസ്ത നടി പ്രണയത്തിലായി. ആ വിവരം ആദ്യം അറിഞ്ഞതാവട്ടെ, അദ്ധേഹത്തിന്റെ ഉറ്റ സുഹൃത്ത് മോഹൻലാലും.

"എനിക്ക് തോന്നുന്നു, ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് ലാലേട്ടനാണ് ആദ്യം അറിയുന്നത്. ഇവിടെ നിന്നുള്ള വിവരങ്ങൾ ഒക്കെ സുരേഷേട്ടൻ അവിടെ പറയുമായിരുന്നു," മേനക വെളിപ്പെടുത്തി. പിന്നീട് ഇരുവരും തമ്മിലുള്ള ബന്ധം വളർന്നപ്പോൾ, എല്ലാ പിന്തുണയുമായി മോഹൻലാൽ കൂടെയുണ്ടായിരുന്നു. ഏറെ വർഷങ്ങൾക്ക് ശേഷം, മേനകളുടെയും സുരേഷ് കുമാറിന്റെയും ഇളയ മകൾ കീർത്തി സുരേഷ് നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്, മോഹൻലാലും, ഇവരുടെ മറ്റൊരു ആത്മ സുഹൃത്തായ സംവിധായകൻ പ്രിയദർശനും ഒന്നിച്ച ഗീതാഞ്ജലി എന്ന ചിത്രത്തിലാണ്. ഇരുവരുടെയും മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലും കീർത്തി ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

More from Filmibeat

Read more about: mohanlal menaka g suresh kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X