വിസ്മയയ്ക്ക് 33 വയസ്?; വിവാഹത്തിന് നിർബന്ധിച്ചില്ല പറക്കാൻ അനുവദിച്ചു, താരപുത്രിമാർക്ക് മാതൃക, ലാലിന്റെ മായ!
മോഹൻലാലിന്റെ രണ്ട് മക്കളും പ്രേക്ഷകർക്ക് എന്നും അത്ഭുതമാണ്. ലോകം അറിയുന്ന മഹാനടന്റെ മക്കളാണെന്ന ടാഗ് ഒരിക്കലും ഇരുവരും ഉപയോഗിക്കാറില്ല. തന്റെ സ്റ്റാർഡം മൂലം വരുന്ന ബുദ്ധിമുട്ടുകൾ മക്കൾ അനുഭവിക്കരുതെന്ന നിർബന്ധം മോഹൻലാലിനുമുണ്ട്. മലയാളത്തിൽ നിരവധി സ്റ്റാർ കിഡ്സുണ്ട്. അവരെല്ലം മാതാപിതാക്കളുടെ സ്റ്റാർഡത്തിന് കീഴിൽ നിന്ന് സിനിമയിലും മോഡലിങ്ങിലുമെല്ലാം കരിയർ കെട്ടിപടുക്കാൻ ശ്രമിക്കുന്നവരുമാണ്.
എന്നാൽ പ്രണവിനേയും വിസ്മയയേയും ഒരിക്കലും ലൈം ലൈറ്റിൽ കാണാൻ സാധിക്കില്ല. ഒരു ഫോട്ടോഷൂട്ടിൽ പോലും മാതാപിതാക്കൾക്കൊപ്പം ഇരുവരും പ്രത്യക്ഷപ്പെടാറില്ല. വല്ലപ്പോഴും സോഷ്യൽമീഡിയയിൽ ഇരുവരും എന്തെങ്കിലും ഷെയർ ചെയ്യുമ്പോൾ മാത്രമാണ് ആരാധകർക്കും മോഹൻലാലിന്റെ മക്കളുടെ വിശേഷങ്ങൾ അറിയാൻ കഴിയുന്നത്.

സ്വകാര്യത മാനിച്ച് മക്കളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വളരെ വിരളമായി മാത്രമെ ലാൽ മറുപടി നൽകാറുമുള്ളു. ഇന്നത്തെ ദിവസം മോഹൻലാലിനും കുടുംബത്തിനും വളരെ സ്പെഷ്യലാണ്. അതിന് ഒരു കാരണം വർഷങ്ങളുടെ കഠിനാധ്വാനത്തിലൂടെ സൃഷ്ടിച്ചെടുത്താൻ എമ്പുരാൻ റിലീസിന് എത്തി എന്നത് മാത്രമല്ല ഓമനപുത്രി വിസ്മയയുടെ പിറന്നാൾ ദിനം കൂടിയാണ് എന്നതാണ്. എമ്പുരാൻ പ്രി റിലീസിൻരെ തിരക്കിലും അർദ്ധരാത്രിയിൽ തന്നെ മകൾക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ എത്തിയിരുന്നു.
ജന്മദിനാശംസകൾ... മായ കുട്ടി... ഓരോ ദിവസവും നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിലേക്ക് നീ എത്തട്ടെ മോളെ. നിന്റെ ജീവിതത്തിൽ സന്തോഷവും പുഞ്ചിരിയും നിറയട്ടെ. നിന്നെക്കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു. നിന്നെ ഞാൻ അത്രയും സ്നേഹിക്കുന്നു... അച്ഛ... എന്നണ് മോഹൻലാൽ മകൾക്ക് പിറന്നാൾ ആശംസിച്ച് കുറിച്ചത്.
ഒപ്പം മകളുടെ മനോഹരമായ ഒരു ഫോട്ടോയും ലാലേട്ടൻ പങ്കിട്ടിരുന്നു. പെൺമക്കൾ അച്ഛന്മാർക്ക് എന്നും വീക്ക്നെസ്സാണെന്നത് മോഹൻലാലും തെളിയിച്ച് കഴിഞ്ഞു. ഇന്ന് വിസ്മയയുടെ മുപ്പത്തിമൂന്നാം പിറന്നാളാണ്. മകളുടെ പിറന്നാൾ ദിനത്തിൽ തന്നെ എമ്പുരാൻ റിലീസ് ചെയ്യുന്ന സന്തോഷം റിലീസ് തിയ്യതി പ്രഖ്യാപിച്ചപ്പോൾ തന്നെ സുചിത്ര പങ്കുവെച്ചിരുന്നു. എമ്പുരാൻ തിയറ്ററുകളിലെത്തുന്ന മാർച്ച് 27ന് എനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ട്. അതേ ദിവസമാണ് എന്റെ മകളുടെ ജന്മദിനം.
അതിനാൽ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണ് എന്നായിരുന്നു സുചിത്ര കുറച്ച് നാളുകൾക്ക് മുമ്പ് എമ്പുരാനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. പ്രണവ് അച്ഛന്റെ വഴിയെ സിനിമയിലേക്ക് എത്തിയെങ്കിലും വിസ്മയയ്ക്ക് സിനിമാ മോഹങ്ങളില്ല. എന്തിന് ഇന്നേവരെ മോഡലിങ് പോലും ട്രൈ ചെയ്തിട്ടില്ല. മീനാക്ഷി ദിലീപ്, ഉർവശിയുടെ മകൾ തേജാലക്ഷ്മി തുടങ്ങിയവർ സിനിമയിലേക്ക് അരങ്ങേറിയിട്ടില്ലെങ്കിലും മോഡലിങ്ങിൽ സജീവമാണ്.

