'ലാലേട്ടന്റെ അമ്പാൻ..., ഡ്രൈവറിൽ നിന്നും മനസാക്ഷി സൂക്ഷിപ്പുകാരനിലേക്ക്..., ഈ സ്നേഹത്തിന് നന്ദി'; മോഹൻലാൽ!

മോഹൻലാൽ‌ എന്ന് പറയുമ്പോൾ തന്നെ അറിയാതെ മലയാളി കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി ഒപ്പം പറയുന്ന പേരാണ് ആന്റണി പെരുമ്പാവൂർ‌ എന്നത്. തന്റെ സിനിമ കരിയറിന്റെ എല്ലാ ഉയർച്ചയുടെയും തന്റെ എല്ലാ നന്മയുടെയും പുറകിൽ ആന്റണി പെരുമ്പാവൂർ എന്ന ഒരു വ്യക്തിയുണ്ടെന്നും അത് സത്യമാണെന്നും ആ സത്യത്തെ താൻ മാനിക്കുന്നുവെന്നും ഇടയ്ക്കിടെ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്നെ പറഞ്ഞിട്ടുമുണ്ട്.

മോഹൻലാലിന്റെ കരിയറിന്റെ തുടക്ക കാലം മുതൽ തന്നെ ആന്റണിയും കൂടെയുണ്ട്. വ‍ർഷങ്ങൾക്ക് മുമ്പ് വെറും 22 ദിവസത്തേക്ക് പട്ടണപ്രവേശം എന്ന സിനിമയുടെ ലൊക്കേഷനിൽ ഡ്രൈവറായി വന്നതാണ് ആൻ്റണി പെരുമ്പാവൂർ. പിന്നീട് മൂന്നാംമുറയുടെ ഷൂട്ടിങ് ലൊക്കേഷനിലെ ആൾക്കൂട്ടത്തിനിടയിൽ ആന്റണിയെ കണ്ടപ്പോൾ മോഹൻലാൽ ആന്റണിയെ ഡ്രൈവറായി കൂടെ ക്ഷണിക്കുകയായിരുന്നു.

Antony Perumbavoor  Mohanlal

പിൽക്കാലത്ത് മോഹൻലാലിന്റെ ആത്മമിത്രമായി ആന്റണി മാറി. ഇപ്പോഴിതാ പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസിച്ച് മോഹൻലാൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധിക്കപ്പെടുന്നത്. ആൻ്റണി... താങ്കളുടെ സാന്നിധ്യത്തിനും സ്നേഹത്തിനും സൗഹൃദത്തിനും നന്ദി. ജന്മദിനാശംസകൾ... പ്രിയ സുഹൃത്തേ! എന്നാണ് ആന്റണിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ കുറിച്ചത്. ആന്റണിയുടെ പിറന്നാൾ മാത്രമല്ല ആന്റണിയുടെയും ഭാര്യ ശാന്തിയുടെയും വിവാഹ​ വാർഷികം കൂടിയാണ് ഇന്ന്.

പിറന്നാൾ ആശംസകൾക്കൊപ്പം തന്റെ പ്രിയ സുഹൃത്തിനും ഭാര്യയ്ക്കും വിവാഹ​ വാർഷിക ആശംസകളും മോഹൻലാൽ നേർന്നു. ശാന്തിക്കും ആൻ്റണിക്കും... നിങ്ങൾ ഒരുമിച്ചുള്ള മറ്റൊരു വർഷം ആഘോഷിക്കുമ്പോൾ ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ സ്‌നേഹം ആഴമേറിയതും ബന്ധം ദൃഢവുമായിത്തീരട്ടെ. വിവാഹ വാർഷിക ആശംസകൾ എന്നാണ് താരം കുറിച്ചത്.

പ്രിയ സുഹൃത്തിനെ കുറിച്ചുള്ള മോഹൻലാലിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ ആരാധകരെല്ലാം ആന്റണി പെരുമ്പാവൂരിന് ആശംസകളുമായി എത്തി. ലാലേട്ടന്റെ സാരഥിയായി തുടങ്ങി മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച നിർമാതാവായി മാറിയ ആന്റണി ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ, ലാലേട്ടാ ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലൊരു ഐറ്റം, ഒരു കടുത്ത മോഹൻലാൽ ആരാധകൻ... ആൻ്റണി പെരുമ്പാവൂർ..., രാജാവും പടത്തലവനും എന്നിങ്ങനെയാണ് ഇരുവരുടെയും സൗഹൃദത്തെ പ്രശംസിച്ച് ആരാധകർ കുറിച്ച കമന്റുകൾ.

എന്റെ ജീവന്റെയും ജീവിതത്തിന്റെയും ഭാഗമാണ്... എന്റെ എല്ലാമാണ് ലാൽ സാർ എന്നൊക്കെയാണ് ആന്റണി പെരുമ്പാവൂർ മോഹൻലാലുമായുള്ള ബന്ധത്തെ വിശേഷിപ്പിക്കാറുള്ളത്. ഒരിക്കൽ‌ ആന്റണി എങ്ങനെ തന്റെ ജീവിതത്തിന്റെ ഭാ​ഗമായിയെന്ന് മോഹൻലാൽ തന്നെ വെളിപ്പെടുത്തിയിരുന്നു.

Antony Perumbavoor  Mohanlal

വളരെ അപ്രതീക്ഷിതമായിട്ടാണ് അത് സംഭവിച്ചത്. മൂന്നാം മുറ എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് ഞാൻ ആന്റണിയെ കാണുന്നത്. നമുക്ക് ചില മനുഷ്യരെ കാണുമ്പോൾ താൽപര്യമൊക്കെ തോന്നില്ലേ. ആ താൽപര്യത്തോട് കൂടി ഞാൻ ആന്റണിയെ എന്റെ ഡ്രൈവറായി ക്ഷണിച്ചു. ആ സമയത്ത് എനിക്ക് കാറുണ്ടെങ്കിലും ഒരു പേഴ്‌സണൽ ഡ്രൈവർ ഒന്നും ഇല്ലായിരുന്നു. അങ്ങനെ ചോദിച്ചപ്പോൾ ആന്റണി സമ്മതിച്ചു.

ആ സമയത്ത് തന്നെയാണ് എന്റെ കല്യാണവും നടക്കുന്നത്. എന്റെ ഭാര്യയും ആന്റണിയും ഒരുമിച്ചാണ് എന്റെ ജീവിതത്തിലേക്ക് വരുന്നത് എന്നാണ് മോഹൻലാൽ പറഞ്ഞത്. ഡ്രൈവർ എന്നതിൽ നിന്നും മാറി മോഹ​ൻലാൽ കുടുംബത്തിന്റെ എല്ലാമെല്ലാമാണ് ആന്റണി പെരുമ്പാവൂർ ഇപ്പോൾ.

ആശിർവാദ് സിനിമാസിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ആന്റണി പെരുമ്പാവൂരാണ്. കേരളത്തിലെ ഏറ്റവും വലിയ സിനിമാ നിര്‍മ്മാണ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. മോഹന്‍ലാല്‍ സിനിമകളിലൂടെ മലയാള സിനിമ നിര്‍മ്മാണ രംഗത്ത് വലിയ സ്ഥാനം ഇക്കാലം കൊണ്ട് നേടിയെടുക്കാന്‍ ആന്‍റണി പെരുമ്പാവൂരിന്‍റെ നേതൃത്വത്തിലുള്ള ഈ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

Read more about: antony perumbavoor mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X