ഇനി കുറച്ച് ദിവസം മോഹന്‍ലാലിന്റെ തട്ടകം ഭൂട്ടാനിലായിരിക്കും! കാരണമെന്താണെന്ന് അറിയാമോ?
നടന വിസ്മയം മോഹന്‍ലാലിനെ പോലെ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിക്കുന്ന താരങ്ങള്‍ വേറെ ഉണ്ടാവില്ല. മോഹന്‍ലാല്‍ നായകനായി അടുത്ത വരാനിരിക്കുന്ന സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റ് സിനിമകളായിരിക്കും. അതിനുള്ള തയ്യാറെടുപ്പുകളെല്ലാമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. അങ്ങനെ ചിത്രീകരണം പൂര്‍ത്തിയായ വെളിപാടിന്റെ പുസ്തകം ആഗസ്റ്റ് 31 തിയറ്ററുകളിലേക്കെത്തുകയാണ്.
അതിനിടെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി മോഹന്‍ലാലും സംഘവും ഭൂട്ടാനിലേക്ക് പോയിരിക്കുകയാണ്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ വാരണാസിയിലായിരിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തൊട്ട് പിന്നാലെയാണ് ഒടിയന്റെ ടീം ഭൂട്ടാനില്‍ പോവുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.

സിനിമയുടെ ഷൂട്ടിങ്ങിന് പോവുന്നതിന് മുമ്പായി അമൃത ചാനലില്‍ ഒരുക്കുന്ന ലാല്‍ സലാം എന്ന ടെലിവിഷന്‍ പരിപാടിയുടെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുകയാണ്. ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത് മഞ്ജു വാര്യരാണ്. അതിനിടെ സിനിമയില്‍ നിന്നും മഞ്ജു വാര്യരെ ഒഴിവാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. മഞ്ജുവിന് താരമൂല്യം നഷ്ടമായതും ദിലീപ് വിഷയം വിവാദമായി നില്‍ക്കുന്നതുമായ സാഹചര്യത്തിലാണ് മഞ്ജുവിനെ സിനിമയില്‍ നിന്നും ഒഴിവാക്കിതായി പറയുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.


Click it and Unblock the Notifications