twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാൽ ചിത്രത്തിന് വേണ്ടുന്ന അമാനുഷികതയുണ്ടോ? അന്ന് ജോഷിയുടെ വാക്ക് കേട്ട് സച്ചി ഞെട്ടിപ്പോയി

    |

    എന്നെന്നും ഓർമിച്ചിരിക്കുന്ന ഒരു മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് റൺ ബേബി റൺ. പ്രേക്ഷകരുടെ പ്രിയ തിരക്കഥകൃത്തും സംവിധായകനുമായിരുന്ന സച്ചി ഒറ്റയ്ക്ക് ആദ്യമായി എഴുതിയ ചിത്രമാണിത്. പ്രേക്ഷകർ അതുവരെ കണ്ടതിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടായിരുന്നു റൺ ബേബി റൺ കഥ പറഞ്ഞത്. മാധ്യമപ്രവർത്തനത്തിന്റെ പശ്ചാത്തലത്തിൽ മുൻപും നിരവധി ചിത്രങ്ങൾ മലയാളത്തിൽ പിറന്നിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു സച്ചിയുടെ ചിത്രം.

    കുഞ്ചാക്കോ ബോബൻ-ആസിഫ് അലി-നിവിൻ പോളി ചിത്രമായ സെവെൻസിൻറെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വെച്ച് സംവിധായകൻ ജോഷി തിരക്കഥാകൃത്ത് സച്ചിയെ കാണാൻ ഇടയായി.മാസ്റ്റർ ഡയറക്ടർ ജോഷിയോട് സച്ചി, തന്റെ കൈയിൽ ഒരു സ്ക്രിപ്റ്റുണ്ടെന്നും എപ്പോൾ വിളിച്ചാലും തരാമെന്നും പറഞ്ഞു. ചടങ്ങിന്റെ തിരക്കിൽ ആലോചിക്കാമെന്ന് പറഞ്ഞെങ്കിലും പിന്നീട് സെവന്സിന്റെ റിലീസ് തിരക്കുകളിൽ പെട്ട് ജോഷിയ്ക്ക് സച്ചിയേ വിളിക്കാനും സാധിച്ചില്ല. പിന്നീട് ഏതാനും മാസങ്ങൾക്ക് ശേഷം സച്ചിയെ തേടി ജോഷിയുടെ ഫോൺ എത്തുകയായിരുന്നത്രേ. ഇപ്പോഴിത സിനിമ കോളങ്ങളിൽ വൈറലാകുന്നത് റൺ ബേബി റണ്ണിൽ മോഹ‌ൻ ലാൽ എത്തിയതിനെ കുറിച്ചാണ്. ഏഷ്യനെറ്റിന്റെ കാഴ്ചയ്ക്ക് ശേഷത്തിലൂടെയാണ് സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയിലവ്‍ മോഹൻലാൽ എത്തിപ്പെട്ടതിനെ കുറിച്ച് പറയുന്നത്..

      ഇതൊരു മോഹൻലാൽ  ചിത്രം  ആക്കിയാലോ

    ഒരു വാർ‌ത്ത ചാനലിന്റെ അണിയറയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമോയം. ഒറ്റയിരുപ്പിൽ തന്നെ ജോഷി സ്ക്രിപ്റ്റ് മുഴുവൻ വായിച്ച് തീർക്കുകയായിരുന്നു. ശേഷം നിർമാതാവായ മിലൻ ജലീലിനെ ഫോണിൽ വിളിച്ച് കഥ ചർച്ച ചെയ്തു. "ഇതൊരു മോഹൻലാൽ ചിത്രം തന്നെ ആക്കിയാലോ?" - ജോഷി ചോദിച്ചു. സച്ചി ഞെട്ടിപ്പോയി! . സച്ചി ആദ്യമായാണ് ഒരു മോഹൻലാൽ സിനിമക്ക് തിരിക്കഥയൊരുക്കുന്നത്. "ഒരു മോഹൻലാൽ ചിത്രം ഡിമാൻഡ് ചെയ്യുന്ന രീതിയിലുള്ള അമാനുഷിക കഥയ്ക്ക് ഈ തിരക്കഥയിൽ വകുപ്പുണ്ടോ?" - സച്ചി സംശയിച്ചു. ജോഷി അപ്പോഴും തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നിരുന്നു. മാസങ്ങൾ കൊണ്ട് തന്നെ തിരക്ക എഴുതി പൂർത്തിയാക്കുകയായിരുന്നു.

     ക്യാമറാമാൻ വേണുവിനൊപ്പം രേണു

    മിലൻ ജലീലും ജോഷിയും സച്ചിയും ചേർന്ന് മോഹൻലാലിനെ സന്ദർശിച്ച് കഥ അവതരിപ്പിച്ചു. കഥയ്ക്ക് ആദ്യം നൽകിയ പേര് " ക്യാമറാമാൻ വേണുവിനൊപ്പം രേണു" എന്നായിരുന്നു. ലാലിനോടൊപ്പം തുല്യ പ്രാധാന്യത്തോടെ നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായിരുന്നു നായികയുടേത്. അതിനാൽ തന്നെ ബോൾഡ് ആയ നായികയെ വേണമായിരുന്നു, മലയാളത്തിൽ ബോൾഡ് ആയ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന നായികമാരെ വെച്ച് നിർമാതാവ് ആലോചിച്ചപ്പോൾ ലാൽ തന്നെയായിരുന്നു അമല പോളിന്റെ പേര് നിർദ്ദേശിച്ചത്. കൂടാതെ മറ്റ് പല തമിഴ് ചിത്രങ്ങളിലും സമാനമായ രീതിയിൽ ബോൾഡ് കഥാപാത്രങ്ങൾ അമല അവതരിപ്പിച്ചിട്ടുണ്ടെന്ന് ജോഷി അന്വേഷിച്ചറിഞ്ഞു. അമലയെ നേരിൽ കണ്ടു സ്ക്രിപ്റ്റ് അവതരിപ്പിച്ചു.

