അച്ഛന്റെ മൗനത്തിന് കാരണമതാകം, ജീവിച്ചിരിക്കെ മൂത്ത മകന്റെ മരണം...; മോഹൻലാലിനോട് സ്നേഹക്കുറവില്ല
മോഹൻലാലിന്റെ അമ്മ ശാന്തകുമാരി ലോകത്തോട് വിട പറഞ്ഞിട്ട് ദിവസങ്ങൾ പിന്നിടുകയാണ്. അമ്മയുടെ സ്നേഹ വാത്സല്യങ്ങളിൽ വളർന്ന മോഹൻലാലിന് ഈ ദുഖം താങ്ങാനാകണേ എന്നാണ് നടനെ സ്നേഹിക്കുന്നവരെല്ലാം പ്രാർത്ഥിച്ചത്. എപ്പോഴെങ്കിലും പൊതുവേദികളിൽ മോഹൻലാലിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ടെങ്കിൽ അത് അമ്മയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു.
അമ്മയോട് കാണിച്ചത് പോലെ അച്ഛനോട് സ്നേഹം പ്രകടിപ്പിക്കാൻ മോഹൻലാലിന് കഴിഞ്ഞിട്ടില്ല. ഗൗരവക്കാരനായിരുന്നു മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ. മുമ്പൊരിക്കൽ കെെരളി ടിവിയിലെ അഭിമുഖത്തിൽ വിശ്വനാഥൻ നായർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഞങ്ങൾ തമ്മിൽ അങ്ങനെ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. അച്ഛനും മകനും എന്ന ബന്ധമേയുള്ളൂ. ഞങ്ങൾ സിനിമയെക്കുറിച്ചൊന്നും സംസാരിക്കാറില്ല. മകൻ സർക്കാർ ഉദ്യോഗസ്ഥനാകാത്തതിൽ എനിക്ക് വിഷമമില്ല. മകൻ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ദേവാസുരം ആണ്. അത്തരത്തിലുള്ള കഥാപാത്രങ്ങളാണ് എനിക്ക് കൂടുതൽ ഇഷ്ടം. മകൻ വില്ലൻ വേഷങ്ങൾ ചെയ്തപ്പോൾ വിഷമമൊന്നും തോന്നിയിട്ടില്ല. എന്തായാലും കുഴപ്പമില്ല. മോഹൻലാലെന്ന നടനെ വിലയിരുത്തുമ്പോൾ നൂറിൽ 90 മാർക്ക് കുറയുമെന്നും വിശ്വനാഥൻ നായർ അന്ന് പറഞ്ഞു.
മകനെക്കുറിച്ച് വലിയ സ്നേഹ വാത്സല്യങ്ങൾ പ്രകടിപ്പിച്ച് കൊണ്ടായിരുന്നില്ല ഈ അഭിമുഖത്തിൽ വിശ്വനാഥൻ നായർ സംസാരിച്ചത്. ഇതേക്കുറിച്ച് അഭിമുഖം കണ്ട പലർക്കും പല അഭിപ്രായങ്ങളാണ്. അച്ഛൻ സ്നേഹം ഉള്ളിലൊതുക്കിയ ആളാണെന്ന് ഇവർ അഭിപ്രായപ്പെട്ടു.
സത്യസന്ധനായ അച്ഛൻ...ആവശ്യമില്ലാത്ത പുകഴ്ത്തലും ഇല്ല. താല്പര്യവുമില്ല. ഓവർ അഭിമാനം കാട്ടി ഷോകളും ഇല്ല. അഭിനയത്തിന് എത്ര മാർക്ക് കൊടുക്കാമെന്ന് ചോദിച്ചപ്പോഴും.90 കൊടുക്കാം എന്നെ ഉള്ളു.

10 കുറയും എന്ന് ഓപ്പൺ ആയിപറഞ്ഞു, മോഹൻലാലിൻറെ ജേഷ്ഠൻ പ്യാരിലാൽ മോഹൻലാലിൻറെ അച്ഛൻ ജീവിച്ചിരിക്കെ മരിച്ചു പോയിരുന്നു. ഈ മരണം ഈ കുടുംബത്തെ ഉലച്ചിട്ടുണ്ട്. ഒരുപക്ഷെ ഈ അച്ഛന്റെ മൗനം അതാവാം, ഗൗരവക്കാരാണെന്നു പുറമെ കാണുന്ന പലരും വളരെ പാവങ്ങളാണ്, പണ്ടത്തെ അച്ഛന്മാരൊക്കെ ഇങ്ങനെ തന്നെ ആയിരുന്നു. എന്നാൽ മനസ്സിൽ കുന്നോളം സ്നേഹം ഉണ്ടാകും. എന്റെ അച്ചാച്ചനും ഇങ്ങനെ ആയിരുന്നു എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾ. പ്യാരി ലാൽ എന്നാണ് മോഹൻലാലിന്റെ ചേട്ടന്റെ പേര്. 2000 ൽ ഹൃദയാഘാതം വന്നാണ് ഇദ്ദേഹം മരിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 30 നാണ് മോഹൻലാലിന്റെ അമ്മ മരിച്ചത്. 90 വയസായിരുന്നു. പക്ഷാഘാതം കാരണം 10 വർഷത്തോളമായി കിടപ്പിലായിരുന്നു ഇവർ. എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന എന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.


Click it and Unblock the Notifications











