»   » വിശാലിനും മോഹന്‍ലാലിനും വെല്ലുവിളി ഉയര്‍ത്തി തമിള്‍ റോക്കേഴ്‌സ് പക തീര്‍ക്കുന്നു!

വിശാലിനും മോഹന്‍ലാലിനും വെല്ലുവിളി ഉയര്‍ത്തി തമിള്‍ റോക്കേഴ്‌സ് പക തീര്‍ക്കുന്നു!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിന് തന്നെ ഭീഷണിയായി നില നില്‍ക്കുകയാണ് തമിഴ് റോക്കേഴ്‌സ്. റിലീസ് ചെയ്യുന്ന സിനിമകളുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റിലൂടെ
പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള പ്രവണത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിശാല്‍ രംഗത്തെത്തിയിരുന്നു. തമിഴ് റോക്കേഴ്‌സിനെ പൂട്ടാനുള്ള പണിയും വിശാലിന്റെ നേതൃത്വത്തിലായിരുന്നു നടത്തിയത്.

തമിഴ് റോക്കേഴ്‌സിനെ പൂട്ടിയെന്ന് നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ റിലീസ് ചെയ്ത പുതിയ ചിത്രം വീണ്ടും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയാണ്. വില്ലന്‍ പ്രചരിക്കുന്നതിനെക്കുറിച്ച് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.]

വില്ലന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നു

മോഹന്‍ലാലും ബി ഉണ്ണിക്കൃഷ്ണനും ഒരുമിച്ചെത്തിയ വില്ലന്റെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 27നായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നത്.

വിശാലിനോടുള്ള പക

വില്ലനിലെ വില്ലനായി തമിഴ് താരം വിശാല്‍ മലയാള സിനിമയില്‍ തുടക്കം കുറിച്ചതിന് തമിഴ് റോക്കേഴ്‌സിനെ പ്രകോപ്പിച്ചുവെന്നാണ് ആരാധകര്‍ പറയുന്നത്. വിശാലിനോടുള്ള പകയ തീര്‍ക്കനായാണ് ഇത്തരത്തില്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെയും പ്രചരിപ്പിച്ചിരുന്നു

വിശാല്‍ അഭിനയിച്ചിരുന്ന തുപ്പരിവാളന്‍, നൂറു കോടി ചിത്രമായ പുലിമുരുകന്‍, സിങ്കം 3 തുടങ്ങിയ ചിത്രങ്ങള്‍ നേരത്തെ ഇത്തരത്തില്‍ പ്രചരിപ്പിച്ചിരുന്നു. സിനിമാ വ്യവസായത്തെ ഒന്നടങ്കം നശിപ്പിക്കുന്ന പ്രവണതയ്‌ക്കെതിരെ വിശാല്‍ രംഗത്ത് വന്നിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രതികരണം

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ വില്ലനെക്കുറിച്ച് മോശം പ്രതികരണം പ്രചരിച്ചിരുന്നു. ചിത്രം ഡീഗ്രേഡ് ചെയ്യാനുള്ള നീക്കങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയത്.

മോശം പ്രതികരണങ്ങള്‍ക്കിടയിലും മികച്ച കളക്ഷന്‍

മോശം പ്രതികരണങ്ങള്‍ക്കിടയിലും ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. സാമ്പത്തികമായി ചിത്രം വന്‍ലാഭമാണ്. ആദ്യ ദിനത്തില്‍ 4.91 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.

ആശങ്കയോടെ ആരാധകര്‍

നെഗറ്റീവ് പ്രതികരണത്തിനിടയിലും മികച്ച വിജയം നേടിയ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തുവന്നതോടെ ആരാധകര്‍ ആകെ ആശങ്കയിലാണ്. സൈബര്‍ സെല്‍ ഇതിനോടകം തന്നെ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
Villain's pirated copy spreading in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam