'പ്യാരി എല്ലാത്തിലും ഫ്രീ, സുഹൃത്തുക്കളെ പോലെയായിരുന്നു അവർ'; വീട്ടിൽ കാണിക്കുന്ന ​ഗോഷ്ടികളൊന്നും പിന്നെയില്ല

മലയാളികളുടെ അഭിമാനമായ നടൻ മോഹൻലാൽ സുഹൃത്തുക്കളോട് അടുത്തിടപഴകുന്ന ആളാണെങ്കിലും പൊതുവിടങ്ങളിൽ അന്തർമുഖനാണ്. അടുത്തറിയാവുന്നവർക്ക് മാത്രമേ മോഹൻലാലിന്റെ മനസറിയൂ. അമ്മയോടുള്ള മോഹൻലാലിന്റെ സ്നേഹം ആരാധകർക്കറിയാം. അമ്മയുടെ കാര്യത്തിൽ വെെകാരികമായാണ് മോഹൻലാൽ സംസാരിക്കാറ്. ശാന്തകുമാരി നായർ, വിശ്വനാഥൻ നായർ എന്നിവരാണ് മോഹൻലാലിന്റെ മാതാപിതാക്കൾ. പ്യാരിലാൽ എന്ന ചേട്ടനും മോഹൻലാലിനുണ്ടായിരുന്നു. 2000 ൽ ഹൃദയാഘാതം വന്ന് പ്യാരിലാൽ മരണപ്പെട്ടു. പ്യാരിലാലിനെക്കുറിച്ച് കിരീടം ഉണ്ണി ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

എന്റെ ക്ലാസ്മേറ്റായിരുന്നു പ്യാരിലാൽ. പ്യാരിയുടെ വീട്ടിൽ പോകുന്ന സമയങ്ങളിലാണ് ലാലിനെ കണ്ടിട്ടുള്ളത്. അന്ന് ലാൽ അമുൽ ബേബിയെ പോലെയാണ്. വളരെ ഷെെെ ആയ കൊച്ചനിയൻ. എല്ലാ കാര്യത്തിനും അമ്മയുടെ കൂടെ ഒട്ടി നടക്കുന്ന കൊച്ചുകുട്ടി. പ്യാരി എല്ലാ കാര്യത്തിലും വളരെ ഫ്രീയാണ്. എനിക്ക് തോന്നിയത് എല്ലാം കൊണ്ടും മികച്ചത് പ്യാരി ആണെന്നാണ്. പ്യാരി മികച്ച അഭിനേതാവ് കൂടിയാണ്. ചേട്ടനും അനിയനുമായിരുന്നില്ല. രണ്ട് പേരും നല്ല സുഹൃത്തുക്കളായിരുന്നു എന്നും കിരീടം ഉണ്ണി പറഞ്ഞു. കിളികൊഞ്ചൽ എന്ന സിനിമയിൽ മോഹൻലാലും പ്യാരിലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചേട്ടനെക്കുറിച്ച് അധികം അഭിമുഖങ്ങളിലൊന്നും മോഹൻലാൽ സംസാരിച്ചിട്ടില്ല.

Mohanlal

മോഹൻലാലിനെക്കുറിച്ച് ഒരിക്കൽ അമ്മ സംസാരിച്ചിട്ടുണ്ട്. എപ്പോഴാണോ സമയം കിട്ടുന്നത്, അപ്പോൾ വരും. പ്രത്യേകിച്ച് സമയമില്ല. വന്ന അന്ന് തന്നെ പോകണമെങ്കിൽ മക്കൾ വരേണ്ടെന്ന് ഞാൻ പറയും. രണ്ട് ദിവസമെങ്കിലും നിൽക്കാനാണെങ്കിൽ വരാൻ പറയും. പിന്നെ അവന്റെ ജോലിയുടെ കാര്യം എനിക്കറിയാം. അതുകൊണ്ട് എനിക്ക് പരിഭവം ഇല്ല. ദിവസവും വിളിക്കുമെന്നും മോഹൻലാലിന്റെ അമ്മ പറഞ്ഞു.

ലാലു മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ചെയ്യുമ്പോൾ ഞാൻ സുഖമില്ലാതെ ഹോസ്പിറ്റലിലായിരുന്നു. ഹോസ്പിറ്റലിൽ നിന്നും വന്നപ്പോൾ അവന്റെ പുറത്ത് ചുവന്ന പാട് കണ്ടു. അടിച്ചതായിരിക്കും എന്ന് ഞാൻ കരുതി. എനിക്ക് വിഷമം തോന്നി. എന്നാൽ അടിച്ചതല്ല, സിനിമയല്ലേ അമ്മാ എന്ന് ലാലു പറഞ്ഞു. സിനിമ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി.

Mohanlal  Pyarelal

കാരണം അവൻ വില്ലനല്ല. എന്നാലും അതിൽ നിന്നല്ലേ തുടക്കം. വീട്ടിൽ കാണിക്കുന്ന വികൃതിത്തരങ്ങൾ തന്നെയാണ് അവൻ സിനിമയിലും കാണിക്കുന്നത്. താളവട്ടത്തിലെ ചാ‌ടി മറിയലെല്ലാം ഇവിടെ കാണിക്കുന്ന ​ഗോഷ്ടികളാണ്. പക്ഷെ ഇപ്പോൾ അതൊന്നും കാണിക്കില്ല. വളരെ ശാന്തനാണ്. പ്രൊഫഷന്റേതായിരിക്കും. പണ്ടത്തേക്കാളും ഒരുപാട് ശാന്തനാണ് മോഹൻലാലെന്നും അന്ന് ശാന്തകുമാരി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ദാ​​ദ സാഹേബ് പുരസ്കാരം മോഹൻലാലിന് ലഭിച്ചത്. സഹപ്രവർത്തകരും ആരാധകരുമെല്ലാം മോഹൻലാലിനെ അഭിനന്ദിച്ചു. ഒരു ആർട്ടിസ്റ്റിന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാ​ഗ്യമായാണ് പുരസ്കാരം ലഭിച്ചതിനെ താൻ കാണുന്നതെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൃദയപൂർവം ആണ് മോഹൻലാലിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സത്യൻ അന്തിക്കാടാണ് സംവിധായകൻ ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ വന്ന സിനിമയാണ് ഹൃദയപൂർവം. മോഹൻലാലിന് പുറമെ മാളവിക മോഹനൻ, ജനാർദ്ദനൻ, ലാലു അലക്സ്, സം​ഗീത് പ്രതാപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. തുടരും എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം വന്ന മോഹൻലാൽ സിനിമയാണ് ഹൃദയപൂർവം.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X