മോഹന്‍ലാലിന് എന്തൊരു മാറ്റമാണ്! ഈ ലുക്ക് ഗംഭീരം! നോക്കിനിന്ന് പോവുമെന്ന് ഫാന്‍സ്! ചര്‍ച്ചയായി ചിത്രങ്ങള്‍
മോഹന്‍ലാലിന്റെ മേക്കോവറിനെക്കുറിച്ചാണ് ആരാധകരുടെ ചര്‍ച്ചകള്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ലുക്ക് ചെയ്ഞ്ചായിരുന്നു എല്ലാവരും ശ്രദ്ധിച്ചത്. കട്ടമീശയും, പൊളി ലുക്കും എന്താണ് പറയാനുള്ളതെന്ന് ചോദിച്ചപ്പോള്‍ ചിരിയായിരുന്നു മറുപടി. ഇത്ര കട്ടമീശ ലുക്കില്‍ കണ്ടിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ സിനിമ കഴിഞ്ഞിട്ട് പറയാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എല്ലാം നല്ലതായിട്ട് വരട്ടെ എന്നും തന്റെ വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ഇത് എന്റെ സ്വന്തം സ്ഥലമാണ്, ഈയൊരു പരിപാടി ഇവിടെ നടക്കുന്നതില്‍ ഒരുപാട് സന്തോഷം എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
കട്ട ലുക്ക് തന്നെ, ക്ലീന്‍ഷേവില്‍ അടിപൊളി. വീണ്ടും ചെറുപ്പമായത് പോലെ. ബോട്ടോക്‌സ് ട്രീറ്റ്‌മെന്റ് ചെയ്യണ്ടായിരുന്നുവെന്ന് തോന്നുന്നു. പോസിറ്റീവ് മാത്രമല്ല ഈ ലുക്ക് പോരെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ചിലര്‍ പങ്കുവെച്ചിരുന്നു. താടിയുള്ളത് തന്നെയാണ് നല്ലത്. ഇത് ബോറാണ്, ലൂസിഫറിലെ ലുക്കാണ് ഇപ്പോള്‍ നല്ലതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.

ഞാന്‍ അഭിനയിച്ച അഗ്നിദേവന്‍ എന്ന ചിത്രത്തിലെ അക്ഷരനക്ഷത്രം എന്ന ഗാനത്തിലെ പോലെ, ലോകത്തിന്റെ നാനാദേശത്ത് നിന്നും വന്ന എഴുത്തുകാരും, പ്രതിഭകളുമൊക്കെയാണ് മുന്നില്‍. ആ മഹത് സദസിന് മുന്നില്‍ എന്റെ വാക്കുകള്‍ പിഴക്കരുതേ എന്നാണ് ആഗ്രഹം. ഈ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എനിക്കെന്താണ് അര്‍ഹത എന്ന് ഞാന്‍ ആലോചിച്ചിരുന്നു. 100 വര്‍ഷത്തെ മലയാള ഭാഷയിലുണ്ടായ നോവലുകളിലെ 10 കഥാപാത്രങ്ങളെ കഥയാട്ടം എന്ന പേരില്‍ വേദിയില്‍ അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. വെറുമൊരു അഭിനേതാവായ എനിക്ക് മലയാള ഭാഷ തന്ന അംഗീകാരമായാണ് ഞാന്‍ അതിനെ കാണുന്നത്.
ഇന്നിവിടെ നില്‍ക്കുമ്പോള്‍ ആ കഥാപാത്രത്തെയും, കഥാകാരന്‍മാരെയും ഓര്‍ക്കുന്നു. സിനിമയായിരുന്നു എന്റെ ആഗ്രഹമെങ്കിലും, ഞങ്ങളുടെ ചുറ്റിലും കുറേ എഴുത്തുകാരുമുണ്ടായിരുന്നു. അവരെയെല്ലാം വിദൂരത്ത് നിന്നും കാണുമായിരുന്നു. അവരോടെക്കെയുള്ള ബഹുമാനം ഇന്നും സൂക്ഷിക്കുന്നുണ്ട്. സാഹിത്യവുമായി എനിക്കുള്ള ബന്ധം തിരക്കഥകളിലൂടെയാണ്. അഞ്ജാതനായി ഇവിടെ നടക്കുന്ന കാര്യങ്ങള്‍ സദസില്‍ ഇരുന്ന് കാണുകയെന്നത് എനിക്ക് ആഗ്രഹമുള്ള കാര്യമാണ്. അതൊരിക്കലും നടക്കില്ല എന്ന് എനിക്കറിയാം. നാല് വരി കവിത ചൊല്ലിയായിരുന്നു മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചത്. കളിയച്ഛനെന്ന കവിതയായിരുന്നു അദ്ദേഹം ചൊല്ലിയത്.


Click it and Unblock the Notifications











