'ആ യാത്രകൾ കൊണ്ടൊന്നും ലാലുച്ചേട്ടന്റെ പ്രശ്നം തീരാൻ പോകുന്നില്ല, എത്ര ലക്ഷം രൂപയുടെ പൂജ ചെയ്താലും തീരില്ല'
മമ്മൂട്ടിയെപ്പോലെ കാലത്തിനൊത്ത് മാറി നല്ല സിനിമകൾ ചെയ്ത് മോഹൻലാൽ വൻ തിരിച്ചുവരവ് മലയാള സിനിമയിൽ നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് സിനിമയെ സ്നേഹിക്കുന്നവരെല്ലാം. പക്ഷെ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ മോഹൻലാൽ ചെയ്തതിൽ വിജയിച്ച ഒരേയൊരു സിനിമ നേര് മാത്രമാണ്. മലൈക്കോട്ടൈ വാലിബനിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അതും വലിയൊരു വിജയം നേടിയില്ല. ഇനി എമ്പുരാനിലും തരുൺ മൂർത്തി ചിത്രത്തിലും ബാറോസിലുമൊക്കെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഇപ്പോഴിതാ മോഹലാലിനെ കുറിച്ച് അദ്ദേഹത്തിന്റെ അച്ഛന്റെ സഹോദരന്റെ മകനായ ബിജു ഗോപിനാഥൻ നായർ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഏതോ ക്ഷേത്രങ്ങളിലും പുണ്യ സ്ഥലങ്ങളിലും മോഹൻലാൽ സന്ദർശനം നടത്തിയാലും അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ തീരില്ലെന്നാണ് ബിജു ഗോപിനാഥൻ നായർ മാസ്റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ പുതിയ അഭിമുഖത്തിൽ പറഞ്ഞത്.

അദ്ദേഹം ചെയ്യേണ്ട മൂന്ന് കാര്യങ്ങളുണ്ടെന്നും അത് ചെയ്താലെ മോഹൻലാലിന് തിരിച്ച് വരവുണ്ടാകുവെന്നും ബിജു പറയുന്നു. മലൈക്കോട്ടൈ വാലിബനിൽ ആളുകൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിലായിരുന്നു. ലാലുച്ചേട്ടന്റെ (മോഹൻലാൽ) അനിയൻ എന്ന സ്ഥാനത്ത് നിന്ന് ശത്രുതയോടെ അല്ല ഒരിക്കലും ഞാൻ മലൈക്കോട്ടൈ വാലിബൻ പരാജയപ്പെടുമെന്ന് പറഞ്ഞത്.
ന്യൂമറോളജിയൊക്കെ വെച്ച് പല സിനിമകളുടെയും ഭാവി പറയാൻ പറ്റും. അങ്ങനെ നോക്കിയപ്പോഴാണ് മലൈക്കോട്ടൈ വാലിബൻ പരാജയപ്പെടുമെന്ന് എനിക്ക് തോന്നിയത്. മലൈക്കോട്ടൈ വാലിബൻ വിജയിച്ചാൽ സാറിന് ഞങ്ങൾ ഇടി തരും കളിയാക്കും എന്നൊക്കെ അന്ന് ഫാൻസുകാർ പറഞ്ഞിരുന്നു. മുമ്പ് ഞാൻ ക്യാപ്റ്റൻ രാജുവിന്റെ പവനായി ശവമായി സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ പോയിരുന്നു.
അവിടെ വെച്ച് ക്യാപ്റ്റൻ രാജു സാറിനോട് ഞാൻ പറഞ്ഞിരുന്നു ആ പേര് മാറ്റി മറ്റെന്തെങ്കിലും പേരിടാൻ. പക്ഷെ അവർ കേട്ടില്ല. സിനിമ ഇറങ്ങും മുമ്പ് ക്യാപ്റ്റൻ രാജു സാർ മരിച്ചു. നിർമാതാവും മരിച്ചു. പേര് വെച്ച് തന്നെ ചില സിനിമകൾക്ക് പ്രശ്നങ്ങളുണ്ടാകും. അതിന് ബെസ്റ്റ് എക്സാബിളാണ് ഒടിയൻ. ഒടിയൻ എന്ന പേര് തന്നെ അർത്ഥമാക്കുന്നത് ക്ഷുദ്രം എന്നാണ്. ആ സിനിമ നടക്കുന്ന സമയത്ത് ഞാൻ ദുബായിൽ പോയിരുന്നു.
അല്ലെങ്കിൽ അതിൽ അഭിനയിക്കരുതെന്ന് പുള്ളിയെ കണ്ട് നേരിട്ട് പറഞ്ഞേനെ. ഒടിയനുശേഷമാണ് ലാലുച്ചേട്ടന് കൂടുതലും പ്രശ്നങ്ങളുണ്ടാകാൻ തുടങ്ങിയത്. തീർച്ചയായും അദ്ദേഹം തിരികെ വരും. ഇക്കഴിഞ്ഞ നവംബർ ഒന്ന് മുതൽ ലാലുച്ചേട്ടന്റെ ടൈം ബെറ്ററായിട്ടുണ്ട്. പുള്ളിക്കാരൻ രേവതി നക്ഷത്രക്കാരനാണ്. മമ്മൂട്ടി സാറിന്റെയും ബെറ്ററായിട്ടുണ്ട്. അദ്ദേഹം വിശാഖമാണ്.

തീർച്ചയായും ലാലുച്ചേട്ടന് ഒരു വലിയ തിരിച്ചുവരവ് തന്നെയുണ്ടാകും അതിൽ മാറ്റമൊന്നുമില്ല. അടുത്തിടെ ചേട്ടനെ കാണാൻ പോയിരുന്നു. പക്ഷെ സാധിച്ചില്ല. അദ്ദേഹം ഷൂട്ടിങ് സെറ്റിലായിരുന്നു. കാണാൻ പോയതിന്റെ പ്രധാന കാരണം ഞാൻ മുമ്പ് വീഡിയോകളിൽ പറഞ്ഞിട്ടുള്ള എന്തെങ്കിലും കാര്യങ്ങൾ പുള്ളിയെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ക്ഷമിക്കാൻ പറയാനും പിന്നെ പുള്ളിക്ക് വരാൻ പോകുന്ന പ്രശ്നങ്ങൾ മുൻകൂട്ടി ഞാൻ മനസിലാക്കിയത് പറയാനുമാണ്.
ഒരു മൂന്ന് കാര്യം ചെയ്താലെ പുള്ളിക്ക് ഇനി അവസരമുള്ളു. പുള്ളി ആന്ധ്രയടക്കം പല സ്ഥലങ്ങളിൽ പോകുന്നുണ്ട്. അതുകൊണ്ടൊന്നും പുള്ളിയുടെ പ്രശ്നം തീരാൻ പോകുന്നില്ല. എത്ര ലക്ഷം രൂപയുടെ പൂജ നടത്തിയാലും തീരില്ല. ഒരു ചെറിയ സംഭവമാണ്. അത് ചെയ്താൽ മാത്രമെ പുള്ളിക്ക് തിരിച്ച് വരവുണ്ടാകൂ എന്നാണ് ബിജു ഗോപിനാഥൻ നായർ പറഞ്ഞത്.


Click it and Unblock the Notifications