    Recommended Video

    മോഹൻലാൽ തന്നെ നമ്പർ വൺ | Santhivila Dinesh Interview
      അമല ടെൻഷമനായി

    ചിത്രത്തിൽ മോഹൻലാൽ ആണ് നായകനെന്നും ലാലിനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രമാണ് അമല ചെയ്യേണ്ടത് എന്നും മിലൻ ജലീൽ ആദ്യം തന്നെ അമലയോട് പറഞ്ഞിരുന്നു. ഇത് കേട്ടപ്പോൾ താരം ആകെ ടെൻഷനാവുകയായിരുന്നു. പിന്നീട് മോഹൻലാലുമായി സംസാരിച്ച ശേഷമാണു അമല ചിത്രത്തിന് ഡേറ്റ് നൽകിയത്. മൂന്നു തമിഴ് സിനിമകളുടെ ഡേറ്റുകൾ ബ്ലോക്ക് ചെയ്തിട്ടാണ് അമല ചിത്രത്തിൽ ജോയിൻ ചെയ്തത്. ജോഷിയായിരുന്നു സിനിമയ്‌ക്ക് റൺ ബേബി റൺ എന്ന ടൈറ്റിൽ നിർദേശിച്ചത്.

    ജോഷിക്ക് നിർബന്ധമുണ്ടായിരുന്നു

    ക്യാമറയ്ക്ക് അമിത പ്രാധാന്യമുള്ള സിനിമയായത് കൊണ്ട് വളരെ ചടുലമായ സീക്വന്സുകള് ആയിരിക്കണം സിനിമയിൽ ഉടനീളം എന്ന് നിർബന്ധം ജോഷിക്ക് ഉണ്ടായിരുന്നു. യുവാക്കൾ ഇഷ്ടപെടുന്ന സ്റ്റൈലിഷ് ആക്ഷൻ ഫ്രെമുകൾ ചെയ്യാനായി തമിഴ് സൂപ്പർഹിറ്റുകളായ കാക്ക കാക്ക, ഗജിനി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ആർ ഡി രാജശേഖർ സിനിമയിൽ ജോയിൻ ചെയ്തു. ചാനൽ സ്റ്റുഡിയോ ഇൻഡോർ ഷോട്ടുകളും ചെയ്‌സ് സീകുവെൻസുകളും നൈറ്റ് ഷോട്ടുകളുമെല്ലാം മലയാള സിനിമയിൽ ഇന്നേവരെ ഉപയോഗിക്കാത്ത സാങ്കേതിക ഉപകരണങ്ങൾ വച്ചായിരുന്നു ചിത്രീകരിച്ചത്. കൊച്ചിയിലും പരിസരങ്ങളിലും നടന്ന സിനിമയുടെ ചിത്രീകരണം രണ്ട് മാസം കൊണ്ട് പൂർത്തിയാക്കി.

    മോഹൻലാലിനെ കൊണ്ട് പാട്ട്  പാടിച്ചു

    ചിത്രത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ആറ്റുമണൽ പായയിൽ. അഭിനയിക്കുന്നതിനോടൊപ്പം ചിത്രത്തിന് വേണ്ടി ആ ഗാനം പാടിയതും മോഹൻലാൽ തന്നെയായിരുന്നു. സച്ചി തന്നെയാണ് മോഹൻലാലിനെ കൊണ്ട് പാട്ട് പാടിക്കണമെന്നുള്ള അഭിപ്രായം പറഞ്ഞത്.

     മോഹൻലാൽ പാടിയപ്പോൾ

    ലാൽ പാടുമോയെന്ന് അറിയാത്ത ജോഷി സംഭവം നടന്നില്ലെങ്കിൽ മറ്റൊരു ഗായകനെ മനസ്സിൽ ആലോചിച്ചു വെച്ചേക്കണം എന്നും പറഞ്ഞു . ലാലിനോട് ഇത് അവതരിപ്പിച്ചപ്പോൾ അധികം ആലോചിക്കാതെ ലാൽ ട്യൂണൊന്ന് കേൾപ്പിക്കാൻ ആവശ്യപ്പെട്ടു . സമ്മതം മൂളിയ ലാൽ തൊട്ടടുത്ത ദിവസം തന്നെ മോഹൻലാൽ ഗാനം ആലപിച്ചു ,നിമിഷ നേരങ്ങൾ കൊണ്ട് ലാൽ പാടി ഓക്കേ ആക്കി .ലാൽ ആ പാട്ട് പാടി തീർത്തപ്പോൾ സ്റ്റുഡിയോയിൽ നിറഞ്ഞ കൈയടി ആയിരുന്നു .

    English summary
    Mohanlal Was The Only Choice For Run Baby Run Movie Revealed Joshiy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X