മാത്രമല്ല സിനിമാക്കാരുടെ ഫങ്ഷനുകളിലും സജീവ സാന്നിധ്യമായി ഉണ്ടാകാറുണ്ട്. എന്നാൽ വിസ്മയയ്ക്ക് ഇത്തരം താൽപര്യങ്ങളൊന്നുമില്ല. ചേട്ടനെപ്പോലെ യാത്രകളും എഴുത്തും എല്ലാമാണ് വിസ്മയയുടേയും വഴി. അതുപോലെ മുപ്പത്തിമൂന്ന് വയസ് പിന്നിട്ടുവെന്ന് പറഞ്ഞ് മകളെ വിവാഹത്തിന് നിർബന്ധിക്കുന്ന അച്ഛനുമല്ല മോഹൻലാൽ. മകളുടെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കുമാണ് എന്നും ലാലും സുചിത്രയും വിലകൽപ്പിച്ചിട്ടുള്ളത്.
ലൈം ലൈറ്റിൽ നിന്നും മാറിയുള്ള വിസ്മയയുടേയും പ്രണവിന്റേയും ഒതുങ്ങിയ ജീവിതം താരങ്ങളുടെ മക്കൾക്ക് മാതൃകയാണെന്നാണ് ആരാധകർ പറയാറുള്ളത്. ഇപ്പോൾ വിസ്മയ മാർഷ്വൽ ആർട്സ് പഠിക്കുകയാണ്. അവരെപ്പോൾ കല്യാണം കഴിക്കണം ആരെ കല്യാണം കഴിക്കണം എന്നൊക്കെ അവർക്ക് വിട്ടു. എപ്പോഴും എല്ലാവർക്കും എപ്പോൾ കല്യാണം കഴിക്കും എന്ന ചോദ്യമാണ്. പക്ഷെ ഞാൻ അങ്ങനെ ചോദിക്കില്ല.
നിങ്ങൾക്ക് സെറ്റിൽ ഡൗൺ ചെയ്യണമെന്ന് പറയുമ്പോൾ നിങ്ങൾ വന്ന് പറയൂ എന്നാണ് പറയാറ്. അത് അവരുടെ തീരുമാനമാണ് എന്നാണ് മക്കളുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരിക്കൽ പ്രതികരിച്ച് സുചിത്ര പറഞ്ഞത്. അവസാനമായി റിലീസ് ചെയ്ത പ്രണവ് മോഹൻലാൽ സിനിമ വർഷങ്ങൾക്കുശേഷമാണ്.


Click it and Unblock the Notifications











