ആന്റണിയോട് പൃഥ്വിരാജിന് വേണ്ടി വാദിച്ചു, അലർജി വന്നപ്പോഴും ഷൂട്ട് തുടർന്നപ്പോൾ; ചർച്ചയായി താരങ്ങൾ

മോഹൻലാൽ, പൃഥ്വിരാജ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ആദ്യ ഭാ​ഗം ലൂസിഫർ വൻ വിജയം നേടിയതിനാൽ ലൂസിഫറും പ്രതീക്ഷ തെറ്റിക്കില്ലെന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജിന്റെ സംവിധാനത്തെക്കുറിച്ച് മോഹൻലാൽ സംസാരിക്കുകയുണ്ടായി. പൃഥിരാജിനൊപ്പം വർക്ക് ചെയ്യുകയെന്നത് ശ്രമകരമാണെന്ന് മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു.

പൃഥ്വിരാജ് അത്ഭുതപ്പെടുത്തിയ സംവിധായകനാണ്. അദ്ദേഹത്തിന് എല്ലാം അറിയാം. പ്രധാനമായും ലെൻസിംഗിനെക്കുറിച്ച്. എക്യുപ്മെന്റ്സിനെക്കുറിച്ചും ആക്ടേർസിനെക്കുറിച്ചും അറിയാം. സീനിൽ വേണ്ടത് ലഭിക്കുന്നത് വരെ ചോദിച്ച് കൊണ്ടിരിക്കും. വളരെയധികം കമ്മിറ്റഡായ സംവിധായകനാണ്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുക ശ്രമകരമാണ്. നമ്മളെ തന്നെ സറണ്ടർ ചെയ്യണം. ഈഗോയില്ല. കഥാപാത്രത്തിന് വേണ്ടി ടേക്കുകൾ ചോദിക്കും.

Mohanlal   Prithviraj

ഈ സിനിമ മുഴുവൻ പൃഥ്വിരാജിന്റെ തലയിലാണ്. അത് ഫ്ലോപ്പാക്കാൻ പറ്റില്ലെന്നും മോഹൻലാൽ ചൂണ്ടിക്കാട്ടി. വലിയ താരമാണെങ്കിലും മോഹൻലാലിനെക്കൊണ്ട് നിരവധി ടേക്കുകൾ ചെയ്യിക്കാൻ പൃഥ്വിരാജ് മടിച്ചിട്ടില്ല. ഇതേക്കുറിച്ച് പൃഥ്വിരാജ് തന്നെ നേരത്തെ സംസാരിച്ചിട്ടുണ്ട്. മോഹ​ൻലാലിന്റെ അഭിമുഖത്തിന് പിന്നാലെ ഇതും ചർച്ചയാവുകയാണ്. ഞാൻ ചില സമയത്ത് ലാലേട്ടനെ കൊണ്ട് 17 ടേക്കുകളൊക്കെ ചെയ്യിച്ചിട്ടുണ്ട്. ലാലേട്ടന്റെ കുറ്റം കൊണ്ടല്ല.

മറ്റ് കാരണങ്ങൾ കൊണ്ടാണ്. അപ്പോഴൊക്കെ അസിസ്റ്റന്റ്സോ കൂടെയുള്ളവരെ പതിനേഴാമത്തെ ടേക്കായി എന്ന് പറയും. എന്നാൽ ആ സമയത്തും എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് ലാലേട്ടനാണ്. നിർമാതാവിനോട് പോലും അദ്ദേഹം പറഞ്ഞത് ആന്റണീ, (ആന്റണി പെരുമ്പാവൂർ) അയാൾ മനസിൽ കണ്ടത് പോലെ ചെയ്യട്ടെയെന്നാണെന്നും പൃഥ്വിരാജ് അന്ന് വ്യക്തമാക്കി.

Mohanlal   Prithviraj

ഒരു സംവിധായകനായി നിൽക്കുമ്പോൾ സത്യത്തിൽ കുറച്ചൊക്കെ നമ്മൾ അറിഞ്ഞില്ല എന്ന ഭാവം വേണ്ടി വരും. ലാലേട്ടന് ഡെസ്റ്റ് അലർജിയുണ്ട്. അ​​ദ്ദേഹത്തിന് പൊടിയുള്ള സ്ഥലങ്ങളിൽ നിൽക്കാൻ ബു​ദ്ധിമുട്ടാണ്. ലൂസിഫറിൽ ജയിലനകത്ത് വെച്ചുള്ള ഫൈറ്റ് സീനുണ്ട്. ഷൂട്ട് ചെയ്യുന്ന സ്ഥലത്ത് ഭയങ്കരമായി പൊടിയുണ്ട്. ഷൂട്ട് തുടങ്ങി അര മുക്കാൽ മണിക്കൂർ പോലും എടുത്തില്ല. ലാലേട്ടന് തീരെ വയ്യാതായി. ഷൂട്ട് നിർത്തി വെക്കാം, പിന്നീട് ചെയ്യാം എന്ന് എനിക്ക് പോയി പറയണം എന്നുണ്ട്.

പക്ഷെ നിർത്തി വെച്ചാലുണ്ടാകുന്ന കുഴപ്പങ്ങൾ എനിക്കും ലാൽ സാറിനും അറിയാം. കുറച്ച് കഴിഞ്ഞപ്പോൾ ലാലേട്ടന് വയ്യ എന്ന് തനിക്കറിയില്ലെന്ന മട്ടിൽ താൻ ഷൂട്ട് തുടർന്നെന്നും അന്ന് പൃഥിരാജ് പറഞ്ഞു. കൊച്ചുകുട്ടിയാണ് ലാലേട്ടൻ. ഭയങ്കര രസമുള്ള വീഡിയോ യൂട്യൂബിൽ വന്നാൽ അത് ലാലേട്ടൻ നമുക്ക് കാണിച്ച് തരുന്ന രീതി കാണണം. വീഡിയോ കാണിക്കുമ്പോൾ പലപ്പോഴും ഞാൻ ലാലേട്ടന്റെ മുഖത്താണ് നോക്കുക. ഒരു ഷോട്ട് എടുത്താൽ സർ ഞാൻ ആ ഷോട്ടൊന്ന് കണ്ടോട്ടെ എന്ന് ചോദിക്കും. താൻ സെറ്റിൽ മോഹൻലാലിനെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ടെന്നും പൃഥ്വിരാജ് അന്ന് പറഞ്ഞു. 2025 മാർച്ച് 27 ന് എമ്പുരാൻ റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ എമ്പുരാൻ എത്തും.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X