അത് എന്നെ കൊണ്ട് പറ്റില്ല, അത്രയും സിംപിൾ ആയിട്ടുള്ള ആം​ഗ്യം; മോഹൻലാൽ ചെയ്തത് ആവർത്തിക്കാൻ മടിച്ച വെങ്കിടേഷ്!

ദൃശ്യം തെലുങ്ക് റീമേക്കിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം വെളിപ്പെടുത്തി എസ്തർ അനിൽ. മോഹൻലാൽ ചെയ്ത സീനുകളിലെ പ്രകടനം ആവർത്തിക്കാൻ തെലുങ്ക് സൂപ്പർ താരം വെങ്കിടേഷിന് മടിയായിരുന്നുവെന്നും അത് തനിക്ക് കഴിയില്ലെന്ന് അദ്ദേഹം തുറന്ന് പറഞ്ഞത് ഇന്നും ഓർക്കുന്നുവെന്നും എസ്തർ പറയുന്നു. ദൃശ്യം സീക്വലിലെ മൂന്നാം ഭാ​ഗം റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിലാണ് പഴയ ഓർമകൾ എസ്തർ പങ്കുവെച്ചത്.

ദൃശ്യത്തിന്റെ തെലുങ്ക് റീമേക്കിലും എസ്തർ അഭിനയിച്ചിരുന്നു. ദൃശ്യത്തിൽ പോലീസ് ക്ലബ്ബിൽ ചോദ്യം ചെയ്യൽ നടക്കുന്ന സമയത്ത് സഹദേവൻ ജോർ‌ജുകുട്ടിയെ ചവിട്ടുന്നൊരു സീനുണ്ട്. ജോർജുകുട്ടിയുടെ രണ്ട് മക്കളും ഭാര്യ റാണിയും ഇതെല്ലാം കണ്ട് ആകുലതയോടെ തൊട്ടപ്പുറത്ത് ജോർജുകുട്ടിയെ നോക്കി നിൽക്കുന്നുണ്ട്.

Mohanlal

അത് കണ്ട് ചവിട്ട് അടിയുമെല്ലാം ഏറ്റുവാങ്ങിയശേഷം ജോർജുകുട്ടി എഴുന്നേറ്റ് ഇരുന്നശേഷം ഭാര്യയേയും മക്കളേയും നോക്കി ഒരു ചിരി ചിരിക്കും. കുഴപ്പമൊന്നുമില്ല എന്ന് പറയാതെ പറയുന്നത് പോലെയാണ് ‌ജോർജുകുട്ടി അവരെ നോക്കി ചിരിക്കുന്നത്. അതൊരു ഹൃദയം തകർക്കുന്ന സീനാണ്. അതൊരു വളരെ വിഷമമുള്ള ഷോട്ടാണ്. ഒറ്റ ഷോട്ടേയുള്ളു. അതിനുള്ളിൽ ഒരുപാടൊന്നും ചെയ്യുന്നില്ല. സഹദേവൻ വന്ന് ഇടിക്കുന്നു.

ജോർജുകുട്ടി അതെല്ലാം ഏറ്റുവാങ്ങിയശേഷം കുഴപ്പമില്ലെന്ന രീതിയിൽ ഭാര്യയോടും മക്കളോടും ചിരിച്ച് കൊണ്ട് മൂകമായി സംസാരിക്കുന്നു. പക്ഷെ വളരെ തീവ്രത കൂടിയ സീനാണത്. ഈ സീൻ ഞാൻ എന്തുകൊണ്ടാണ് ഓർത്തിരിക്കുന്നതെന്ന് ചോദിച്ചാൽ ഈ സിനിമ തെലുങ്കിൽ റീമേക്ക് ചെയ്തിരുന്നു. ശ്രീപ്രിയ ​ഗാരുവായിരുന്നു അത് സംവിധാനം ചെയ്തിരുന്നത്.

വെങ്കിടേഷ് സാറാണ് ജോർജുകുട്ടിയായി അഭിനയിച്ചത്. അവിടെ ഈ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ശ്രീപ്രിയ ​ഗാരു വെങ്കിടേഷ് സാറിന് എന്താണ് സിറ്റുവേഷനെന്ന് പറഞ്ഞ് കൊടുത്തു. പോലീസ് ഇടിക്കും അത് ഏറ്റുവാങ്ങിയശേഷം മക്കളേയും ഭാര്യയേയും നോക്കി ചിരിക്കണം എന്ന് വിവരിച്ച് കൊടുത്തു. അത് കേട്ടശേഷം വെങ്കിടേഷ് സാർ പറഞ്ഞു.

അയ്യോ അത് എനിക്ക് ചെയ്യാൻ പറ്റില്ല. അത് മോഹൻലാലിന് മാത്രം ചെയ്യാൻ സാധിക്കുന്നതാണ്. ഒരു സൂപ്പർ സ്റ്റാറാണ് വെങ്കിടേഷ് സാറും. എന്നിട്ടും മറ്റൊരു നടനെ അംഗീകരിക്കാൻ അദ്ദേഹം അവിടെ വെച്ച് മനസ് കാണിച്ചുവെന്നത് വലിയ കാര്യമാണ്. അത് എന്നെ കൊണ്ട് പറ്റില്ല വേറെ ആരെ‌യെങ്കിലും കൊണ്ട് പറ്റുമോയെന്ന് അറിയില്ല. അത്രയും സിംപിൾ ആയിട്ടുള്ള ആം​ഗ്യമാണത്.

Mohanlal

പക്ഷെ അത് മോഹൻലാലിന് മാത്രം ചെയ്യാൻ പറ്റുന്നതാണ് എന്ന രീതിയിൽ പറഞ്ഞു എന്നാണ് എസ്തർ വെളിപ്പെടുത്തിയത്. എല്ലാ ഭാഷയിലേയും സൂപ്പർ താരങ്ങൾ ആരാധിക്കുന്ന പ്രതിഭയാണ് മോഹൻലാൽ. അഭിനയം ഇത്ര അനായാസം ചെയ്യാൻ പറ്റുന്ന ഒന്നാണോയെന്ന് മോഹൻലാൽ അഭിനയിക്കുന്നത് കാണുമ്പോൾ മാത്രമാണ് തോന്നുകയെന്നാണ് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർ പറയാറുള്ളത്.

അത്ര മനോഹരമായാണ് ഓരോ സീനുകളും അദ്ദേഹം കൃത്യമായ ഭാവത്തോടെ അവതരിപ്പിക്കുന്നത്. ദൃശ്യം 3യുടെ ടീസർ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. ടീസർ കൂടി വന്നതോടെ ചിത്രത്തിലുള്ള ആരാധകരുടെ പ്രതീക്ഷയും വാനോളമുയരുകയാണ്. ഒരു മിനിറ്റും അമ്പത് സെക്കന്റും ദൈർഘ്യമുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളിലെ രംഗങ്ങളടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള ടീസറിൽ ജോർജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരുമെന്ന സൂചനയാണ് നൽകുന്നത്.

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്.

Read more about: venkatesh esther anil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X