സുചിത്രയ്‌ക്കൊപ്പം ന്യൂയോര്‍ക്കില്‍ കറങ്ങി നടന്ന് മോഹന്‍ലാല്‍! ഏറ്റവും പുതിയ ചിത്രം പുറത്ത്, കാണൂ

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മാര്‍ച്ച് 28 ന് ലൂസിഫറിനെ തിയറ്ററുകളിലേക്ക് എത്തിച്ച് മോഹന്‍ലാലും പൃഥ്വിരാജും അവധിക്കാലം ആഘോഷിക്കാന്‍ പോയിരിക്കുകയാണ്. വിദേശത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോസും താരങ്ങള്‍ തന്നെ പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം എത്തിയിരിക്കുകയാണ്.

mohanlal-with--suchithra

മോഹന്‍ലാലും ഭാര്യ സുചിത്രയും ന്യൂയോര്‍ക്കിലേക്കായിരുന്നു അവധി ആഘോഷിക്കാന്‍ പോയത്. ഇരുവരും ഒരു തെരുവില്‍ നില്‍ക്കുന്ന ചിത്രമാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ മോഹന്‍ലാല്‍ പുറത്ത് വിട്ടിരിക്കുന്നത്. കേരള ബോക്‌സോഫീസിനെ തകര്‍ത്തിട്ട് രണ്ട് പേരും കൂടി ന്യൂയോര്‍ക്കില്‍ കറങ്ങി നടക്കുകയാണോ.. തുടങ്ങി ഈ ചിത്രത്തിന് നിരവധി കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

View this post on Instagram

#timessquare #newyork

A post shared by Mohanlal (@mohanlal) on

മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് മൂവിയായി ലൂസിഫര്‍ മാറിയിരിക്കുകയാണ്. അടുത്ത കാലത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ വാരിക്കൂട്ടിയതും ലൂസിഫറാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായിട്ടായിരുന്നു താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന കന്നിചിത്രമാണെങ്കിലും മികച്ച സംവിധായകനുള്ള കഴിവ് താരത്തിനുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X