ദൃശ്യം സെറ്റിൽ നിന്ന് ഏറ്റവും കൂടുതൽ കേട്ട പരാതി ഇതായിരുന്നു, വെളിപ്പെടുത്തി എസ്തർ

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം2. ആറ് വർഷത്തിന് ശേഷം ജോർജ്ജ്കുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. ദൃശ്യത്തിന്റെ ആദ്യം ഭാഗം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ചിത്രം വീണ്ടും എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ജോർജ്ജ് കുട്ടിയുടേയും കുടംബത്തിന്റേയും കഥയാണ് ദൃശ്യം 2.

താരപുത്രത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ദൃശ്യം 2 നെ കുറിച്ചുളള വെളിപ്പെടുത്തലുമായി നടി എസ്തർ. ദൃശ്യം ആദ്യ ഭാഗത്ത് ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെട്ട കഥാപാത്രമായിരുന്നു എസ്തറിന്റേത്. അനുമോൾ എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ആറ് വർഷത്തെ മാറ്റത്തെ കുറിച്ച് വെളിപ്പെടുത്തി എസ്തർ. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 പ്രതീക്ഷിക്കത്ത ചിത്രം

പ്രതീക്ഷിക്കാതെ വന്നെത്തിയ ചിത്രമാണ് ദൃശ്യം 2 എന്നാണ് എസ്തർ പറയുന്നത്. എട്ട് വർഷത്തിന് ശേഷം ദൃശ്യം കുടുംബത്തിലേക്ക് തിരിച്ചെത്താനായതിൽ ഒരുപാട് സന്തോഷം. ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല ഇത്. പ്രതീക്ഷിക്കാതെ നല്ല കാര്യങ്ങൾ ജീവിതത്തിൽ നടക്കുമ്പോൾ ഭയങ്കര സന്തോഷമല്ലേ. സിനിമാ ചിത്രീകരണമൊക്കെ നിന്ന, ലോക്ഡൗണിൽ‌ എന്താ ചെയ്യേണ്ടതെന്നറിയാതെ ആളുകൾ വീട്ടിലിരുന്ന സമയത്താണ് ജീത്തു അങ്കിൽ പെട്ടെന്ന് വിളിച്ചിട്ട് പറയുന്നത് നമ്മൾ ദൃശ്യം 2 ചെയ്യാൻ പോവുകയാണെന്ന്. ഭയങ്കര സന്തോഷമായിരുന്നു. ഇപ്പോ സിനിമ റിലീസിന് തയ്യാറെടുക്കുകയല്ലേ,അതിന്റെ ചെറിയൊരു പേടിയുമുണ്ട്.

കേൾക്കേണ്ടി വന്ന പരാതി

സെറ്റിൽ നിന്ന് കേൾക്കേണ്ടി വന്ന പരാതിയെ കുറിച്ചും എസ്തർ അഭിമുഖത്തിൽ പറയുന്നു.വ്യക്തിപരമായി ഓരോരുത്തർക്കും കുറേ മാറ്റങ്ങൾ വന്നിട്ടുണ്ട്. ദൃശ്യം 2-ന്റെ സെറ്റിൽ വന്നപ്പോൾ ഞാൻ ഏറ്റവുമധികം കേട്ട പരാതിയാണ് എസ്തർ ഭയങ്കര സൈലന്റായി എന്ന്. പണ്ട് എല്ലാവരോടും കലപില പറഞ്ഞ് നടന്ന കുട്ടിയാണ് ആ എസ്തറിന് എന്തോ പറ്റി, ഭയങ്കര റിസർവ്ഡ് ആയി എന്നൊക്കെ എല്ലാവരും പറ‍ഞ്ഞിരുന്നു. ആ വ്യത്യാസം ഉണ്ട്. പിന്നെ സിനിമയെ കുറച്ച് കൂടി ​ഗൗരവമായി കാണാൻ തുടങ്ങി. അതുപോലെ അനുമോൾ എന്ന കഥാപാത്രത്തിനും മാറ്റമുണ്ട്.

കഥാപാത്രത്തിലെ  വ്യത്യാസം

ദൃശ്യം ഒന്നിലെ കഥാപാത്രമല്ല രണ്ടാം ഭാ​ഗത്തിലെത്തുമ്പോൾ. ദൃശ്യം രണ്ടിലെ മൂന്ന് സ്ത്രീകൾ എന്നാണ് എന്നെയും മീന ആന്റിയെയും ഹൻസിബ ചേച്ചിയെയും പ്രമോഷനും മറ്റുമായി എവിടെ പോയാലും അഭിസംബോധന ചെയ്യുന്നത്. ആദ്യത്തേതിലെ പോലെ ഭയങ്കര ട്വിസ്റ്റ് സംഭവിക്കുന്ന ഒരു അവസരമൊന്നും എനിക്ക് രണ്ടാം ഭാ​ഗത്തിൽ ഇല്ല. കുടുംബ ബന്ധങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമയാകും ദൃശ്യം 2 എന്നും എസ്തർ പറയുന്നു.

Recommended Video

Drishyam 2 Exclusive Interview | Mohanlal | Jeethu Joseph | FilmiBeat Malayalam
ഇടവേള

കുറേ നാളുകൾക്ക് ശേഷമാണ് ജോലി ചെയ്യുന്നത്. ഡബ്ബിങ്ങിന്റെ സമയത്ത് ഞാൻ ജീത്തു അങ്കിളിനോട് പറഞ്ഞിരുന്നു മൈക്കിന്റെ മുന്നിൽ സംസാരിക്കുമ്പോൾ എനിക്ക് നല്ല ഉത്കണ്ഠയുണ്ടെന്ന്. രണ്ട് മൂന്ന് ടേക്ക് എടുക്കേണ്ടി വന്നു. അഭിനയിക്കാൻ നിന്നപ്പോഴും ഇതേ ആകുലത ഉണ്ടായിരുന്നുവെങ്കിലും കൊറോണ വന്നതോ, ഇത്രയും നാളത്തെ ​ഗ്യാപ് വന്നതോ ഒന്നും ബാധിച്ചിട്ടേ ഇല്ലായിരുന്നു എല്ലാവരുടെയും പെരുമാറ്റത്തിൽ. അത് ലാലങ്കിൾ ആകട്ടെ, മീന ആന്റി ആകട്ടെ, ജീത്തു അങ്കിൾ ആവട്ടെ... അത്രയ്ക്ക് നല്ല വരവേല്‍പായിരുന്നു സെറ്റിൽ ലഭിച്ചത്.

More from Filmibeat

Read more about: esther anil drishyam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X